Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Kerala

രഹ്ന ഫാത്തിമക്കെതിരെ ഉദ്യോഗസ്ഥതല നടപടിയുമായി ബിഎസ്എന്‍എല്‍

രഹ്ന ഫാത്തിമക്കെതിരെ ഉദ്യോഗസ്ഥതല നടപടിയുമായി ബിഎസ്എന്‍എല്‍
ശബരിമല കയറാനെത്തി മടങ്ങിയ രഹ്ന ഫാത്തിമക്കെതിരെ നടപടിയുമായി ബിഎസ്എന്‍എല്‍.   രഹ്നയ്ക്കെതിരായി ഉദ്യോഗസ്ഥതല നടപടി സ്വീകരിച്ചു. തസ്തികാമാറ്റവും സ്ഥലംമാറ്റവുമാണ് ഇപ്പോള്‍ സ്വീകരിച്ചിട്ടുള്ളത്. എറണാകുളം ബോട്ട്‌ജെട്ടി ഓഫീസില്‍ നിന്നും രവിപുരത്തേക്കാണ് മാറ്റം ഉപഭോക്താക്കളുമായി നേരിട്ട് സമ്പര്‍ക്കം ഇല്ലാത്ത തസ്തികയിലേക്കും രഹ്നയെ മാറ്റിയിട്ടുണ്ട്.  സാമൂഹ്യ മാധ്യമങ്ങളിലെ ഇടപെടലുകള്‍ സംബന്ധിച്ച് ബിഎസ്എന്‍എല്‍ രഹ്‌നയോട് വിശദീകരണവും തേടിയിട്ടുണ്ട്. രഹ്ന ബിഎസ്എന്‍എല്‍ ജീവനക്കാരിയാണെന്ന് അറിഞ്ഞതോടെ നിരവധി പേരാണ് ഔദ്യോഗിക ഫെയ്സ്ബുക്കിലും മറ്റുമായി ബിഎസ്എന്‍എല്ലിന് നേരെ തിരിഞ്ഞത്. ഇന്നലെ ഫെയ്സ്ബുക്കിലും തങ്ങളുടെ നിലപാട് ബിഎസ്എന്‍എല്‍ വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ്  രഹ്നയ്ക്കെതിരായ  ഉദ്യോഗസ്ഥ തല നടപടി.  സാമൂഹ്യ മാധ്യമങ്ങളിലെ ഇടപെടലുകള്‍ സംബന്ധിച്ച്  ബിഎസ്എന്‍എല്‍ രഹ്‌നയോട് വിശദീകരണം തേടിയിട്ടുണ്ടെന്നും ഇതിനുള്ള രഹ്നയുടെ മറുപടിയുടെയും ആഭ്യന്തര വിജിലന്‍സ് അന്വേഷണത്തിന്‍റെയും പത്തനംതിട്ട പൊലിസ് രഹ്നക്കെതിരെ എടുത്തിട്ടുള്ള കേസിന്‍റെ ഗതിയുടെയും അടിസ്ഥാനത്തിലാകും തുടര്‍നടപടി.  

Related articles

See all
Popular News

"സംസ്ഥാനത്ത് പുതിയ കായിക ബിൽ നാളെ നിയമസഭയിൽ അവതരിപ്പിക്കും"; കായികതാരങ്ങൾക്ക് വേഗത്തിൽ ജോല...

Popular News

"കായികമേഖലയിലെ പരാതികൾ പരിഹരിക്കും"; അർഹരായ കായികതാരങ്ങൾക്ക് ജോലി ഉറപ്പാക്കുമെന്ന് മുഖ്യമന...

Popular News

അസംഘടിത തൊഴിലാളി കോൺഗ്രസ് സംസ്ഥാന ചെയർമാനായി എ.പി. ഉസ്മാൻ ചുമതലയേൽക്കും

Popular News

വൃശ്ചികം ഒരു മാസം അകലെനിൽക്കെ പതിവ് തെറ്റിച്ച് പ്രഭാതമഞ്ഞും കനത്ത മഴയും; വിചിത്ര കാലാവസ്ഥയ...

Save your stories

Sign in