Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Kerala

കൊറോണ നിരീക്ഷണത്തിലുള്ള വിദ്യാർത്ഥിനിയുടെ വീടിന് നേരെ ഡിവൈഎഫ്ഐ അക്രമണം

കൊറോണ നിരീക്ഷണത്തിലുള്ള വിദ്യാർത്ഥിനിയുടെ വീടിന് നേരെ ഡിവൈഎഫ്ഐ അക്രമണം
പത്തനംതിട്ട തണ്ണിത്തോട്ടിൽ കൊറോണ നിരീക്ഷണത്തിലുള്ള വിദ്യാർത്ഥിനിയുടെ വീടിന് നേരെ ഡിവൈഎഫ്ഐ അക്രമണം. വീടിൻ്റെ ജനൽചില്ലുകളും വാതിലും തല്ലിതകർത്തു. സിപിഎം ലോക്കൽ സെക്രട്ടറിയുടെ നേതൃത്വത്തിലാണ് ആക്രമണം നടന്നത്. കോയമ്പത്തൂരില്‍ നിന്നെത്തിയ പെണ്‍കുട്ടി വീട്ടില്‍ നിരീക്ഷണത്തിലാണ്. എന്നാല്‍ ക്വാറന്‍റൈനില്‍ കഴിയുന്ന പെണ്‍കുട്ടിയുടെ പിതാവ് പുറത്തിറങ്ങി നടക്കുന്നെന്ന വ്യാജ പ്രചാരണം പ്രദേശത്തെ വാട്ട്‍സാപ്പ് ഗ്രൂപ്പുകളില്‍ പ്രചരിച്ചിരുന്നു. ഇത് പെണ്‍കുട്ടിയുടെ അച്ഛന്‍ ചോദ്യം ചെയ്തിരുന്നു. തുടർന്ന് മുഖ്യമന്ത്രിക്ക് ഇവർ പരാതിയും നല്‍കിയിരുന്നു. ഇതിന് പിന്നാലെയാണ് പെണ്‍കുട്ടിയുടെ വീടിന് നേരെ സംഘത്തിന്‍റെ ആക്രമണം ഉണ്ടായത്. വീടിന് നേരെ കല്ലേറ് നടത്തിയ സംഘം വീടിൻ്റെ ജനൽചില്ലുകളും വാതിലും തല്ലിതകർത്തു. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.

Related articles

See all
Kerala

കാടുപിടിച്ച് മാലിന്യം മൂടി പത്തനംതിട്ട റിംഗ് റോഡ് ; ഭീഷണിയായി തെരുവ് നായ ശല്യവും

Latest News

സി.പി.എം നേതാവിന്‍റെ ഗുണ്ടായിസം ; കോടതിയില്‍ അഭയം തേടി കുടുംബം

Latest News

ആംബുലന്‍സില്‍ പോലും പീഡനം ഏറ്റുവാങ്ങേണ്ട അവസ്ഥ ; സർക്കാർ മറുപടി പറയണം ; ഉന്നതതല അന്വേഷണം ആ...

Latest News

കൊവിഡ് രോഗിയെ പീഡിപ്പിച്ച ആംബുലന്‍സ് ഡ്രൈവർ ഡി.വൈ.എഫ്.ഐ പ്രവർത്തകന്‍ : ജോലി ലഭിച്ചത് പാർട്...

Save your stories

Sign in