Live TV
Trending
Browse

All sections

Watch

No business videos available

No Middle East videos available

Kerala

പാലക്കാട് ബിജെപി സ്ഥാനാർത്ഥിയുടെ ചിത്രം വെച്ച് ഭാരത് അരി വിതരണം നടത്താന്‍ ശ്രമം; തടഞ്ഞ് ജില്ലാ കളക്ടർ

പാലക്കാട് ബിജെപി സ്ഥാനാർത്ഥിയുടെ ചിത്രം വെച്ച് ഭാരത് അരി വിതരണം നടത്താന്‍ ശ്രമം; തടഞ്ഞ് ജില്ലാ കളക്ടർ
  പാലക്കാട്: കൊടുമ്പില്‍ ബിജെപി സ്ഥാനാര്‍ത്ഥിയുടെ ചിത്രം പാക്കറ്റില്‍ ഉള്‍പ്പെടുത്തി  ഭാരത് അരി വിതരണം നടത്തിയതായി പരാതി. തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലനില്‍ക്കെ പദ്ധതി ദുരുപയോഗം ചെയ്യാൻ ബിജെപി ശ്രമിച്ചു എന്നാണ് പരാതി. തിരഞ്ഞെടുപ്പ് ചട്ടംലംഘനം ചൂണ്ടിക്കാട്ടി പരാതി ഉയർന്നതിന് പിന്നാലെ അരിവിതരണം നിര്‍ത്തിവെക്കാന്‍ ജില്ലാ കളക്ടര്‍ ഉത്തരവിട്ടു. രാവിലെ എട്ടുമണിക്ക് അരി വിതരണം ചെയ്യുന്നതായി ബിജെപിയുടെ സാമൂഹ്യമാധ്യമ ഗ്രൂപ്പുകളിലാണ് പ്രചാരണം നടന്നത്. ബിജെപി സ്ഥാനാര്‍ത്ഥി സി. കൃഷ്ണകുമാര്‍ അരിവിതരണം നടത്തുമെന്നായിരുന്ന പോസ്റ്ററിലൂടെ പ്രചരിപ്പിച്ചത്. അരി വാങ്ങാനെത്തിയവർക്കാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും ഒപ്പം ബിജെപി സ്ഥാനാർത്ഥിയുടെയും ചിത്രം പതിച്ച പാക്കറ്റുകളിലാണ് ഭാരത് അരി ലഭിച്ചത്. സിപിഎം പരാതിയെ തുടർന്ന് അരി വിതരണം നിർത്തിവെക്കാന്‍ ജില്ലാ കളക്ടർ ഉത്തരവിടുകയായിരുന്നു.

Related articles

See all
Latest News

മുണ്ടത്തിക്കോട് വെടിക്കെട്ട് ദുരന്തം: കൂടുതൽ ശരീരഭാഗങ്ങൾ കണ്ടെത്തി

Latest News

ഡീൽ വ്യക്തമായി, എൽഡിഎഫും ബിജെപിയും ഒന്ന്; ചിറ്റൂരില്‍ എൽഡിഎഫിന് വോട്ട് അഭ്യർത്ഥിച്ച് ബിജെപ...

Latest News

'ബിജെപിയുടെ മുഖം വോട്ടർമാർ തിരിച്ചറിഞ്ഞു'; പാലക്കാട് യുഡിഎഫിന് വിജയം ഉറപ്പെന്ന് വി. കെ. ശ്...

Latest News

ശോഭ സുരേന്ദ്രന്റെ വാദങ്ങള്‍ പൊളിയുന്നു; പണം നല്‍കിയ സ്ത്രീക്കൊപ്പം സ്ഥാനാര്‍ത്ഥി നില്‍ക്കു...