Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Kerala

എയര്‍പോര്‍ട്ടില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന ആരോഗ്യപ്രവർത്തകരെ ക്വാറന്‍റീന്‍ ചെയ്യുന്നതിൽ ഗുരുതര വീഴ്ച; പി.ടി.തോമസ് എംഎൽഎ മുഖ്യമന്ത്രിയ്ക്ക് കത്തയച്ചു

എയര്‍പോര്‍ട്ടില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന ആരോഗ്യപ്രവർത്തകരെ ക്വാറന്‍റീന്‍ ചെയ്യുന്നതിൽ ഗുരുതര വീഴ്ച; പി.ടി.തോമസ് എംഎൽഎ മുഖ്യമന്ത്രിയ്ക്ക് കത്തയച്ചു
കൊച്ചി: നെടുമ്പാശേരി വിമാനത്താവളത്തിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന ആരോഗ്യപ്രവർത്തകരെ ക്വാറന്‍റീന്‍ ചെയ്യുന്നതിൽ ഗുരുതര വീഴ്ച ഉണ്ടായെന്ന് പി.ടി.തോമസ് എംഎൽഎ. മാർച്ച് 19 മുതൽ എയർപോർട്ട് അ‌ടയ്ക്കുന്നത് വരെ ഡ്യൂട്ടി ചെയ്തവരെ ക്വാറന്‍റീന്‍ ചെയ്യാനുള്ള ഉത്തരവ് വന്നത് ഒരു ആരോഗ്യപ്രവർത്തകന് രോഗബാധ സ്ഥിരീകരിച്ച ശേഷം മാത്രമാണെന്നും ഇവരിൽ പലരും ഇതിനകം ജനറൽ ആശുപത്രി ഉൾപ്പെടെയുള്ള തങ്ങളുടെ മാതൃസ്ഥാപനങ്ങളിൽ ജോലിയിൽ പ്രവേശിച്ചിരുന്നെന്നും പി.ടി.തോമസ് ചൂണ്ടിക്കാട്ടി. ഇതുസംബന്ധിച്ച് അ‌ദ്ദേഹം മുഖ്യമന്ത്രിയ്ക്ക് കത്തയച്ചു. ഇങ്ങനെ ഡ്യൂട്ടിയിൽ പ്രവേശിച്ച രണ്ടു പേർക്കാണ് പിന്നീട് ​കൊറോണ സ്ഥിരീകരിച്ചത്. ജോലി​യിൽ തിരികെ പ്രവേശിച്ച് ഒരാഴ്ചയോളം കഴിഞ്ഞാണ് ഇവർക്ക് ക്വാറന്‍റീന്‍ നിർ​ദേശിച്ചത്. എയർപോർട്ടിൽ ഡ്യൂട്ടിയിലുണ്ടായ ചില ഡോക്ടർമാർ ജനറൽ ആശുപത്രി പോലുള്ള മാതൃസ്ഥാപനങ്ങളിൽ ഓപ്പറേഷൻ പോലും നടത്തി. ഗുരുതരവും ഒരിക്കലും സംഭവിക്കാൻ പാടില്ലാത്തതുമായ വീഴ്ചയാണിതെന്നും അദ്ദേഹം മുഖ്യമന്ത്രിക്കയച്ച കത്തില്‍ പറയുന്നു.

Related articles

See all
Popular News

കെട്ടിട നിർമ്മാണത്തിന് മുൻപ് ലക്ഷങ്ങളുടെ ഫർണിച്ചർ; പിണറായി സർക്കാർ ആയുർവേദ ആശുപത്രികളിൽ നട...

Popular News

സർക്കാർ ആശുപത്രികളിൽ തടസ്സമില്ലാതെ ചികിത്സ ഉറപ്പാക്കാൻ ആരോഗ്യവകുപ്പിന്റെ പുതിയ സർക്കുലർ പു...

Popular News

സംസ്ഥാനത്തിന്റെ പ്രതിപക്ഷ നേതൃപദവിയില്‍ അഴിമതിക്കാര്‍ കടിച്ചുതൂങ്ങുന്നത് കേരളത്തിന്റെ ജനാധ...

Popular News

നെന്മാറ ഇരട്ടക്കൊലപാതകം: കൊല്ലപ്പെട്ട സുധാകരന്റെ മകള്‍ക്ക് ജോലി ഉറപ്പുനല്‍കി ആഭ്യന്തര മന്ത...

Save your stories

Sign in