Live TV
Trending
Browse

All sections

Watch

No business videos available

No Middle East videos available

Kerala

എയിംസ്: സംസ്ഥാന സർക്കാർ അടിയന്തര ഇടപെടല്‍ നടത്തണമെന്ന് വി.കെ ശ്രീകണ്ഠന്‍ എം.പി

എയിംസ്: സംസ്ഥാന സർക്കാർ അടിയന്തര ഇടപെടല്‍ നടത്തണമെന്ന് വി.കെ ശ്രീകണ്ഠന്‍ എം.പി
പാലക്കാട് : കേന്ദ്ര സർക്കാർ രാജ്യത്ത് 22 എയിംസ് വാഗ്ദാനം ചെയ്തിട്ടും കേരളം പട്ടികയിൽ ഇടം പിടിച്ചില്ലെന്നത് ഖേദകരമാണെന്ന് വി.കെ ശ്രീകണ്ഠൻ എം.പി. കേരളത്തിലേക്ക് എയിംസ് കൊണ്ടുവരാൻ സംസ്ഥാന സർക്കാരും സമൂഹവും ഒന്നിച്ചിടപെടണമെന്നും വി.കെ ശ്രീകണ്ഠൻ പാലക്കാട് വാർത്താ സമ്മേളനത്തിൽ ആവശ്യപ്പെട്ടു. എയിംസ് താൽക്കാലികമായി ആരംഭിക്കാൻ അഹല്യ ക്യാമ്പസ് വിട്ടുതരാൻ മാനേജ്‌മെന്‍റ് തയാറാണ്. കേരളത്തിൽ അനുവദിച്ച ഐഐടി നഷ്ടപ്പെടാതിരിക്കാൻ അഹല്യ ക്യാമ്പസിലാണ് ആരംഭിച്ചത്. ഇതേ മാതൃക എയിംസിന്‍റെ കാര്യത്തിലും സ്വീകരിക്കാവുന്നതാണ്. അഹല്യയിലെ 3 ആശുപത്രി ഉൾപ്പടെ 8 ലക്ഷം സ്‌ക്വയർഫീറ്റ് കെട്ടിടവും ആധുനിക ലാബുകളും മറ്റ് സൗകര്യങ്ങളും എയിംസിനായി ഉപയോഗിക്കാവുന്നതാണ്. അഹല്യയിൽ താൽക്കാലികമായി എയിംസ് ആരംഭിച്ചാൽ കേരളത്തിനും തമിഴ്‌നാടിനും ഗുണകരമാകുമെന്നും സംസ്ഥാന സർക്കാർ ഇക്കാര്യത്തിൽ അടിയന്തരമായി ഇടപെടണമെന്നും വി.കെ ശ്രീകണ്ഠൻ എം.പി ആവശ്യപ്പെട്ടു.

Related articles

See all
Latest News

മുണ്ടത്തിക്കോട് വെടിക്കെട്ട് ദുരന്തം: കൂടുതൽ ശരീരഭാഗങ്ങൾ കണ്ടെത്തി

Latest News

ഡീൽ വ്യക്തമായി, എൽഡിഎഫും ബിജെപിയും ഒന്ന്; ചിറ്റൂരില്‍ എൽഡിഎഫിന് വോട്ട് അഭ്യർത്ഥിച്ച് ബിജെപ...

Latest News

'ബിജെപിയുടെ മുഖം വോട്ടർമാർ തിരിച്ചറിഞ്ഞു'; പാലക്കാട് യുഡിഎഫിന് വിജയം ഉറപ്പെന്ന് വി. കെ. ശ്...

Latest News

ശോഭ സുരേന്ദ്രന്റെ വാദങ്ങള്‍ പൊളിയുന്നു; പണം നല്‍കിയ സ്ത്രീക്കൊപ്പം സ്ഥാനാര്‍ത്ഥി നില്‍ക്കു...

Save your stories

Sign in