Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Kerala

തോക്കുമായി അഞ്ച് കശ്മീർ സ്വദേശികള്‍ തിരുവനന്തപുരത്ത് അറസ്റ്റില്‍

തോക്കുമായി അഞ്ച് കശ്മീർ സ്വദേശികള്‍ തിരുവനന്തപുരത്ത് അറസ്റ്റില്‍
തിരുവനന്തപുരം : തോക്കുമായി അഞ്ച് കശ്മീർ സ്വദേശികള്‍ തിരുവനന്തപുരത്ത് അറസ്റ്റിലായി. വ്യാജ ലൈസന്‍സുള്ള തോക്കുമായാണ് ഇവർ പിടിയിലായത്.  രജൗറി ജില്ലയിലെ കട്ടേരംഗ സ്വദേശികളായ ഷൗക്കത്തലി, ഷുക്കൂര്‍ മുഹമ്മദ്, മുഷ്താക്ക് ഹുസൈന്‍, ഗുസല്‍മാന്‍, മുഹമ്മദ് ജാവേദ് എന്നിവരാണ് പിടിയിലായത്. കരമന പോലീസാണ് ഇവരെ അറസ്റ്റ് ചെയ്തത്. എടിഎമ്മുകളില്‍ പണം നിറയ്ക്കുന്ന ഏജന്‍സികളിലെ ജീവനക്കാരാണ് പിടിയിലായവർ. മഹാരാഷ്ട്രയിലെ റിക്രൂട്ടിംഗ് ഏജന്‍സി വഴിയാണ് തിരുവനന്തപുരത്ത് എത്തിയതെന്ന് പൊലീസ് പറയുന്നു. കരമന നീറമണ്‍കരയില്‍നിന്നാണ് ബുധനാഴ്ച വൈകിട്ടോടെ ഇവർ അറസ്റ്റിലായത്.  അഞ്ച് ഇരട്ടക്കുഴല്‍ തോക്കുകളും 25 റൗണ്ട് വെടിയുണ്ടകളും ഇവരില്‍ നിന്ന് പോലീസ് കണ്ടെടുത്തു. ഇന്‍റലിജന്‍സ് ബ്യൂറോ ഉദ്യോഗസ്ഥരും മിലിട്ടറി ഇന്‍റലിജന്‍സ് ഉദ്യോഗസ്ഥരും പിടിയിലായവരെ ചോദ്യം ചെയ്ത് വിവരങ്ങള്‍ തേടി. ഇവരെ വ്യാഴാഴ്ച കോടതിയില്‍ ഹാജരാക്കും.

Related articles

See all
Latest News

പോലീസ് ജീപ്പ് പാർവതി പുത്തനാറിലേക്ക് മറിഞ്ഞു; രണ്ടു പോലീസുകാർക്ക് അത്ഭുത രക്ഷപ്പെടല്‍

Latest News

ടിപി വധക്കേസ് പ്രതികളുടെ ശിക്ഷാ ഇളവ്: ഗൂഢാലോചന തുടങ്ങിയത് 2022 മുതല്‍, പിന്നില്‍ മുഖ്യമന്ത...

Latest News

പാനൂർ സ്ഫോടനം സിബിഐയോ എൻഐഎയോ അന്വേഷിക്കണമെന്ന് എം.എം. ഹസൻ; കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്...

Latest News

ഇലക്ട്രിക് ബസിലും ജനത്തിന് ഷോക്ക്; ടിക്കറ്റ് നിരക്ക് കൂട്ടി കെഎസ്ആർടിസി; മിനിമം നിരക്ക് 12...

Save your stories

Sign in