Live TV
Trending
Browse

All sections

Watch

No business videos available

No Middle East videos available

Kerala

ബലിപെരുന്നാള്‍: വെള്ളിയാഴ്ച്ച അവധി റദ്ദാക്കിയ സര്‍ക്കാര്‍ തീരുമാനം പ്രതിഷേധാര്‍ഹം: കെ എസ് യു

ബലിപെരുന്നാള്‍: വെള്ളിയാഴ്ച്ച അവധി റദ്ദാക്കിയ സര്‍ക്കാര്‍ തീരുമാനം പ്രതിഷേധാര്‍ഹം: കെ എസ് യു
തിരുവനന്തപുരം: ബലിപ്പെരുന്നാളിന്റെ ഭാഗമായി വെള്ളിയാഴ്ച അവധി ദിവസമായി പ്രഖ്യാപിച്ച തീരുമാനം പിന്‍വലിച്ച സര്‍ക്കാര്‍ നടപടി തീര്‍ത്തും പ്രതിഷേധാര്‍ഹമെന്ന് കെഎസ്‌യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യര്‍. പെരുന്നാള്‍ ശനിയാഴ്ച ആണെന്ന ന്യായം പറഞ്ഞാണ് സര്‍ക്കാര്‍ വെള്ളിയാഴ്ചത്തെ അവധി റദ്ദാക്കിയിരിക്കുന്നത്. സര്‍ക്കാര്‍ തീരുമാനം ഇസ്ലാം മത വിശ്വാസികള്‍ക്ക് മാത്രമല്ല സ്‌കൂള്‍- കോളേജ് വിദ്യാര്‍ത്ഥികള്‍ക്കും സര്‍ക്കാര്‍ ജീവനക്കാര്‍ക്കും പ്രസ്തുത തീരുമാനം വെല്ലുവിളിയാണ്. മാത്രമല്ല സ്‌കൂളുകളും കോളേജുകളും വെള്ളിയാഴ്ച പൊതു അവധി എന്ന നിലയിലാണ് അക്കാഡമിക് കലണ്ടര്‍ അടക്കം ക്രമീകരിച്ചിട്ടുള്ളത്. ഹോസ്റ്റല്‍ വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെ സര്‍ക്കാര്‍ തീരുമാനം തിരിച്ചടിയാകും എന്ന കാര്യത്തില്‍ സംശയമില്ല. അതിനാല്‍ വിവിധ വിഭാഗങ്ങള്‍ക്ക് ഉണ്ടാവുന്ന ബുദ്ധിമുട്ട് കണക്കിലെടുത്തു സര്‍ക്കാര്‍ വെള്ളിയാഴ്ച കൂടി അവധി ദിവസമായി പ്രഖ്യാപിക്കണമെന്ന് കെ എസ് യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യര്‍ ആവശ്യപ്പെട്ടു.  

Related articles

See all
Popular News

നാലുവർഷ ബിരുദത്തിന് ശേഷം ഓണേഴ്‌സിന് താത്പര്യം; 42 ശതമാനം വിദ്യാർഥികളും നാലാം വർഷം തുടരും

Latest News

ക്രിസ്മസ് പരീക്ഷ ഡിസംബര്‍ 15ന്, സ്‌കൂള്‍ അടയ്ക്കുന്നത് 23ന്; അര്‍ധവാര്‍ഷിക പരീക്ഷ ഒറ്റഘട്ട...

Latest News

PM SHRI Project | പി.എം.ശ്രീ പദ്ധതി: കത്തയച്ചില്ലെന്ന് സി.പി.ഐ വീണ്ടും ഓര്‍മ്മിപ്പിച്ചു; വ...

Latest News

പ്ലസ് വണ്‍ ഇംപ്രൂവ്‌മെന്റ്, പ്ലസ്ടു മെയിന്‍ പരീക്ഷകളുടെ ടൈംടേബിള്‍ പുന:ക്രമീകരിക്കണം; വിദ്...

Save your stories

Sign in