Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Kerala

കേരളത്തെ കലാപഭൂമിയാക്കുന്ന സി.പി.എം കാടത്തത്തിനെതിരെ കണ്ണൂർ ഡി.സി.സിയുടെ നേതൃത്വത്തില്‍ ഉപവാസം

കേരളത്തെ കലാപഭൂമിയാക്കുന്ന സി.പി.എം കാടത്തത്തിനെതിരെ കണ്ണൂർ ഡി.സി.സിയുടെ നേതൃത്വത്തില്‍ ഉപവാസം
കണ്ണൂർ : ബോംബ് നിർമാണം നടത്തി കേരളത്തെ കലാപഭൂമിയാക്കുന്ന സി.പി.എം നടപടിയിൽ പ്രതിഷേധിച്ചും അക്രമത്തിന് നേതൃത്വം കൊടുക്കുന്ന സി.പി.എം കാടത്തത്തിനുമെതിരെ സമൂഹ മനസാക്ഷി ഉണർത്തുന്നതിനും വേണ്ടി ഡി.സി.സി പ്രസിഡന്‍റ് സതീശൻ പാച്ചേനിയുടെ നേതൃത്വത്തിൽ കോൺഗ്രസ് നേതാക്കൾ തലശേരി പഴയ ബസ് സ്റ്റാന്‍ഡ് പരിസരത്ത് ഉപവാസം അനുഷ്ടിക്കുന്നു. രാവിലെ 9.30 ന് ആരംഭിക്കുന്ന ഉപവാസം കെ.പി.സി.സി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രൻ ഓൺലൈനായി ഉദ്ഘാടനം ചെയ്യും. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി എന്നിവർ ഓൺലൈനായി സമരത്തെ അഭിസംബോധന ചെയ്യും. ഉപവാസ വേദിയിൽ കെ മുരളീധരൻ എം.പി മുഖ്യ പ്രഭാഷണം നടത്തും. വൈകിട്ട് ചേരുന്ന സമാപന സമ്മേളനം കെ.പി.സി.സി വർക്കിംഗ് പ്രസിഡന്‍റ് കെ സുധാകരൻ എം.പി ഉദ്ഘാടനം ചെയ്യും. കെ.സി ജോസഫ് എം.എൽ.എ, അഡ്വ. സണ്ണി ജോസഫ് എം.എൽ എ, കെ.പി.സി.സി ജനറൽ സെക്രട്ടറിമാരായ സജീവ് മാറോളി, അഡ്വ. സജീവ് ജോസഫ്, യു.ഡി.എഫ് ജില്ലാ ചെയർമാൻ പ്രൊഫ. എ.ഡി മുസ്തഫ തുടങ്ങിയവർ ഉപവാസ സമരത്തിൽ സംബന്ധിക്കും.

Related articles

See all
Latest News

സതീശന്‍ പാച്ചേനിയെ കയ്യേറ്റം ചെയ്ത് സി.പി.എം പ്രവർത്തകര്‍ ; ആക്രമണം ബോംബ് സ്ഫോടനം നടന്ന പ്...

Latest News

കണ്ണൂരില്‍ വീണ്ടും ബോംബ് നിർമാണത്തിനിടെ സ്ഫോടനം ; സി.പി.എം പ്രവർത്തകന് ഗുരുതര പരിക്ക്

Kerala

എസ്.ഡി.പി.ഐ പ്രവർത്തകന്‍റെ കൊലപാതകം : മൂന്ന് ആർ.എസ്.എസ് പ്രവർത്തകർ അറസ്റ്റില്‍

Latest News

'ബോംബ് നിർമാണ പരിശീലന കേന്ദ്രത്തിന്‍റെ പ്രിന്‍സിപ്പല്‍ സ്ഥലം എം.എല്‍.എ' ; പൊന്ന്യം സ്ഫോടനത...

Save your stories

Sign in