Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Kerala

വിളച്ചിലെടുക്കരുത്..!! സിപിഎം ഏരിയ സെക്രട്ടറിയും സിഐയും തമ്മില്‍ ഫോണില്‍ രൂക്ഷമായ വാക്കുതര്‍ക്കം; ശബ്ദരേഖ പുറത്ത്

വിളച്ചിലെടുക്കരുത്..!! സിപിഎം ഏരിയ സെക്രട്ടറിയും സിഐയും തമ്മില്‍ ഫോണില്‍ രൂക്ഷമായ വാക്കുതര്‍ക്കം; ശബ്ദരേഖ പുറത്ത്
സിപിഎം ഞാഞ്ഞൂലുകളുടെ സീല്‍ക്കാരകാലമാണ്. ഏരിയാ സെക്രട്ടറി സ്ഥാനമെന്നു പറഞ്ഞാല്‍ പഴയ രാജഭരണകാലത്തേയ്ക്കാണ് സഖാക്കള്‍ ടൈംട്രാവല്‍ ചെയ്യുന്നതെന്നു തോന്നുന്നു. കൂത്താട്ടുകുളത്താണ് ഇതിന്റെ ഏറ്റവുംപുതിയ ഉദാഹരണം. അവിടുത്തെ സിപിഎം ഏരിയ സെക്രട്ടറി പി.ബി. രതീഷും രാമമംഗലം പോലീസ് സ്റ്റേഷനിലെ സര്‍ക്കിള്‍ ഇന്‍സ്‌പെക്ടറും തമ്മില്‍ ഫോണിലൂടെ രൂക്ഷമായ വാക്കുതര്‍ക്കത്തിലേര്‍പ്പെട്ടതിന്റെ ശബ്ദരേഖ പുറത്തുവന്നു. ഇരുവരും തമ്മിലുള്ള സംഭാഷണം സാമൂഹിക മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുകയാണ്. സംഭാഷണത്തില്‍ ഇരുവരും പരസ്പരം ആരോപണങ്ങള്‍ ഉന്നയിക്കുന്നതും ശക്തമായ ഭാഷയില്‍ സംസാരിക്കുന്നതും വ്യക്തമാണ്. വിളച്ചിലെടുക്കരുതെന്ന ഭീഷണിയോടെ ഏരിയ സെക്രട്ടറി സിഐയെ ഭീഷണിപ്പെടുത്തുന്നത് കേള്‍ക്കാം. ഭീഷണി വേണ്ടെന്ന് എസ്എച്ച്ഒയും മറുപടി നല്‍കുന്നുണ്ട്. ഒരു പ്രാദേശിക വിഷയവുമായി ബന്ധപ്പെട്ട തര്‍ക്കമാണ് ഇരുവരും തമ്മിലുള്ള വാഗ്വാദത്തിലേക്ക് നയിച്ചത്. സ്വകാര്യ സ്ഥലത്ത് കല്ലുവെട്ടുന്നതുമായി ബന്ധപ്പെട്ട പൊലീസ് നടപടിയുടെ പേരിലായിരുന്നു ഇരുവരും തമ്മിലുള്ള വാക്‌പോര്. അനധികൃത ഖനനം നടത്തിയ ഉപകരണങ്ങളും വണ്ടികളും പോലീസ് പിടിച്ചെടുത്തിരുന്നു. സിപിഎം പിന്തുണയോടെയാണ് ഇതു നടത്തുന്നത്. ഇതേ തുടര്‍ന്നുള്ള തര്‍ക്കാണ് ഒരാഴ്ച മുമ്പുള്ള ഫോണ്‍ സംഭാഷണമാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. ഏരിയാസെക്രട്ടറിയുടെ ഫോണ്‍ ഭീഷണിയുമായി ബന്ധപ്പെട്ട് എറണാകുളം റൂറല്‍ എസ്പിക്ക് എസ് എച്ച് ഒ റിപ്പോര്‍ട്ട് നല്‍കി.    

Related articles

See all
Latest News

Beef Ban| കനറാ ബാങ്ക് കൊച്ചി ശാഖയില്‍ ബീഫ് നിരോധനം; പൊറോട്ടയും ബീഫും വിളമ്പി ജീവനക്കാരുടെ...

Kerala

മൂത്തകുന്നം- ഇടപ്പള്ളി റീച്ചില്‍ അണ്ടര്‍പാസുകള്‍ വേണം: ഹൈബി ഈഡന്റെ ഉപവാസ സമരം തുടരുന്നു

Kerala

സ്വർണ്ണക്കടത്ത് കേസ് : സ്വപ്നയെയും ശിവശങ്കറിനെയും ഒരേസമയം ചോദ്യം ചെയ്ത് കസ്റ്റംസ്

Kerala

സ്വപ്നാ സുരേഷിനെ എന്‍.ഐ.എ കസ്റ്റഡിയില്‍ വിട്ടു ; സന്ദീപിന് ജാമ്യം, പുറത്തിറങ്ങാനാവില്ല

Save your stories

Sign in