Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Kerala

സിപിഎം-ബിജെപി രഹസ്യധാരണ നാളെകളില്‍ വർഗീയവാദികള്‍ക്ക് അവസരമൊരുക്കുന്നത്: വി.ഡി സതീശന്‍

സിപിഎം-ബിജെപി രഹസ്യധാരണ നാളെകളില്‍ വർഗീയവാദികള്‍ക്ക് അവസരമൊരുക്കുന്നത്: വി.ഡി സതീശന്‍
  കൊച്ചി : രാജ്യത്തെ വർഗീയ ഫാസിസ്റ്റ് ഭരണകൂടത്തിനെതിരെ സന്ധിയില്ലാത്ത പോരാട്ടം നടത്തുന്നത് കോൺഗ്രസാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ 77 -ാം ജന്മദിനാഘോഷത്തിൻ്റെ ഭാഗമായി കൊച്ചിയിൽ ജില്ലാ കോൺഗ്രസ് കമ്മിറ്റിയുടെ സദ്ഭാവന ദിനാചരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കേരളത്തിൽ സിപിഎം - ബിജെപി രഹസ്യധാരണ സിപിഎമ്മിൻ്റെ താൽക്കാലിക രാഷ്ട്രീയ ലാഭത്തിന് മാത്രമേ ഉപകരിക്കൂ. സ്വർണ്ണ - ഡോളർ - കുഴൽപ്പണ കേസുകളിൽ പരസ്പരം സന്ധി ചെയ്ത സിപിഎം നാളെകളിൽ വർഗീയ വാദികൾക്ക് അവസരം സൃഷ്ടിക്കുകയാണ് ചെയ്യുന്നതെന്നും വി.ഡി സതീശൻ ഓർമ്മിപ്പിച്ചു. മുൻ മന്ത്രിമാരായ പ്രൊഫ. കെ.വി തോമസ്, കെ ബാബു, ഡിസിസി പ്രസിഡന്‍റ് ടി.ജെ വിനോദ് തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.

Related articles

See all
Popular News

ശബരിമല സ്വര്‍ണ്ണക്കേസ്: കേന്ദ്ര ലാബിലെ പരിശോധനാ ഫലം ലഭിക്കാന്‍ പത്ത് ദിവസം കൂടി

Latest News

"വനത്തിലാണ്, വനവാസത്തിനല്ല, ഇത് ഉല്ലാസയാത്ര; മേയ് നാലിന് വിസ്മയം സംഭവിക്കും"; ട്രക്കിംഗുമാ...

Latest News

കേരളം കാത്തിരുന്ന 'വികസന വിസ്മയം'; ശബരിമലയ്ക്ക് നിയമപരിരക്ഷ നല്‍കും; യുഡിഎഫ് പത്രികയിലെ വമ...

Latest News

കേരളത്തിന് യുഡിഎഫിന്റെ 'കൈത്താങ്ങ്'; കേരളം ഉറ്റുനോക്കുന്ന യുഡിഎഫ് പ്രകടനപത്രിക ഇന്ന് പുറത്...

Save your stories

Sign in