Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Kerala

ദീപ നിശാന്ത് വിവാദം: ഉപന്യാസ മത്സരത്തിന്റെ വിധി നിര്‍ണ്ണയം റദ്ദാക്കി; സന്തോഷ് ഏച്ചിക്കാനം പൂനര്‍മൂല്യ നിര്‍ണ്ണയം നടത്തി

ദീപ നിശാന്ത് വിവാദം: ഉപന്യാസ മത്സരത്തിന്റെ വിധി നിര്‍ണ്ണയം റദ്ദാക്കി; സന്തോഷ് ഏച്ചിക്കാനം പൂനര്‍മൂല്യ നിര്‍ണ്ണയം നടത്തി
ആലപ്പുഴ : 59-ാമത് സ്‌കൂള്‍ കലോത്സവത്തില്‍ ദീപ നിശാന്ത് ഉള്‍പ്പെട്ട ജൂറി നടത്തിയ ഉപന്യാസ മത്സരത്തിന്റെ വിധി നിര്‍ണ്ണയം റദ്ദാക്കി. പുനര്‍മൂല്യ നിര്‍ണ്ണയം ജൂറി അംഗമായ സന്തോഷ് ഏച്ചിക്കാനം നടത്തി. കവിതാ മോഷണ വിവാദത്തില്‍ ഉള്‍പ്പെട്ട ദീപാ നിശാന്ത് ഉപന്യാസ മത്സരത്തില്‍ വിധികര്‍ത്താവായിരുന്നു. ഇതിനെതിരെ കടുത്ത വിമര്‍ശനം ഉയര്‍ന്ന സാഹചര്യത്തിലാണ് ഹൈസ്‌കൂള്‍ വിഭാഗത്തിലെ ഉപന്യാസങ്ങള്‍ പുനര്‍മൂല്യ നിര്‍ണ്ണയം നടത്തിയത്. ഹൈസ്‌കൂള്‍ വിഭാഗം ഉപന്യാസരചനാ മത്സരത്തിലെ വിധികര്‍ത്താക്കളില്‍ ഒരാളെക്കുറിച്ച് വിവാദമുയരുകയും മത്സരത്തില്‍ ഉള്‍പ്പെട്ട രചനകള്‍ പുനര്‍മൂല്യ നിര്‍ണയം നടത്തണമെന്ന ആവശ്യം ഉയരുകയും ചെയ്തിരുന്നു. മത്സരത്തിന്റെ വിധിനിര്‍ണയം സംബന്ധിച്ച് ആക്ഷേപം ഉയര്‍ന്ന സാഹചര്യത്തില്‍ മത്സരത്തിലെ മുഴുവന്‍ രചനകളും പുനര്‍മൂല്യനിര്‍ണ്ണയം നടത്താന്‍ തീരുമാനിച്ചതായി പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ പുറത്തുവിട്ട പത്രക്കുറിപ്പില്‍ പറയുന്നു. ഈ തീരുമാനം സംസ്ഥാനതല അപ്പീല്‍ കമ്മിറ്റ് ഐകകണ്‌ഠേന അംഗീകരിച്ചതായും പത്രക്കുറിപ്പില്‍ പറയുന്നു.

Related articles

See all
Popular News

നെടുമ്പാശേരി വാഹനാപകടം: പ്രതി മദ്യപിച്ച മൂന്ന് ബാറുകളുടെ ലൈസൻസ് എക്സൈസ് കമ്മീഷണർ സസ്പെൻഡ്...

Popular News

ഏഷ്യൻ ഗെയിംസ് താരങ്ങൾക്ക് ആദരം; പോലീസിന് 126 പുതിയ വാഹനങ്ങൾ കൈമാറി ആഭ്യന്തര വകുപ്പ്

Popular News

മലപ്പുറത്ത് ഹോട്ടൽ ഭക്ഷണത്തിൽ നിന്ന് മഞ്ഞപ്പിത്ത ബാധ; ഒരാൾ മരിച്ചു, 95 ലധികം പേർ ചികിത്സയി...

Popular News

കേരളത്തിന്റെ ഭാവിക്കായുള്ള സ്വപ്ന പദ്ധതി; 'മിഷൻ സമുദ്ര' ബിൽ അവതരിപ്പിച്ച് മുഖ്യമന്ത്രി വി....

Save your stories

Sign in