Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Kerala

പോത്തന്‍കോട് വീണ്ടും ഗുണ്ടാവിളയാട്ടം; പെണ്‍കുട്ടിയെ കടന്നുപിടിക്കാന്‍ ശ്രമം, പിതാവിനും മർദ്ദനം

പോത്തന്‍കോട് വീണ്ടും ഗുണ്ടാവിളയാട്ടം; പെണ്‍കുട്ടിയെ കടന്നുപിടിക്കാന്‍ ശ്രമം, പിതാവിനും മർദ്ദനം
തിരുവനന്തപുരം : കാർ യാത്രക്കാരായ പിതാവിനും മകള്‍ക്കുമെതിരെ പോത്തന്‍കോട് ഗുണ്ടാ ആക്രമണം. വെഞ്ഞാറമൂട് സ്വദേശിയായ ഷാ, മകൾ നൗറിൻ (17) എന്നിവരെ ആക്രമിച്ചത്. നാലംഗ ഗുണ്ടാ സംഘം വാഹനം തടഞ്ഞു നിർത്തി മർദ്ദിച്ചെന്നാണ് പരാതി. പിതാവിനെ മർദ്ദിച്ച ഗുണ്ടാസംഘം പെൺകുട്ടിയുടെ ചെകിടത്ത് അടിക്കുകയും മുടിയിൽ കുത്തി പിടിക്കുകയും ചെയ്തതായി പരാതിയുണ്ട്. ഇന്നലെ രാത്രി ഹോട്ടലിൽനിന്നു ഭക്ഷണം കഴിച്ചു മടങ്ങുകയായിരുന്ന ഗുണ്ടാസംഘമാണ്  ആക്രമിച്ചത്. കാറ് ബ്ലോക്ക് ചെയ്തുവെന്ന് ആരോപിച്ചായിരുന്നു ആക്രമണമെന്ന് പരാതിക്കാർ പറയുന്നു. ജ്വല്ലറി ഉടമയെ ആക്രമിച്ച് നൂറ് പവൻ സ്വർണ്ണം കവർന്ന കേസിലെ പ്രതി ഫൈസലിന്‍റെ നേതൃത്വത്തിലായിരുന്നു ആക്രമണം. നിരവധി കേസുകളില്‍ പ്രതിയാണ് ഇയാളെന്നാണ് വിവരം. സംഭവത്തില്‍ പോത്തൻകോട് പൊലീസ് അന്വേഷണം ആരംഭിച്ചു.

Related articles

See all
Latest News

തലസ്ഥാനം ആർക്കൊപ്പം?; 3173 ബൂത്തുകൾ, 930 ഉദ്യോഗസ്ഥർ; നാളെ രാവിലെ എട്ടു മുതൽ വോട്ടെണ്ണൽ

Latest News

'തൊഴിലാളികളെ കോർപ്പറേറ്റുകൾക്ക് പണയം വെക്കുന്നു'; കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്കെതിരെ കോണ്‍...

Latest News

"എക്സിറ്റ് പോളുകൾ ശരിയാകാൻ സാധ്യത; യുഡിഎഫിന് 80-90 സീറ്റുകൾ": കെ. മുരളീധരൻ

Latest News

ആഗോള അയ്യപ്പ സംഗമത്തിലെ സാമ്പത്തിക തര്‍ക്കം രൂക്ഷം; ഊരാളുങ്കലിന് 55 ലക്ഷം കൂടി നല്‍കി ദേവസ...

Save your stories

Sign in