Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Pravasi

ചിക്കിംഗ് ഇനി ദുബായ് ഷെയ്ഖ് സായിദ് റോഡിലെ ആസ്പിന്‍ ടവറിലും

ചിക്കിംഗ്  ഇനി ദുബായ് ഷെയ്ഖ് സായിദ് റോഡിലെ ആസ്പിന്‍ ടവറിലും
ലോകത്തിലെ ആദ്യത്തെ ഹലാല്‍ ക്വിക്ക് സര്‍വീസ് റസ്റ്റോറന്‍റ് ബ്രാന്‍ഡായ ചിക്കിംഗ് ദുബായില്‍ ഇരുപത്തി ഒന്നാമത് ശാഖ തുറന്നു. ദുബായ് ഷെയ്ഖ് സായിദ് റോഡിലെ ആസ്പിന്‍ ടവറിലാണ് ഈ പുതിയ ശാഖ. ദുബായിലെ രാജവീഥിയെന്ന് അറിയപ്പെടുന്ന ഷെയ്ഖ് സായിദ് റോഡിലാണ് ചിക്കിംഗിന്‍റെ യുഎഇയിലെ ഇരുപത്തിയൊന്നാമത്തെ ശാഖ തുറന്നത്. അറബ് സ്വദേശി മുഹമ്മദ് ഇസാ അല്‍ സംദ്, ചിക്കിംഗ് സ്ഥാപകനും ചെയര്‍മാനുമായ എ.കെ മന്‍സൂര്‍ എന്നിവര്‍ ചേര്‍ന്ന് ഉദ്ഘാടനം നിര്‍വഹിച്ചു. കൂടുതല്‍ രാജ്യങ്ങളില്‍, കൂടുതല്‍ ശാഖകളുമായി വന്‍ വികസനമാണ് ചിക്കിംഗ് ലക്ഷ്യമിടുന്നതെന്ന് ഗ്രൂപ്പ് ചെയര്‍മാനും മാനേജിങ് ഡയറക്ടറുമായ എ കെ മന്‍സൂര്‍ പറഞ്ഞു. ഫ്രാഞ്ചൈസി പാര്‍ട്ണര്‍ നവീദ് അഹമ്മദ്, ഹെങ്കി സതൈവാന്‍, ഡയറക്ടര്‍ നിയാസ് ഉസ്മാന്‍, ഡയറക്ടര്‍ ഓപ്പറേഷന്‍സ് മഖ്ബൂല്‍ മോദി, ബില്‍ഡിങ് ഫ്രാഞ്ചൈസി ഇന്നോവേഷന്‍സ് എന്ന ബി എഫ് ഐയുടെ, സി ഇ ഒ ശ്രീകാന്ത് എന്‍ പിള്ള എന്നിവര്‍ ചടങ്ങില്‍ സംബന്ധിച്ചു. 2025 വര്‍ഷത്തോട് കൂടി, ഏഴുപതില്‍ അധികം രാജ്യങ്ങളില്‍ സാന്നിധ്യം അറിയിക്കാനുള്ള വന്‍ വികസന തയ്യാറെടുപ്പിലാണ് ചിക്കിങ് ഗ്രൂപ്പ്.

Related articles

See all
Popular News

യുഎഇയിലേക്ക് ഇന്ത്യക്കാര്‍ക്ക് സൗജന്യ വീസ ​: ആര്‍ക്കെല്ലാം ലഭിക്കും​ ? അറിഞ്ഞിരിക്കേണ്ടത്...

Pravasi

7,900 പുതിയ തൊഴിലവസരങ്ങള്‍ ; കാന്‍സര്‍ രോഗികള്‍ക്ക് പദ്ധതി​ ; വി.ഡി. സതീശനുമായി കൂടിക്കാഴ...

Latest News

H-1B Visa fee| H-1B വിസ ഫീസ് വര്‍ദ്ധന: പുതിയ അപേക്ഷകര്‍ക്ക് മാത്രം ബാധകം, നിലവിലുള്ളവര്‍ക്...

Pravasi

ഈജിപ്ത് പ്രധാനമന്ത്രിയുടെ സാന്നിധ്യത്തില്‍ യൂസഫലി കരാര്‍ ഒപ്പിട്ടു ; ഈജിപ്ത്തില്‍ മാത്രം 3...

Save your stories

Sign in