Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Kerala

കവിയും ഭാഷാപണ്ഡിതനുമായ ഡോ. പുതുശേരി രാമചന്ദ്രൻ അന്തരിച്ചു

കവിയും ഭാഷാപണ്ഡിതനുമായ ഡോ. പുതുശേരി രാമചന്ദ്രൻ അന്തരിച്ചു
തിരുവനന്തപുരം: കവിയും ഭാഷാഗവേഷകനുമായ ഡോ. പുതുശേരി രാമചന്ദ്രൻ (91) അന്തരിച്ചു. വെള്ളയമ്പലം ഇലങ്കം ഗാർഡൻസിലെ വസതിയിലായിരുന്നു അന്ത്യം. കവി, ഭാഷാ ഗവേഷകന്‍, ചരിത്രകാരന്‍, അധ്യാപകന്‍ തുടങ്ങിയ നിലകളില്‍ മലയാളികളുടെ മനസില്‍ ഇടംനേടിയ അദ്ദേഹം ആരോഗ്യപ്രശ്‌നങ്ങള്‍ മൂലം കുറച്ചുനാളായി വിശ്രമത്തിലായിരുന്നു. എഴുത്തച്ഛന്‍ പുരസ്‌കാരവും 2005 ല്‍ കേന്ദ്ര സാഹിത്യ അക്കാദമി അവാര്‍ഡും 2009ല്‍ കേരള സാഹിത്യ അക്കാദമി ഫെലോഷിപ്പും ലഭിച്ചിട്ടുണ്ട്. മണ്ണിനോടും മനുഷ്യനോടും ആഭിമുഖ്യമുള്ള കവിതകളായിരുന്നു പുതുശേരിയുടെ മുഖമുദ്ര. പോക്കാട്ട് ദാമോദരന്‍ പിള്ളയുടെയും പുതുശേരില്‍ ജാനകിയമ്മയുടെയും മകനായി ആലപ്പുഴ ജില്ലയിലെ മാവേലിക്കര താലൂക്കിലെ വള്ളിക്കുന്നത്ത് 1928 സെപ്റ്റംബര്‍ 23 നായിരുന്നു ജനനം. 1948 ല്‍ ഇരുപതാം വയസില്‍ ആദ്യ കവിതാസമാഹാരമായ ഗ്രാമീണ ഗായകന്‍ പുറത്തിറങ്ങി. തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജില്‍നിന്ന് ബി.എ. ഓണേഴ്‌സ് ഒന്നാം റാങ്കില്‍ പാസായി. കൊല്ലം എസ്.എന്‍. കോളേജില്‍ അധ്യാപകനായി ഔദ്യോഗിക ജീവിതത്തിന് തുടക്കം. ബി രാജമ്മയാണ് ഭാര്യ. മക്കള്‍: ഗീത ആര്‍. പുതുശേരി, പി.ആര്‍ ഉണ്ണികൃഷ്ണന്‍, പി.ആര്‍ ക്ഷേമചന്ദ്രന്‍, പി.ആര്‍ പ്രേമചന്ദ്രന്‍, പി.ആര്‍ ജയചന്ദ്രന്‍.

Related articles

See all
Latest News

പോലീസ് ജീപ്പ് പാർവതി പുത്തനാറിലേക്ക് മറിഞ്ഞു; രണ്ടു പോലീസുകാർക്ക് അത്ഭുത രക്ഷപ്പെടല്‍

Latest News

ടിപി വധക്കേസ് പ്രതികളുടെ ശിക്ഷാ ഇളവ്: ഗൂഢാലോചന തുടങ്ങിയത് 2022 മുതല്‍, പിന്നില്‍ മുഖ്യമന്ത...

Latest News

പാനൂർ സ്ഫോടനം സിബിഐയോ എൻഐഎയോ അന്വേഷിക്കണമെന്ന് എം.എം. ഹസൻ; കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്...

Latest News

ഇലക്ട്രിക് ബസിലും ജനത്തിന് ഷോക്ക്; ടിക്കറ്റ് നിരക്ക് കൂട്ടി കെഎസ്ആർടിസി; മിനിമം നിരക്ക് 12...

Save your stories

Sign in