Logo
Tue, Jun 30, 2026 • 08:40 AM
LIVE TV
Watch

No business videos available

No Middle East videos available

KC VENUGOPAL| ഒഡീഷയില്‍ മലയാളി കത്തോലിക്ക വൈദികര്‍ക്കെതിരായ ആക്രമണം: പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിക്കണമെന്നാവശ്യപ്പെട്ട് കെസി വേണുഗോപാല്‍ എം പി ഒഡീഷ മുഖ്യമന്ത്രിക്ക് കത്തയച്ചു


Jaihind TV News Report
Jaihind TV News Report
Jaihind TV Web Desk
June 01, 2025
1 min read Updated: June 09, 2026
SHARE:
SAVE: Login to save

KC VENUGOPAL| ഒഡീഷയില്‍ മലയാളി കത്തോലിക്ക വൈദികര്‍ക്കെതിരായ ആക്രമണം: പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിക്കണമെന്നാവശ്യപ്പെട്ട് കെസി വേണുഗോപാല്‍ എം പി ഒഡീഷ മുഖ്യമന്ത്രിക്ക് കത്തയച്ചു
  ഒഡീഷയിലെ സംബല്‍പൂരില്‍ മലയാളി കത്തോലിക്കാ വൈദികരെ പീഡിപ്പിച്ച സംഭവത്തില്‍ കര്‍ശന നിയമനടപടി സ്വീകരിക്കണമെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍ എംപി. ഇക്കാര്യം ആവശ്യപ്പെട്ട് ഒഡീഷ മുഖ്യമന്ത്രി മോഹന്‍ ചരണ്‍ മാഝിക്ക് കെ സി വേണുഗോപാല്‍ കത്തുനല്‍കി. പ്രത്യേക സംഘത്തെ രൂപീകരിച്ച് അന്വേഷണം നടത്തണമെന്നാണ് അദ്ദേഹം ആവശ്യപ്പെട്ടത്. തൊണ്ണൂറുകാരനായ ഒരു വൃദ്ധ പുരോഹിതന്‍ ഉള്‍പ്പെടെ രണ്ട് മലയാളി വൈദികരാണ് ക്രൂരപീഡനത്തിനിരയായത്. ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ ക്രൈസ്തവര്‍ക്കെതിരായി നടക്കുന്ന അക്രമങ്ങളില്‍ ഏറ്റവും ഒടുവിലത്തെതാണിത്. സംസ്ഥാനത്ത് ഇത്തരം അക്രമങ്ങള്‍ തുടര്‍ക്കഥയാകുന്നത് നിര്‍ഭാഗ്യകരമാണ്. വൈദികര്‍ ബോയ്‌സ് ഹോസ്റ്റലില്‍ വച്ച് ക്രൂര പീഡനത്തിനിരയായ സംഭവം മനുഷ്യ മനഃസാക്ഷിയെ മുറിവേല്‍പ്പിക്കുന്നതാണ്. ഈ ആക്രമണത്തിന്റെ ഗൗരവം കണക്കിലെടുത്ത് കര്‍ശന നടപടി സ്വീകരിക്കണം. ഇരകളുടെ സുരക്ഷയും നിയമവാഴ്ചയും ഉറപ്പാക്കുന്നതിന് കുറ്റവാളികളെ വേഗത്തില്‍ പിടികൂടി നീതിയുടെ മുന്നില്‍ കൊണ്ടുവരേണ്ടത് അത്യാവശ്യമാണ്. ഇത്തരം അക്രമങ്ങള്‍ വ്യക്തികളുടെ മൗലികാവകാശങ്ങള്‍ ലംഘിക്കുക മാത്രമല്ല, നമ്മുടെ രാജ്യം വിലമതിക്കുന്ന സാമുദായിക ഐക്യത്തിനും സമാധാനത്തിനും ഭീഷണിയാണ്. ക്രൈസ്തവ പുരോഹിതരുടെയും ജീവനക്കാരുടെയും ഭരണഘടനാപരമായ അവകാശങ്ങള്‍ സംരക്ഷിക്കപ്പെടുന്നുണ്ടെന്നും ഭാവിയില്‍ ഇത്തരം സംഭവങ്ങള്‍ തടയാന്‍ അടിയന്തര നടപടികള്‍ സ്വീകരിക്കുന്നുണ്ടെന്നും കെ സി വേണുഗോപാല്‍ കത്തില്‍ ആവശ്യപ്പെട്ടു.
Jaihind TV News Report

Jaihind TV Web Desk

View all articles
RELATED NEWS
View All
LIVE
  LATEST NEWS 10
More News
  GET DAILY UPDATES
Newsletter

Get daily news updates directly to your inbox.

  IN THIS SECTION
Related Articles 15
Latest Updates 10
Editor's Picks 8
Trending Articles 10