Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Kerala

പീഡനത്തെ തുടർന്ന് ഗർഭിണിയായ പതിനാലുകാരിയുടെ ഗർഭസ്ഥശിശു മരിച്ചു; രക്തസ്രാവത്തെ തുടർന്ന് പെണ്‍കുട്ടി ആശുപത്രിയില്‍

പീഡനത്തെ തുടർന്ന് ഗർഭിണിയായ പതിനാലുകാരിയുടെ ഗർഭസ്ഥശിശു മരിച്ചു; രക്തസ്രാവത്തെ തുടർന്ന് പെണ്‍കുട്ടി ആശുപത്രിയില്‍
  കോട്ടയം : പാമ്പാടിയിൽ പീഡനത്തെത്തുടർന്ന് ഗർഭിണിയായ പതിനാലുവയസുകാരിയുടെ ഗർഭസ്ഥശിശു മരിച്ചു. പെൺകുട്ടി രക്തസ്രാവത്തെത്തുടർന്ന് മെഡിക്കൽ കോളേജ് ആശുപത്രിയിൽ. അപകടാവസ്ഥയിലായിരുന്ന നാലരമാസം പ്രായമായ ഗർഭസ്ഥശിശു ആണ് മരിച്ചത്. ഇരയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ പെൺകുട്ടിയെ കാറില്‍ കയറ്റിക്കൊണ്ടുപോയി മയക്കുമരുന്ന് നൽകിയ ശേഷം പീഡിപ്പിച്ച മധ്യവയസ്‌കനായി പാമ്പാടി പൊലീസ് അന്വേഷണം ആരംഭിച്ചു. വയറുവേദനയെതുടർന്ന് ഞായറാഴ്ച അമ്മ കുട്ടിയെ പാമ്പാടി താലൂക്ക് ആശുപത്രിയിലെത്തിച്ചപ്പോഴാണ് പെൺകുട്ടി ഗർഭിണിയാണെന്ന വിവരം അറിയുന്നത്. ഗുരുതരാവസ്ഥയിലായിരുന്ന കുട്ടിയെ ഉടൻതന്നെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തിച്ചെങ്കിലും ഗർഭസ്ഥ ശിശു മരിക്കുകയായിരുന്നു. പോക്സോ നിയമപ്രകാരം പാമ്പാടി പോലീസ് കേസെടുത്തു. കാഞ്ഞിരപ്പള്ളി ഡിവൈഎസ്പി കെ.എൽ സജിമോന്‍റെ മേൽനോട്ടത്തിൽ പാമ്പാടി, മണർകാട് പോലീസ് ഇൻസ്പെക്ടർമാരുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘം അന്വേഷണം തുടങ്ങി. മരിച്ച ഗർഭസ്ഥശിശുവിന്‍റെ ഡിഎൻഎ സാമ്പിൾ ശേഖരിച്ചശേഷം ഇന്ന് ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കും.  
*പ്രതീകാത്മക ചിത്രം

Related articles

See all
Latest News

പുതുപ്പള്ളിയിൽ ഇവിഎം സുരക്ഷയിൽ ആശങ്ക; തിരഞ്ഞെടുപ്പ് കമ്മീഷന് പരാതിയുമായി ചാണ്ടി ഉമ്മൻ

Latest News

"ഇത് വർഷങ്ങളായുള്ള വേട്ടയാടലിനെതിരെയുള്ള പ്രതിഷേധം"; കറുത്ത വസ്ത്രമണിഞ്ഞ് വോട്ട് രേഖപ്പെടു...

Latest News

"വേട്ടയാടിയവർക്ക് വിധി കൽപ്പിക്കാൻ പുതുപ്പള്ളി"; ഉമ്മൻ ചാണ്ടിയുടെ പിൻഗാമിയായി യുഡിഎഫ് മുഖ്...

Latest News

'കലാശക്കൊട്ട് വേണ്ട; വോട്ട് കുറഞ്ഞാലും സാരമില്ല, ഒരാൾക്കെങ്കിലും വീട് ലഭിക്കട്ടെ'; പുതുപ്പ...

Save your stories

Sign in