Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Kerala

മുഖ്യമന്ത്രി കേരളത്തെ കലാപഭൂമിയാക്കാന്‍ ശ്രമിക്കുന്നു: മുല്ലപ്പളളി രാമചന്ദ്രൻ

മുഖ്യമന്ത്രി കേരളത്തെ കലാപഭൂമിയാക്കാന്‍ ശ്രമിക്കുന്നു: മുല്ലപ്പളളി രാമചന്ദ്രൻ
ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രനെ ശബരിമല തന്ത്രിയാക്കാൻ പിണറായി വിജയൻ തയാറാവണമെന്ന് കെ.പി.സി.സി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രൻ. തന്ത്രിയെയും മന്ത്രിയെയും തിരിച്ചറിയാൻ സാധിക്കാത്ത മുഖ്യമന്ത്രിയാണ് കേരളം ഭരിക്കുന്നത്. കേരളത്തെ കലാപഭൂമിയാക്കാൻ പിണറായി ശ്രമിക്കുന്നുവെന്നും മുല്ലപ്പള്ളി രാമചന്ദ്രൻ കോഴിക്കോട് മാധ്യമങ്ങളോട് പറഞ്ഞു. പന്തളം രാജകുടുംബപത്തെ വിമർശിക്കുന്ന മുഖ്യമന്ത്രി ചരിത്രം പഠിക്കാൻ തയാറാവണം. തന്ത്രിയെയും മന്ത്രിയെയും തിരിച്ചറിയാൻ സാധിക്കാത്ത മുഖ്യമന്ത്രിയാണ് കേരളം ഭരിക്കുന്നത്. സുപ്രീം കോടതി വിധയേക്കാൾ വിശ്വാസികളെ വേദനിപ്പിച്ചത് മുഖ്യമന്ത്രിയുടെ വാർത്താസമ്മേളനമാണ്. തന്‍റെ ആഗ്രഹങ്ങൾ നടപ്പാക്കാൻ മുഖ്യമന്ത്രി ദേവസ്വം മന്ത്രിയെ ശബരിമല തന്ത്രിയാക്കണമെന്നും മുല്ലപ്പള്ളി രാമചന്ദ്രൻ പറഞ്ഞു. സി.പി.എമ്മിന്‍റെ അവസാനത്തെ മുഖ്യമന്ത്രിയാണ് പിണറായി വിജയൻ. വിശ്വാസത്തിനൊപ്പമാണ് കോൺഗ്രസ്‌. വോട്ടിന് വേണ്ടിയല്ല കോൺഗ്രസിന്‍റെ നിലപാട്. സർക്കാർ നൽകുന്ന റിവ്യൂ ഹർജിയിൽ പ്രതീക്ഷയുണ്ടെന്നും മുല്ലപ്പള്ളി രാമചന്ദ്രൻ കോഴിക്കോട് മാധ്യമങ്ങളോട് പറഞ്ഞു.

Related articles

See all
Popular News

ജയ്ഹിന്ദ് ടിവി ഡിജിറ്റൽ രംഗത്ത് മുന്നോട്ട് : മൊബൈൽ ആപ്പും പുതുക്കിയ വെബ്‌സൈറ്റും ലോഞ്ച് ചെ...

Latest News

കേരളം മുഴുവന്‍ ലോക്ഡൗൺ; 31 വരെ സംസ്ഥാന അതിർത്തികളും അടച്ചു

Latest News

കേരള ഗവര്‍ണ്ണര്‍ പരസ്യമായി രാഷ്ട്രീയം പറയുമ്പോള്‍ പിണറായി സര്‍ക്കാര്‍ എന്തുകൊണ്ട് മൗനം പാല...

Kerala

ഉദ്ദിഷ്ട കാര്യത്തിന് ഉപകാരസ്മരണ; പിണറായിയും സിപിഎമ്മും ബിജെപിക്ക് വോട്ട് മറിച്ചുവെന്ന് ആ...

Save your stories

Sign in