Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Kerala

കരിപ്പൂര്‍ വിമാനത്താവളത്തില്‍ സ്വര്‍ണ്ണവും വിദേശ കറന്‍സിയും പിടികൂടി

കരിപ്പൂര്‍ വിമാനത്താവളത്തില്‍ സ്വര്‍ണ്ണവും വിദേശ കറന്‍സിയും പിടികൂടി
കോഴിക്കോട്/മലപ്പുറം : കരിപ്പൂർ അന്താരാഷ്ട്ര വിമാനത്താവളം വഴി കടത്താൻ ശ്രമിച്ച 1030 ഗ്രാം സ്വർണ്ണമിശ്രിതവും ഷാർജയിലേക്ക് അനധികൃതമായി കൊണ്ടുപോകാൻ ശ്രമിച്ച 8 ലക്ഷത്തോളം രൂപയ്ക്ക് തുല്യമായ വിദേശ കറൻസികളും കോഴിക്കോട് കസ്റ്റംസ് പ്രിവന്‍റീവ് വിഭാഗം പിടികൂടി. ദുബായിൽ നിന്നെത്തിയ കാസർഗോഡ് സ്വദേശിയിൽ നിന്നും ഷാർജയിൽ നിന്നെത്തിയ കുറ്റ്യാടി സ്വദേശിയിൽ നിന്നുമാണ സ്വര്‍ണ്ണമിശ്രിതം പിടികൂടിയത്. ക്യാപ്സ്യൂൾ രൂപത്തിലാക്കി ശരീരത്തിനുള്ളിൽ ഒളിപ്പിച്ച് കടത്താൻ ശ്രമിക്കുന്നതിനിടയിലാണ് കസ്റ്റംസ് പ്രിവന്‍റീവ് വിഭാഗം പിടികൂടിയത്. വിപണിയിൽ ഇതിന് ഏകദേശം 49 ലക്ഷം രൂപ വിലവരും. ഷാർജയിലേക്കു പോകാനിരുന്ന കൊയിലാണ്ടി സ്വദേശിയിൽ നിന്നാണ് 8 ലക്ഷത്തോളും രൂപയ്ക്ക് തുല്യമായ 39,950 സൗദി റിയാലും 100 ഒമാൻ റിയാലും പിടിച്ചെടുത്തത്.

Related articles

See all
Latest News

വീണ്ടും നിപ്പ; വളാഞ്ചേരി സ്വദേശിക്ക്‌ നിപ്പ സ്ഥിരീകരിച്ചു

Latest News

മലപ്പുറം ജില്ലയിലെ ചാലിയാറിലും ഒഴുകിയെത്തി മൃതദേഹങ്ങള്‍; സങ്കടക്കാഴ്ചയായി ദുരന്തമേഖലയിലെ ദ...

Latest News

നിപ മരണം; കുട്ടിയുടെ മൃതദേഹം ഏറ്റുവാങ്ങാതെ കോഴിക്കോട് ജില്ലാ ആരോഗ്യവകുപ്പ് അധികൃതർ

Latest News

സംസ്ഥാനത്ത് വീണ്ടും നിപ മരണം; ചികിത്സയിലായിരുന്ന മലപ്പുറം സ്വദേശിയായ കുട്ടി മരിച്ചു

Save your stories

Sign in