Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Kerala

മധ്യപ്രദേശില്‍ ബിജെപി നേതാവ് കൊല്ലപ്പെട്ടു; ഒരാഴ്ചയ്ക്കിടെ രണ്ടാമത്തേത്

മധ്യപ്രദേശില്‍ ബിജെപി നേതാവ് കൊല്ലപ്പെട്ടു; ഒരാഴ്ചയ്ക്കിടെ രണ്ടാമത്തേത്
ബര്‍വാനി: മധ്യപ്രദേശില്‍ ബിജെപി നേതാവ് കൊല്ലപ്പെട്ടു. പ്രാദേശിക നേതാവ് മനോജ് താക്കറെയാണു കൊല്ലപ്പെട്ടത്. ഒരാഴ്ചയ്ക്കിടെ കൊല്ലപ്പെടുന്ന രണ്ടാമത്തെ ബിജെപി നേതാവാണ് മനോജ്. ബര്‍വാനിയിലെ കൃഷിയിടത്തിലാണ് ഞായറാഴ്ച മനോജിന്റെ മൃതദേഹം കണ്ടെത്തിയത്. രാവിലെ നടക്കാനിറങ്ങിയശേഷം മനോജിനെ കാണാനില്ലായിരുന്നെന്നും പിന്നീട് മൃതദേഹം കണ്ടെത്തുകയായിരുന്നെന്നും പോലീസ് അറിയിച്ചു. മൃതദേഹത്തിനു സമീപത്തുനിന്ന് രക്തക്കറയോടുകൂടിയ ഒരു കല്ല് പോലീസ് കണ്ടെടുത്തു. വ്യാഴാഴ്ച മന്ദ്‌സോറിലെ ബിജെപി നേതാവും തദ്ദേശ സമിതി ചെയര്‍മാനുമായ പ്രഹ്‌ളാദ് ബന്ദ്വാറിനെ അക്രമി കൊലപ്പെടുത്തിയിരുന്നു. ജനം നോക്കിനില്‍ക്കെ പ്രഹ്‌ളാദിനെ വെടിവച്ചു കൊലപ്പെടുത്തുകയായിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് ബിജെപി പ്രവര്‍ത്തകനായ മനീഷ് ബജ്രംഗിയെ പോലീസ് അറസ്റ്റ് ചെയ്തു. ഭൂമി തര്‍ക്കമാണ് കൊലപാതകത്തിനു കാരണമായതെന്ന് മുഖ്യമന്ത്രി കമല്‍നാഥ് അറിയിച്ചു. അതേസമയം, കമല്‍നാഥ് സര്‍ക്കാരിനെതിരേ വിമര്‍ശനവുമായി മുന്‍ മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാന്‍ രംഗത്തെത്തി. ബിജെപി നേതാക്കള്‍ ഒന്നിനു പുറമേ ഒന്നായി കൊല്ലപ്പെടുന്നത് ഗൗരവമേറിയ വിഷയമാണെന്നും സര്‍ക്കാര്‍ ഇത് ഗൗരവമായെടുക്കാത്തത് ക്രൂരമായ തമാശയാണെന്നും ചൗഹാന്‍ ട്വീറ്റ് ചെയ്തു.

Related articles

See all
Popular News

സംസ്ഥാനത്ത് തുലാവർഷം എത്തി; നാല് ജില്ലകളിൽ ഓറഞ്ച് അലർട്ട്, വ്യാപക മഴയ്ക്ക് സാധ്യത

Popular News

കിഫ്ബിയില്‍ സമഗ്ര അഴിച്ചുപണിക്ക് ശുപാര്‍ശ; വിദഗ്ധ സമിതി റിപ്പോര്‍ട്ട് സഭയില്‍ സമര്‍പ്പിച്ച...

Popular News

രാഹുല്‍ ഗാന്ധിക്കെതിരായ പരാമര്‍ശം: ആര്‍. ശ്രീലേഖ മാപ്പ് പറയണമെന്ന് ആഭ്യന്തര മന്ത്രി രമേശ്...

Popular News

"കയ്യേറ്റക്കാരും കുടിയേറ്റക്കാരും ഒന്നല്ല, ചിന്നക്കനാലിലെ കയ്യേറ്റക്കാരെ സംരക്ഷിക്കില്ല":...

Save your stories

Sign in