Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Kerala

തെരേസ ജോണിന്റെ സ്ഥലംമാറ്റം: പുറത്തായത് സി.പി.എമ്മിന്റെ വനിതകളോടുള്ള സമീപനത്തിന്റെ പൊള്ളത്തരം - കെ.സി. ജോസഫ്

തെരേസ ജോണിന്റെ സ്ഥലംമാറ്റം: പുറത്തായത് സി.പി.എമ്മിന്റെ വനിതകളോടുള്ള സമീപനത്തിന്റെ പൊള്ളത്തരം - കെ.സി. ജോസഫ്
UDF-Kannur-KC-Joseph കണ്ണൂര്‍: സി.പി.എമ്മിന്റെ നിലപാടുകളിലെ പൊള്ളത്തരത്തിന്റെ ഉദാഹരണമാണ് തെരേസ ജോണിനെ സ്ഥലംമാറ്റിയതിലൂടെ വ്യക്തമായതെന്ന് കോണ്‍ഗ്രസ് പാര്‍ലമെന്ററി പാര്‍ട്ടി ഡെപ്യൂട്ടി ലീഡര്‍ കെ.സി. ജോസഫ്. ലിംഗ സമത്വത്തെപ്പറ്റി നാഴികയ്ക്ക് നാല്‍പ്പത് വട്ടം പുരപ്പുറത്ത് കയറി വിളിച്ചു കൂവുന്ന സി.പി.എം ഗവര്‍മെന്റ് തിരുവനന്തപുരം ഡി.സി.പി. ചൈത്ര തെരേസ ജോണിനെ അര്‍ധരാത്രിക്ക് അപമാനിച്ച് സ്ഥലം മാറ്റിയത് അവരുടെ വനിതകളോടുള്ള സമീപനത്തിന്റെ പൊള്ളത്തരമാണ്. ക്രിമിനലുകളുടെ ഒളിത്താവളമായി മാറിയ പാര്‍ട്ടി ഓഫീസില്‍ കടന്ന് പ്രതികളെ അറസ്റ്റ് ചെയ്യേണ്ടി വന്ന ഡി.സി.പി.യെ മാറ്റിയതിലൂടെ സി.പി.എമ്മിന്റെ ബി ടീമായി പോലീസ് പ്രവര്‍ത്തിച്ചാല്‍ മതിയെന്ന വ്യക്തമായ സന്ദേശമാണ് മുഖ്യമന്ത്രി നല്‍കിയിരിക്കുന്നതെന്ന് കെ.സി. ജോസഫ് കുറ്റപ്പെടുത്തി.

Related articles

See all
Popular News

രാഹുൽ ഗാന്ധിക്കെതിരെ അധിക്ഷേപ പരാമർശം; ആർ. ശ്രീലേഖയ്ക്ക് ഒരു കോടി രൂപയുടെ വക്കീൽ നോട്ടീസ്

Popular News

നെടുമ്പാശ്ശേരി അപകടം: സർക്കാരിൽ നിന്ന് നീതി ഉറപ്പാക്കുമെന്ന് മന്ത്രി ടി. സിദ്ധിഖ്; ദേവികയു...

Popular News

'കയ്യിലിരിക്കുന്നത് എടുത്ത് കൊണ്ട് പോകുന്നത് അക്രമം'; പാലക്കാട് റെയില്‍വേ ഡിവിഷന്‍ വിഭജനത്...

Popular News

ഗുണനിലവാരമുള്ള മരുന്നുകൾ കുറഞ്ഞ വിലയിൽ ലഭ്യമാക്കും; ക്ഷയരോഗ മുക്ത പഞ്ചായത്ത് പുരസ്‌കാര വിത...

Save your stories

Sign in