Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Kerala

നാടിനും പരിസ്ഥിതി പ്രവർത്തകർക്കും സന്തോഷം പകർന്ന് തൃശൂരില്‍ വിരിഞ്ഞിറങ്ങിയത് 132 കടലാമ കുഞ്ഞുങ്ങള്‍

നാടിനും പരിസ്ഥിതി പ്രവർത്തകർക്കും സന്തോഷം പകർന്ന് തൃശൂരില്‍ വിരിഞ്ഞിറങ്ങിയത് 132 കടലാമ കുഞ്ഞുങ്ങള്‍
വംശനാശ ഭീക്ഷണി നേരിടുന്ന കടലാമകളെ സംരക്ഷിക്കുന്ന തൃശൂർ ചാവക്കാട്ടെ കേന്ദ്രത്തിൽ നിന്നും ഇത്തവണ വിരിഞ്ഞിറങ്ങിയത് 132 കടലാമ കുഞ്ഞുങ്ങളാണ്. കാലാവസ്ഥാ വ്യതിയാനം സൃഷ്ടിച്ച ആശങ്കക്കിടയിലും വംശാവലി നിലനിർത്താൻ പുതിയ കണ്ണികൾ ഇണക്കി ചേർക്കാൻ കഴിഞ്ഞതിന്‍റെ സന്തോഷത്തിലാണ് പരിസ്ഥിതി പ്രവർത്തകർ. ചാവക്കാട് എടക്കഴിയൂർ പഞ്ചവടി കടൽ തീരത്തെ കടലാമ വിരിപ്പ് കേന്ദ്രമാണ് ഈ ജീവി വർഗത്തിന് സംരക്ഷണം ഒരുക്കുന്നത്. നാല്പത്തിയഞ്ചു നാളത്തെ കാത്തിരിപ്പിനൊടുവിലാണ് കടലാമ കുഞ്ഞുങ്ങൾ പുറത്തിറങ്ങുക. പാതിരാത്രി മുതലാണ് കുഞ്ഞുങ്ങൾ മണൽ കൂട്ടിൽ നിന്നുംപുറത്ത് വരാൻ തുടങ്ങിയത്. ഈ നീണ്ട കാത്തിരിപ്പുകൾക്കിടയിൽ പഞ്ചവടി കടപ്പുറത്ത് ശക്തിയായി പെയ്ത വേനൽമഴ കടലാമ സംരക്ഷകർക്ക് ആശങ്കയുണർത്തിയിരുന്നു. മണലിൽ ജലത്തിന്‍റെ അളവ് കൂടുന്നത് കൂട്ടിലെ ഊഷ്മാവ് കുറയാനിടയാക്കിയിരുന്നു. എന്നാൽ തുടർന്നുള്ള ദിവസങ്ങളിലെ കനത്ത ചൂട് ഊഷ്മാവ് ഉയർത്താൻ സഹായകരമായി. കടൽ ഇറങ്ങിയതും വിരിപ്പ് കേന്ദ്രം ഉയരത്തിലായതും കൂടുതൽ എണ്ണം കടലാമകുഞ്ഞുങ്ങൾ വിരിയാൻ കാരണമായിട്ടുണ്ട്. https://youtu.be/kdQ-OtRZrxw

Related articles

See all
Latest News

കൊടകര കുഴല്‍പ്പണം : തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി ബിജെപി എത്തിച്ചതെന്ന് പൊലീസ് കോടതിയില്‍

Kerala

തൃശൂർ പൂരം 23 ന് ; കെങ്കേമമാക്കാന്‍ ഒരുക്കങ്ങള്‍ തകൃതി, കൊവിഡ് പ്രൊട്ടോക്കോള്‍ കർശനം

Latest News

എഫ്.ഐ.ആർ റദ്ദാക്കാത്തത് സർക്കാരിന് തിരിച്ചടി ; വിധിയെ സ്വാഗതം ചെയ്യുന്നുവെന്ന് അനില്‍ അക്ക...

Kerala

തടവുകാർക്ക് പേടിസ്വപ്നമായി അമ്പിളിക്കല ; കൂടുതല്‍ പ്രതികള്‍ക്ക് മർദ്ദനമേറ്റതായി പരാതി

Save your stories

Sign in