Logo
Mon, Jun 29, 2026 • 08:24 PM
LIVE TV
Watch

No business videos available

No Middle East videos available

Mathew Kuzhalnadan MLA | മുഖ്യമന്ത്രിയുടെ മകള്‍ അഴിമതിപ്പണം കൈപ്പറ്റിയത് സി.പി.എം അംഗീകരിക്കണം: മാത്യു കുഴല്‍നാടന്‍ എം.എല്‍.എ


Jaihind TV News Report
Jaihind TV News Report
Jaihind TV Web Desk
June 16, 2025
1 min read Updated: June 09, 2026
SHARE:
SAVE: Login to save

Mathew Kuzhalnadan MLA | മുഖ്യമന്ത്രിയുടെ മകള്‍ അഴിമതിപ്പണം കൈപ്പറ്റിയത് സി.പി.എം അംഗീകരിക്കണം: മാത്യു കുഴല്‍നാടന്‍ എം.എല്‍.എ
നിലമ്പൂര്‍: എസ്.എഫ്.ഐ.ഒ. നല്‍കിയ കുറ്റപത്രത്തില്‍ കരിമണല്‍ കമ്പനിക്ക് സേവനങ്ങളൊന്നും നല്‍കിയിട്ടില്ലെന്ന് മുഖ്യമന്ത്രിയുടെ മകള്‍ മൊഴിനല്‍കിയെന്ന് വ്യക്തമാക്കിയതോടെ മാസപ്പടിയായി ലഭിച്ച പണം അഴിമതിപ്പണമാണെന്ന് അംഗീകരിക്കാന്‍ സി.പി.എം. നേതൃത്വം തയ്യാറാവണമെന്ന് മാത്യു കുഴല്‍നാടന്‍ എം.എല്‍.എ. നിലമ്പൂരില്‍ യു.ഡി.എഫ്. കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസില്‍ മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. മുഖ്യമന്ത്രിയുടെ മകള്‍ കമ്പനിക്ക് സേവനം നല്‍കിയിട്ടുണ്ടെന്നും അതിന്റെ പ്രതിഫലമാണ് കൈപ്പറ്റിയതെന്നുമായിരുന്നു സി.പി.എം. സംസ്ഥാന സെക്രട്ടറിയുടെ വിശദീകരണം. ഒരു സേവനവും നല്‍കാതെയാണ് പണം നല്‍കിയതെന്ന് കമ്പനി ഉന്നത ഉദ്യോഗസ്ഥര്‍ മൊഴി നല്‍കിയിരുന്നു. ഇപ്പോള്‍ എസ്.എഫ്.ഐ.ഒ. കുറ്റപത്രത്തില്‍ സേവനമൊന്നും നല്‍കിയില്ലെന്ന് മുഖ്യമന്ത്രിയുടെ മകള്‍ തന്നെ മൊഴി നല്‍കിയെന്ന് പുറത്തുവന്നതോടെ അഴിമതിപ്പണമാണ് കൈപ്പറ്റിയതെന്ന് വ്യക്തമായിരിക്കുകയാണ്. മാസപ്പടി കേസില്‍ മുഖ്യമന്ത്രിയുടെ മകളെ സംരക്ഷിക്കാനായി ഉയര്‍ത്തിയ എല്ലാ വാദങ്ങളും തകര്‍ന്നടിഞ്ഞിരിക്കുകയാണെന്നും കുഴല്‍നാടന്‍ പറഞ്ഞു.
Jaihind TV News Report

Jaihind TV Web Desk

View all articles
RELATED NEWS
View All
LIVE
  LATEST NEWS 10
More News
  GET DAILY UPDATES
Newsletter

Get daily news updates directly to your inbox.

  IN THIS SECTION
Related Articles 15
Latest Updates 10
Editor's Picks 8
Trending Articles 10