Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Kerala

അഴീക്കലില്‍ മത്സ്യബന്ധനത്തിന് പോയ ബോട്ടിന് തീ പിടിച്ചു; തൊഴിലാളികളെ മറ്റ് ബോട്ടുകളിലുണ്ടായിരുന്നവർ രക്ഷപ്പെടുത്തി

അഴീക്കലില്‍ മത്സ്യബന്ധനത്തിന് പോയ ബോട്ടിന് തീ പിടിച്ചു; തൊഴിലാളികളെ മറ്റ് ബോട്ടുകളിലുണ്ടായിരുന്നവർ രക്ഷപ്പെടുത്തി
  കൊല്ലം: അഴീക്കലിൽ നിന്നും മത്സ്യബന്ധനത്തിന് പോയ ബോട്ടിന് തീപിടിച്ചു. തീരത്ത് നിന്ന് 3 നോട്ടിക്കൽ മൈൽ ഉള്ളിൽ വെച്ചാണ് ബോട്ടിന് തീപിടിച്ചത്. ശക്തികുളങ്ങര ദളവാപുരം സ്വദേശി അനുവിൻ്റെ ഉടമസ്ഥതയിലുള്ള വേളാങ്കണ്ണി മാതാ എന്ന ബോട്ടിനാണ് അപകടമുണ്ടായത്. ബോട്ടിലുണ്ടായിരുന്നു തൊഴിലാളികളെ മറ്റ് ബോട്ടുകളിലും വള്ളങ്ങളിലും ഉണ്ടായിരുന്നവർ ചേർന്ന് രക്ഷപ്പെടുത്തി. 9 തൊഴിലാളികൾ ആണ് ബോട്ടിൽ ഉണ്ടായിരുന്നത്. ബോട്ടിലുണ്ടായിരുന്ന ഗ്യാസ് സിലിണ്ടർ ലീക്കായതാണ് അപകട കാരണമെന്നാണ് പ്രാഥമിക നിഗമനം. ബോട്ട് പൂർണമായും കത്തിനശിച്ചു. വിവരമറിയിച്ചിട്ടും രക്ഷാപ്രവർത്തനത്തിന് കടലിൽ പട്രോളിംഗ് നടത്തുന്ന കോസ്റ്റൽ പൊലിസിന്‍റെയോ മറൈൻ എൻഫോഴ്സ്മെന്‍റിന്‍റേയോ സഹായം ലഭിച്ചില്ലെന്ന് മത്സ്യ തൊഴിലാളികൾ പരാതി പറയുന്നു.

Related articles

See all
Latest News

'കെ.കെ. ശൈലജയുടെ പരാതി നുണ ബോംബ്; ആരെയും അപമാനിക്കുന്ന രീതി യുഡിഎഫിനില്ല': വി.ഡി. സതീശന്‍

Kerala

കാറിന് തീപിടിച്ചു; പ്രാദേശിക മാധ്യമപ്രവർത്തകന് ദാരുണാന്ത്യം

Latest News

ജനസാഗരമായി നീണ്ടകര; രാഹുല്‍ ഗാന്ധിക്കൊപ്പം അണിചേർന്ന് ആയിരങ്ങള്‍: ഐക്യസന്ദേശവുമായി യാത്ര ഒ...

Kerala

കൊല്ലത്ത് 14 കാരനെ തട്ടിക്കൊണ്ടുപോയത് സാമ്പത്തിക ഇടപാടിലെ ക്വട്ടേഷന്‍; തമിഴ്നാട് സംഘത്തിലെ...

Save your stories

Sign in