Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Kerala

വി.കെ ശ്രീകണ്ഠൻ എം.പിയുടെ ഇടപെടല്‍; പാലക്കാട് ജില്ലാ ആശുപത്രിയിലേക്ക് മൾട്ടിപാര മോണിറ്ററുകൾ കൈമാറി

വി.കെ ശ്രീകണ്ഠൻ എം.പിയുടെ ഇടപെടല്‍; പാലക്കാട് ജില്ലാ ആശുപത്രിയിലേക്ക് മൾട്ടിപാര മോണിറ്ററുകൾ കൈമാറി
പാലക്കാട് : കൊറോണ വൈറസ് ബാധ പരിശോധിക്കാനാവശ്യമായ അഞ്ച് മൾട്ടിപാര മോണിറ്ററുകൾ ജില്ലാ ആശുപത്രിയിലെത്തി. ശരീരത്തിലെ രക്ത സമ്മർദ്ദം, പൾസ്‌, ഓക്സിജന്‍റെ അളവ് തുടങ്ങിയവ ഈ ഉപകരണത്തിലൂടെ പരിശോധിക്കുവാൻ കഴിയും. ഉപകരണങ്ങൾക്കായി വി.കെ ശ്രീകണ്ഠൻ എം.പി തന്‍റെ എം.പി.ഫണ്ടിൽ നിന്നും ഒരു കോടി രൂപ കഴിഞ്ഞദിവസം അനുവദിച്ചിരുന്നു. എം.പി. വീട്ടിൽ സ്വയം നിരീക്ഷണത്തിലായതിനാല്‍ ജില്ലാ മെഡിക്കൽ ഓഫീസർ ഡോ കെ.പി. റീത്തയോട് ഉപകരണങ്ങൾ കൈമാറുവാൻ നിര്‍ദ്ദേശിക്കുകയായിരുന്നു. ജില്ലാ ആശുപത്രി സൂപ്രണ്ട്‌ ഡോ. രമാദേവി ഉപകരണങ്ങൾ ഏ റ്റുവാങ്ങി. അതേസമയം വെന്‍റിലേറ്ററുകൾ ഉൾപ്പെടെയുള്ള ഉപകരണങ്ങൾ അടുത്ത ദിവസം തന്നെ എത്തുമെന്ന് ഡി.എം ഒ അറിയിച്ചു. യുദ്ധകാല അടിസ്ഥാനത്തിൽ കാര്യ നിർവഹണം നടത്തിയ ജില്ലാ കളക്ടറേയും ഡി.എം.ഒയെയും ആശുപത്രി സൂപ്രണ്ടിനെയും എം.പി. പ്രത്യേകം അഭിനന്ദിച്ചു.

Related articles

See all
Latest News

മുണ്ടത്തിക്കോട് വെടിക്കെട്ട് ദുരന്തം: കൂടുതൽ ശരീരഭാഗങ്ങൾ കണ്ടെത്തി

Latest News

ഡീൽ വ്യക്തമായി, എൽഡിഎഫും ബിജെപിയും ഒന്ന്; ചിറ്റൂരില്‍ എൽഡിഎഫിന് വോട്ട് അഭ്യർത്ഥിച്ച് ബിജെപ...

Latest News

'ബിജെപിയുടെ മുഖം വോട്ടർമാർ തിരിച്ചറിഞ്ഞു'; പാലക്കാട് യുഡിഎഫിന് വിജയം ഉറപ്പെന്ന് വി. കെ. ശ്...

Latest News

ശോഭ സുരേന്ദ്രന്റെ വാദങ്ങള്‍ പൊളിയുന്നു; പണം നല്‍കിയ സ്ത്രീക്കൊപ്പം സ്ഥാനാര്‍ത്ഥി നില്‍ക്കു...

Save your stories

Sign in