Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Kerala

'അതിജീവനം';തൃശൂരിൽ രോഗികൾക്ക് സൗജന്യമായി മരുന്നുകള്‍ എത്തിച്ചുനല്‍കി ടി.എൻ പ്രതാപൻ എം പി; ആശ്വാസമേകുന്നത് ആയിരക്കണക്കിന് പേര്‍ക്ക്

'അതിജീവനം';തൃശൂരിൽ രോഗികൾക്ക് സൗജന്യമായി മരുന്നുകള്‍ എത്തിച്ചുനല്‍കി ടി.എൻ പ്രതാപൻ എം പി; ആശ്വാസമേകുന്നത് ആയിരക്കണക്കിന് പേര്‍ക്ക്
തൃശൂരിൽ ടി.എൻ പ്രതാപൻ എം പി നടപ്പിലാക്കുന്ന അതിജീവനം പദ്ധതി ആയിരക്കണക്കിനാളുകൾക്ക് ആശ്വാസമാകുന്നു. ലോക്ഡൗൺ കാലത്ത് ജീവൻ രക്ഷാ മരുന്നുകൾ ലഭിക്കാത്ത രോഗികൾക്ക് സൗജന്യമായി മരുന്നുകള്‍ എത്തിച്ച് നൽകുന്നതാണ് പദ്ധതി. ബിപിഎൽ ലിസ്റ്റിൽ ഉൾപ്പെട്ട തൃശൂർ പാർലമെന്‍റ്  മണ്ഡലത്തിലെ രോഗികൾക്ക് വേണ്ടിയാണ് അതിജീവനം പദ്ധതി. ക്യാൻസർ, കിഡ്‌നി- കരൾ-ഹൃദയ സംബന്ധമായ രോഗങ്ങൾ തുടങ്ങി സ്ഥിരമായി മരുന്ന് ഉപയോഗിക്കുന്നവർക്ക് ജീവൻ രക്ഷാ മരുന്നുകൾ വീട്ടിൽ എത്തിച്ചു നൽകും. ഇതിനകം 12 ലക്ഷത്തിലേറെ രൂപയുടെ മരുന്ന് വിതരണം ചെയ്ത് കഴിഞ്ഞു. ആൾ കേരള കെമിസ്റ്റ് ആൻഡ് ഡ്രഗ്ഗിസ്റ്റ് അസോസിയഷൻ സംസ്ഥാന കമ്മറ്റിയുമായി സഹകരിച്ചാണ് പദ്ധതി നടപ്പിലാക്കുന്നത്. സന്നദ്ധപ്രവർത്തകരോടൊപ്പം പൊലീസ്, ഫയർഫോഴ്‌സ്, എക്‌സൈസ്, ഫോറസ്റ്റ് വകുപ്പ് ഉദ്യോഗസ്ഥരുടെ സഹകരണത്തോടെയാണ് മരുന്ന് വിതരണം. മെയ് മൂന്ന് വരെ സേവനം അർഹർക്ക് ലഭ്യമാകും.

Related articles

See all
Latest News

പൂരം സമാപിക്കുന്നു: വെടിക്കെട്ടില്ലാതെ, വലിയ തിരക്കുകളില്ലാതെ തൃശ്ശൂർ പൂരത്തിന് ഇന്ന് സമാപ...

Latest News

മുണ്ടത്തിക്കോട് വെടിക്കെട്ട് അപകടം: ചികിത്സയിലായിരുന്ന ഉണ്ണിക്കൃഷ്ണൻ മരിച്ചു; ഇതോടെ മരണസം...

Latest News

താളമേളങ്ങളുടെ പൂരക്കാലം; സാംസ്കാരിക നഗരിയില്‍ ഇന്ന് തൃശൂർ പൂരം; വെടിക്കെട്ടില്ലാതെ, നിയന്ത...

Latest News

ആർഭാടങ്ങളില്ലാത്ത പൂരം; ഇന്ന് പൂരവിളംബരം; നിയന്ത്രണങ്ങളോടെ ഇത്തവണത്തെ തൃശ്ശൂർ പൂരം

Save your stories

Sign in