Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Kerala

ഡ്രൈവർ ഉറങ്ങി; നിർത്തിയിട്ടിരുന്ന ബസില്‍ കാര്‍ ഇടിച്ചുകയറി നാല് പേർക്ക് പരിക്ക്

ഡ്രൈവർ ഉറങ്ങി; നിർത്തിയിട്ടിരുന്ന ബസില്‍ കാര്‍ ഇടിച്ചുകയറി നാല് പേർക്ക് പരിക്ക്
ഇടുക്കി: നെടുങ്കണ്ടത്ത് നിർത്തിയിട്ടിരുന്ന ബസിൽ കാർ ഇടിച്ചുണ്ടായ അപകടത്തില്‍ നാല് പേർക്ക് പരിക്ക്. പുലർച്ചെ അഞ്ചരയോടെയാണ് അപകടമുണ്ടായത്. മൂന്നാർ സന്ദർശനത്തിനെത്തിയ അടൂർ സ്വദേശികൾ സഞ്ചരിച്ചിരുന്ന ഇന്നോവ കാറാണ് അപകടത്തിൽപ്പെട്ടത്. നെടുങ്കണ്ടം പടിഞ്ഞാറേ കവലയിലെ ബസ് സ്റ്റോപ്പിൽ നിർത്തിയിട്ടിരുന്ന ബസിലേക്ക് കാർ ഇടിച്ചു കയറുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ കാറിന്‍റെ മുൻഭാഗം പൂർണ്ണമായും തകർന്നു. പരിക്കേറ്റ കാർ യാത്രികരായ ജിബിൻ, ബിബിൻ, ജോയൽ, അനു എന്നിവരെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ജിബിന്‍റെ തലയ്ക്ക് പരിക്കേറ്റിട്ടുണ്ട്.  ഡ്രൈവർ ഉറങ്ങി പോയതാണ് അപകടത്തിന് കാരണം.

Related articles

See all
Latest News

"ലോൺ ആപ്പുകളുടെ ക്രൂരത അവസാനിപ്പിക്കണം; ജാമ്യമില്ലാക്കുറ്റമാക്കാൻ നിയമം വേണം": കേന്ദ്ര ധനമ...

Latest News

'ഉമ്മൻ ചാണ്ടിയുടെ നേട്ടങ്ങൾ സ്വന്തം അക്കൗണ്ടിലാക്കി പിണറായി; ശവംതൂക്കികളല്ല, സി.പി.എം ശവംത...

Latest News

'പാർട്ടിയെ ചതിച്ചാൽ തീർത്തുകളയും'; എസ്. രാജേന്ദ്രനെതിരെ കൊലവിളിയുമായി എം.എം. മണി

Latest News

'പ്രതിപക്ഷം എതിര്‍ത്തിട്ടും ആന്റണി രാജുവിനെ പിണറായി മന്ത്രിയായി കൊണ്ടുനടന്നു'; കൊള്ളക്കാര്...

Save your stories

Sign in