For Anna, For All |'ഫോര്‍ അന്നാ, ഫോര്‍ ആള്‍' തൊഴിലിടങ്ങളിലെ ജോലി സമ്മര്‍ദ്ദവുമായി ബന്ധപ്പെട്ട പ്രൊഫഷണല്‍സ് കോണ്‍ഗ്രസ് ക്യാമ്പയിന്‍ കണ്ണൂര്‍ ജില്ലയില്‍ ആരംഭിച്ചു.
Jaihind TV News Report
Jaihind TV Web Desk
June 16, 2025
1 min read
•
Updated: June 10, 2026
തൊഴിലിടത്തെ സമ്മര്‍ദ്ദം താങ്ങാന്‍ കഴിയാതെ അകാലത്തില്‍ പൊലിഞ്ഞ മലയാളി യുവതി അന്നാ സെബാസ്റ്റ്യന്റെ സ്മരണാര്‍ത്ഥം ആള്‍ ഇന്ത്യ പ്രൊഫഷണല്‍സ് കോണ്‍ഗ്രസ് കേരളാ ചാപ്റ്റര്‍ ആവിഷ്‌കരിച്ച അന്നക്ക് വേണ്ടി, എല്ലാവര്‍ക്കും വേണ്ടി 'For Anna, For All' എന്ന കാംപെയിന് കണ്ണൂരില്‍ തുടക്കമായി. മൂന്ന് മാസം നീണ്ടുനില്‍ക്കുന്ന ഈ പ്രചാരണപരിപാടിയിലെ മൂന്നാമത്തെ പരിപാടിയാണ് കണ്ണൂരില്‍ നടന്നത് .
കേരളത്തിലെ പ്രൊഫഷണലുകളുടെ തൊഴിലിട സമ്മര്‍ദ്ദത്തിനു പരിഹാരം കാണേണ്ടത് അനിവാര്യമാണെന്ന് ചടങ്ങ് ഉദ്ഘാടനം ചെയ്തുകൊണ്ട് പ്രൊഫഷണല്‍സ് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ രഞ്ജിത്ത് ബാലന്‍ പറഞ്ഞു. അടുത്ത രണ്ടു മാസത്തിനുള്ളില്‍ കേരളത്തിലെ എല്ലാ ജില്ലകളിലും പബ്ലിക് കണ്‍സള്‍ട്ടേഷന്‍ പരിപാടി നടക്കും. ഈ നിര്‍ദേശങ്ങളും അഭിപ്രായങ്ങളും ക്രോഡീകരിച്ചുകൊണ്ട് ഈ വിഷയത്തെക്കുറിച്ച് സുവ്യക്തമായ ഗൈഡ്ലൈന്‍ ഉണ്ടാക്കുകയും ചെയ്യുമെന്നും രഞ്ജിത്ത് ബാലന്‍ പറഞ്ഞു.
പ്രൊഫഷണല്‍സ് കോണ്‍ഗ്രസ് കണ്ണൂര്‍ ജില്ലാ പ്രസിഡന്റ് മുസ്തഫ വളപ്പില്‍ അധ്യക്ഷത വഹിച്ചു, കെപിസിസി അംഗം അമൃതാരാമകൃഷ്ണന്‍, മാതൃഭൂമി ചീഫ് സബ് എഡിറ്റര്‍ ഡോ.ഓ കെ മുരളീകൃഷ്ണന്‍, സംരംഭകനും എഐപിസി ഐടി വെര്‍ട്ടിക്കല്‍ ഹെഡ് ഫസലൂ റഹ്മാന്‍, ഡോ ജിസ്‌ന സുജീഷ്, ദീപ മോള്‍ മാത്യു,ദേവകി ആര്‍ മേനോന്‍, ദില്‍ജിത്ത് എസ്, ജെഫിന്‍ ജോസഫ് തുടങ്ങിയവര്‍ പ്രസംഗിച്ചു.
RELATED NEWS
View AllMOST POPULAR
LIVE
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.
IN THIS SECTION
Related Articles
15
Latest Updates
10
Editor's Picks
8
Trending Articles
10