Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Kerala

നടിയെ ആക്രമിച്ച കേസ്: മറുപടി നല്‍കാന്‍ ഒരാഴ്ച സമയം ആവശ്യപ്പെട്ട് ദിലീപ്

നടിയെ ആക്രമിച്ച കേസ്: മറുപടി നല്‍കാന്‍ ഒരാഴ്ച സമയം ആവശ്യപ്പെട്ട് ദിലീപ്
ന്യൂഡല്‍ഹി: യുവ നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച സംഭവത്തില്‍ സര്‍ക്കാരിന്റെ സത്യവാങ്മൂലത്തിന് മറുപടി നല്‍കാന്‍ ഒരാഴ്ച സമയം അനുവദിക്കണമെന്ന് നടന്‍ ദിലീപ്. കേസ് ഒരാഴ്ചത്തേക്ക് മാറ്റി വെക്കണമെന്നവശ്യപ്പെട്ട് ദിലീപ് സുപ്രീം കോടതിയില്‍ അപേക്ഷ നല്‍കി. കേസിലെ പ്രധാനപ്പെട്ട തെളിവായ മെമ്മറി കാര്‍ഡിന്റെ പകര്‍പ്പാവശ്യപ്പെട്ട് ദിലീപ് നല്‍കിയ ഹരജിയിലുള്ള തുടര്‍വാദം സുപ്രീം കോടതി നാളെ പരിഗണിക്കാനിരിക്കെയാണ് കേസ് ഒരാഴ്ചത്തേക്ക് നീട്ടാനുള്ള അപേക്ഷ നല്‍കിയിരിക്കുന്നത്. മെമ്മറി കാര്‍ഡ് ദിലീപിന് കൈമാറാന്‍ കഴിയിലെന്നും ദൃശ്യങ്ങള്‍ നടിയെ അപമാനിക്കാന്‍ ഉപയോഗിച്ചേക്കാമെന്നും അറിയിച്ച് സംസ്ഥാന സര്‍ക്കാര്‍ കോടതിയില്‍ സത്യവാങ്മൂലം സമര്‍പ്പിച്ചിരുന്നു. ഇതിന് മറുപടി നല്‍കാനാണ് ദിലീപ് ഒരാഴ്ചത്തെ സമയം ആവശ്യപ്പെട്ടത്. കേസില്‍ ദിലീപിന് വേണ്ടി ഹാജരാകുന്ന അഭിഭാഷകന്‍ മുകുള്‍ റോത്തഗിക്കും നാളെ ഹാജരാകന്‍ അസൗകര്യമുണ്ടെന്ന് അപേക്ഷയില്‍ പറയുന്നു. ദിലീപിന്റെ അപേക്ഷ നാളെ ജസ്റ്റിസ് എ.എന്‍ ഖാന്‍വില്‍ക്കര്‍ അധ്യക്ഷനായ ബെഞ്ച് പരിഗണിക്കും.

Related articles

See all
Popular News

സംസ്ഥാനത്ത് തുലാവർഷം എത്തി; നാല് ജില്ലകളിൽ ഓറഞ്ച് അലർട്ട്, വ്യാപക മഴയ്ക്ക് സാധ്യത

Popular News

കിഫ്ബിയില്‍ സമഗ്ര അഴിച്ചുപണിക്ക് ശുപാര്‍ശ; വിദഗ്ധ സമിതി റിപ്പോര്‍ട്ട് സഭയില്‍ സമര്‍പ്പിച്ച...

Popular News

രാഹുല്‍ ഗാന്ധിക്കെതിരായ പരാമര്‍ശം: ആര്‍. ശ്രീലേഖ മാപ്പ് പറയണമെന്ന് ആഭ്യന്തര മന്ത്രി രമേശ്...

Popular News

"കയ്യേറ്റക്കാരും കുടിയേറ്റക്കാരും ഒന്നല്ല, ചിന്നക്കനാലിലെ കയ്യേറ്റക്കാരെ സംരക്ഷിക്കില്ല":...

Save your stories

Sign in