Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Kerala

സാമൂഹ്യ ക്ഷേമ പ്രവർത്തനങ്ങൾ ശക്തമാക്കാൻ ഡിസിസി നേതൃയോഗത്തിൽ തീരുമാനം

സാമൂഹ്യ ക്ഷേമ പ്രവർത്തനങ്ങൾ ശക്തമാക്കാൻ ഡിസിസി നേതൃയോഗത്തിൽ തീരുമാനം
  കൊച്ചി :  കോൺഗ്രസിന്‍റെ നേതൃത്വത്തിൽ നടത്തുന്ന സാമൂഹ്യക്ഷേമ പ്രവർത്തനങ്ങൾ സമൂഹത്തിന്‍റെ താഴേത്തട്ട് വരെ ശക്തമാക്കാൻ എറണാകുളം ജില്ലാ കോൺഗ്രസ് കമ്മിറ്റി നേതൃയോഗം തീരുമാനിച്ചു. ഇതിന്‍റെ ഭാഗമായി പാലിയേറ്റീവ് കെയർ പ്രവർത്തനങ്ങൾ ഡി സി യുടെ നേരിട്ടുള്ള മേൽനോട്ടത്തിൽ കേന്ദ്രീകൃത സംവിധാനത്തിലൂടെ നടപ്പിലാക്കും. സമൂഹമാധ്യമങ്ങളിലെ ഇടപെടലുകൾ സജീവവും ക്രിയാത്‍മകവുമാക്കുന്നതിന്ഡിസിസിയിൽ ഡിജിറ്റൽ സ്റ്റുഡിയോയും വിപുലമായ ലൈബ്രറിയും ആരംഭിക്കും. ഡിസിസി പ്രസിഡന്‍റ് മുഹമ്മദ് ഷിയാസ് അധ്യക്ഷത വഹിച്ച യോഗം കെപിസിസി വൈസ് പ്രസിഡന്‍റ് കെ.പി ധനപാലൻ ഉദ്ഘാടനം ചെയ്തു. ഹൈബി ഈഡൻ എംപി, കോൺഗ്രസ് നിയമസഭാകക്ഷി ഉപനേതാവ് കെ. ബാബു എംഎൽഎ, കെപിസിസി വൈസ് പ്രസിഡന്‍റ് ജോസഫ് വാഴക്കൻ, എംഎൽഎമാരായ ടി.ജെ വിനോദ്, അൻവർ സാദത്ത് റോജി എം ജോൺ, യുഡിഎഫ് ജില്ലാ ചെയർമാൻ ഡൊമിനിക് പ്രസന്‍റേഷൻ,   കെപിസിസി ജനറൽ സെക്രട്ടറിമാരായ വി.ജെ പൗലോസ്, അബ്ദുൽ മുത്തലിബ്, ജെയ്സൺ ജോസഫ്, സക്കീർ ഹുസൈൻ, ദീപ്തി മേരി വർഗീസ്, മുൻ കെപിസിസി ജനറൽസെക്രട്ടറിമാരായ എൻ വേണുഗോപാൽ, അജയ് തറയിൽ, കെപിസിസി സെക്രട്ടറിമാരായ ടോണി ചമ്മിണി, എം.ആർ അഭിലാഷ്, ചാൾസ് ഡയസ്, ആശ സനിൽ, കെ.എം സലിം, ജെബി മേത്തർ, മുൻ എംഎൽഎമാരായ പി.ജെ ജോയി, എം.എ ചന്ദ്രശേഖരൻ, വി.പി സജീന്ദ്രൻ, ലൂഡി ലൂയിസ്, യുഡിഎഫ് മുൻ ജില്ലാ ചെയർമാൻ എം.ഒ ജോൺ എന്നിവർ പ്രസംഗിച്ചു. ഡിസിസി വൈസ് പ്രസിഡന്‍റ് മനോജ് മൂത്തേടൻ സ്വാഗതവും  ജനറൽ സെക്രട്ടറി കെ.വി.പി കൃഷ്ണകുമാർ നന്ദിയും രേഖപ്പെടുത്തി.

Related articles

See all
Latest News

നെടുമ്പാശേരിയില്‍ ഒന്നര കോടിയുടെ സ്വർണ്ണം പിടികൂടി; കന്യാകുമാരി സ്വദേശി കസ്റ്റഡിയില്‍

Latest News

'മുഖ്യമന്ത്രിയുടെ വിദേശയാത്ര ഒളിച്ചോട്ടം'; വിമർശിച്ച് കെ. സുധാകരന്‍

Latest News

കെപിസിസിയുടെ സമരാഗ്നി പത്ത് ജില്ലകളില്‍ പര്യടനം പൂര്‍ത്തിയാക്കുന്നു; വൈകിട്ട് ആലപ്പുഴയിലേക...

Latest News

ഗവർണർ-സർക്കാർ പോര് ജനങ്ങളെ കബളിപ്പിക്കാന്‍; രാഷ്ട്രീയ നാടകമെന്ന് പ്രതിപക്ഷ നേതാവ്

Save your stories

Sign in