Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Kerala

പൊന്ന്യത്ത്  ബോംബ്‌ നിർമ്മാണത്തിൽ പങ്കാളിയായ സിപിഎം പ്രവർത്തകൻ പിടിയില്‍

പൊന്ന്യത്ത്  ബോംബ്‌ നിർമ്മാണത്തിൽ പങ്കാളിയായ സിപിഎം പ്രവർത്തകൻ പിടിയില്‍
  കണ്ണൂർ: പൊന്ന്യത്ത്  ബോംബ്‌ നിർമ്മാണത്തിൽ പങ്കാളിയായ സിപിഎം പ്രവർത്തകൻ പിടിയില്‍. പൊന്ന്യം വെസ്റ്റിലെ അശ്വന്തിനെയാണ് പൊലീസ് പിടികൂടിയത്. സിഒടി നസീർ വധശ്രമക്കേസിലും  ഇയാൾ പ്രതിയാണ്. സ്ഫോടനത്തിൽ പരിക്കേറ്റ മറ്റൊരാളെ കൂടി പൊലീസ് കണ്ടെത്തി. സിപിഎം പ്രവർത്തകനായ സജൂട്ടി എന്ന സജിലേഷിനെയാണ് കണ്ടെത്തിയത്. സ്ഫോടനത്തിൽ പരിക്കേറ്റ ഇയാള്‍ കണ്ണൂർ എകെജി ആശുപത്രിയിൽ ചികിത്സയിൽ ഉള്ളതായി പൊലീസ് സ്ഥിരീകരിച്ചു. അതിനിടെ വിവിധ സ്ഥലങ്ങളിലേക്ക് ബോംബുകള്‍ എത്തിക്കുന്നത് പൊന്ന്യത്ത് നിന്നാണെന്ന് പൊലീസിന് വിവരം ലഭിച്ചു. സ്ഫോടനം നടന്ന സ്ഥലത്തു നിന്ന് മൂന്ന് തരം ബോംബുകളാണ് ഇന്നലെ കണ്ടെത്തിയത്. പൊന്ന്യത്തുണ്ടായിരുന്നത് ബോംബ് നിര്‍മിക്കുന്നതിനുള്ള താല്‍ക്കാലിക സംവിധാനമല്ലെന്നാണ് അന്വേഷണത്തില്‍ തെളിയുന്നത്. നിരവധി ചെറിയ ബോംബുകള്‍ പൊന്ന്യത്തുനിന്ന് കടത്തിയിട്ടുണ്ടെന്ന നിഗമനത്തിലാണ് പൊലീസ്. സ്ഫോടനത്തില്‍ പരിക്കേറ്റവര്‍ ചികിത്സയില്‍ കഴിയുന്ന ആശുപത്രികള്‍ക്ക് പൊലീസ് കാവല്‍ ഏര്‍പ്പെടുത്തി.

Related articles

See all
Latest News

നിതിൻ രാജിന്റെ മരണം: ഒന്നാം പ്രതി ഡോ. എം.കെ. റാമിന് മുൻകൂർ ജാമ്യമില്ല; രണ്ടാം പ്രതി സംഗീത...

Latest News

ആയുധമില്ല, വധശ്രമമില്ല; 'കണ്ണൂര്‍ നാടകം' പൊളിഞ്ഞു; വീണാ ജോര്‍ജ് ഉത്തരം പറയണം

Latest News

ആരോഗ്യമന്ത്രിയെ വധിക്കാൻ ശ്രമിച്ചെന്ന കേസ്: തിരക്കഥ പൊളിഞ്ഞു, ഒടുവില്‍ കുറ്റസമ്മതം; കഴുത്ത...

Latest News

ലഹരിമരുന്നിന്റെ ക്രൂരത; കണ്ണൂരില്‍ മകൻ അമ്മയെ കഴുത്തറുത്തു കൊലപ്പെടുത്തി; ശേഷം പോലീസ് സ്റ...

Save your stories

Sign in