Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Kerala

'തണലേകാം കരുത്താകാം'; വിദ്യാർത്ഥികൾക്ക് കൈത്താങ്ങായി ചാണ്ടി ഉമ്മൻ ; സ്മാർട്ട് ഫോണുകൾ കൈമാറി

'തണലേകാം കരുത്താകാം'; വിദ്യാർത്ഥികൾക്ക് കൈത്താങ്ങായി ചാണ്ടി ഉമ്മൻ ; സ്മാർട്ട് ഫോണുകൾ കൈമാറി
തിരുവനന്തപുരം : ഓൺലൈൻ പഠനത്തിന് സൗകര്യമില്ലാത്ത വിദ്യാർത്ഥികൾക്ക് കൈത്താങ്ങേകാൻ 'തണലേകാം കരുത്താകാം' പദ്ധതിയുമായി ചാണ്ടി ഉമ്മൻ. പദ്ധതിയുടെ ഭാഗമായി 100 വിദ്യാർത്ഥികൾക്ക് സ്മാർട്ട് ഫോണുകൾ കൈമാറുന്നതിന്‍റെ ആദ്യ ഘട്ടത്തിന് തുടക്കമായി. സ്മാർട്ട് ഫോൺ വിതരണോദ്ഘാടനം ഇന്ദിരാ ഭവനിൽ കെപിസിസി അധ്യക്ഷൻ കെ സുധാകരൻ എംപി നിർവഹിച്ചു. വിദ്യാർത്ഥികളോട് ഓൺലൈൻ പഠനത്തിന് നിർദ്ദേശിച്ച സർക്കാർ എല്ലാപേർക്കും അതിനു വേണ്ട സൗകര്യങ്ങളുണ്ടോ എന്ന് ചിന്തിച്ചിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു. നിരവധി വിദ്യാർത്ഥികൾ ഇപ്പോഴും സൗകര്യങ്ങളില്ലാതെ ബുദ്ധിമുട്ടുകയാണ്. അവരുടെ ദുരിതം കേട്ടറിഞ്ഞ് സഹായവുമായി രംഗത്തെത്തിയ ചാണ്ടിയെ അഭിനന്ദിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. പദ്ധതിയുടെ ഭാഗമായി എല്ലാ ജില്ലകളിലും വിദ്യാർത്ഥികൾക്ക് സ്മാർട്ട് ഫോണുകൾ വിതരണം ചെയ്യുമെന്ന് ചാണ്ടി ഉമ്മൻ അറിയിച്ചു. ചടങ്ങിൽ കെ.പി.സി.സി ജനറൽ സെക്രട്ടറി വി.എസ് ജോയി, യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി വീണ എസ് നായർ, യൂത്ത് കോൺഗ്രസ് ദേശീയ കോർഡിനേറ്റർ ജെ എസ് അഖിൽ, യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്‍റ് സുധീർ ഷാ പാലോട് എന്നിവർ സംസാരിച്ചു.

Related articles

See all
Latest News

പോലീസ് ജീപ്പ് പാർവതി പുത്തനാറിലേക്ക് മറിഞ്ഞു; രണ്ടു പോലീസുകാർക്ക് അത്ഭുത രക്ഷപ്പെടല്‍

Latest News

ടിപി വധക്കേസ് പ്രതികളുടെ ശിക്ഷാ ഇളവ്: ഗൂഢാലോചന തുടങ്ങിയത് 2022 മുതല്‍, പിന്നില്‍ മുഖ്യമന്ത...

Latest News

പാനൂർ സ്ഫോടനം സിബിഐയോ എൻഐഎയോ അന്വേഷിക്കണമെന്ന് എം.എം. ഹസൻ; കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്...

Latest News

ഇലക്ട്രിക് ബസിലും ജനത്തിന് ഷോക്ക്; ടിക്കറ്റ് നിരക്ക് കൂട്ടി കെഎസ്ആർടിസി; മിനിമം നിരക്ക് 12...

Save your stories

Sign in