Logo
Sun, Jul 05, 2026 • 05:31 PM
LIVE TV
Watch

No business videos available

No Middle East videos available

കൊവിഡ് പ്രതിരോധ പ്രവർത്തകർക്ക് അടിയന്തര സാമ്പത്തിക സഹായം നൽകണം: ബെന്നി ബെഹനാൻ


Jaihind TV News Report
Jaihind TV News Report
Jaihind TV Web Desk
April 03, 2020
1 min read Updated: June 10, 2026
SHARE:
SAVE: Login to save

കൊവിഡ് പ്രതിരോധ പ്രവർത്തകർക്ക് അടിയന്തര സാമ്പത്തിക സഹായം നൽകണം: ബെന്നി ബെഹനാൻ
കൊച്ചി: കൊവിഡ് പ്രതിരോധ മേഖലയിൽ പ്രവർത്തിക്കുന്ന ആരോഗ്യ പ്രവർത്തകർ, പൊലീസ്, ഫയർഫോഴ്‌സ്, തദ്ദേശ സ്‌ഥാപന ജീവനക്കാർ, റവന്യു ജീവനക്കാർ, മറ്റ് ക്ലാസ് 4 ജീവനക്കാർ എന്നിവർക്ക് അടിയന്തര സാമ്പത്തിക സഹായം നൽകണമെന്ന് യു.ഡി.എഫ് കൺവീനർ ബെന്നി ബെഹനാൻ എം.പി ആവശ്യപ്പെട്ടു. ഇവർക്ക് കുറഞ്ഞത് പതിനായിരം രൂപയെങ്കിലും ഒരു മാസത്തെ ശമ്പളത്തിന് പുറമെ പ്രോത്സാഹനമായി നൽകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കൊവിഡ് എന്ന മഹാമാരിക്കെതിരെ യുദ്ധരംഗത്തുള്ള  ഇവരാണ് ഇതിന്‍റെ മുന്നണി പോരാളികൾ. ഈ സമയത്ത് ശമ്പളം വെട്ടികുറയ്ക്കലല്ല, ഇവർ ഏറ്റെടുക്കുന്ന പ്രവർത്തനങ്ങൾക്കുള്ള പ്രോത്സാഹനമാണ് ആവശ്യം. സർക്കാർ അടിയന്തിരമായി ഇക്കാര്യത്തിൽ നടപടി സ്വീകരിക്കണമെന്നും യു ഡി എഫ് കൺവീനർ ആവശ്യപ്പെട്ടു.
Jaihind TV News Report

Jaihind TV Web Desk

View all articles
RELATED NEWS
View All
LIVE
  LATEST NEWS 10
More News
  GET DAILY UPDATES
Newsletter

Get daily news updates directly to your inbox.

  IN THIS SECTION
Related Articles 15
Latest Updates 10
Editor's Picks 8
Trending Articles 10