Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

India

സ്വിസ് ബാങ്കിലെ ഇന്ത്യന്‍ നിക്ഷേപത്തില്‍ 50% വര്‍ധന; പ്രധാനമന്ത്രിയെ പരിഹസിച്ച് രാഹുല്‍ ഗാന്ധി

സ്വിസ് ബാങ്കിലെ ഇന്ത്യന്‍ നിക്ഷേപത്തില്‍ 50% വര്‍ധന; പ്രധാനമന്ത്രിയെ പരിഹസിച്ച് രാഹുല്‍ ഗാന്ധി
സ്വിസ്ബാങ്കിൽ ഇന്ത്യക്കാരുടെ നിക്ഷേപത്തിൽ 50 ശതമാനത്തിന്റെ വർധനയെന്ന റിപ്പോർട്ടിന് പിന്നാലെ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയുടെ പരിഹാസം. ഇത് കള്ളപ്പണമല്ല വെള്ളപ്പണമാണെന്നാണ് മോദി പറയുന്നതെന്ന് അദ്ദേഹം ട്വിറ്ററിൽ കുറിച്ചു. കളളപ്പണവേട്ടക്കെതിരേ സർക്കാർ കർശന നടപടിയെടുത്തെന്ന് അവകാശപ്പെടുപ്പോഴും നോട്ട് നിരോധനത്തിനുശേഷം നിക്ഷേപം ഏഴായിരം കോടി രൂപയായിട്ടാണ് ഉയർന്നത്. മൻമോഹൻ സിംഗ് സർക്കാരിന്റെ കാലത്ത് കൂപ്പുകുത്തിയ നിക്ഷേപമാണു മോദി സർക്കാരിന്റെ കാലത്ത് റെക്കോഡ് തൊട്ടതെന്നു രാഹുൽ ഗാന്ധിചൂണ്ടിക്കാട്ടി. https://twitter.com/RahulGandhi/status/1012628986575314944 2004 ന് ശേഷമുള്ള ഏറ്റവും വലിയ കുതിച്ചുചാട്ടമാണിത്. സ്വിസ് ബാങ്കിൽനിന്ന് കള്ളപ്പണം തിരിച്ചുകൊണ്ടു വന്ന് ഓരോ പൗരന്റെയും അക്കൗണ്ടിൽ 15 ലക്ഷം വീതം നിക്ഷേപിക്കുമെന്ന് 2014-ൽ മോദി പ്രഖ്യാപിച്ചിരുന്നു. നോട്ടുനിരോധനം കള്ളപ്പണത്തിനെതിരേയുള്ള ചികിത്സയാണെന്ന് 2016-ൽ അദ്ദേഹം പറഞ്ഞു. ഇതു വെള്ളപ്പണമാണെന്നാണ് 2018-ൽ മോദി പറയുന്നതെന്നും രാഹുൽ ട്വിറ്ററിൽ പരിഹസിച്ചു. കളളപ്പണം രാജ്യത്ത് തിരിച്ചുകൊണ്ടു വരുമെന്നും അഴിമതി നിർമാർജനം ചെയ്യുമെന്നുള്ള പ്രധാനമന്ത്രിയുടെ വാഗ്ദാനം വെറും പാഴ് വാക്കുകൾ മാത്രമാണെന്നും രാഹുൽ വിമർശിച്ചു.

Related articles

See all
Popular News

അരുണാചലിൽ പട്രോളിങ് സംഘത്തിന് നേരെ തീവ്രവാദി ആക്രമണം; അസം റൈഫിൾസ് ജവാന് വീരമൃത്യു

Popular News

'ചോദ്യം ചെയ്യുന്നവരെ അടിച്ചമർത്തുന്നു'; ദളിത് യുവാവ് ആത്മഹത്യ ചെയ്ത സംഭവത്തിൽ പഞ്ചാബ് സർക...

Popular News

‘ഇതൊരു തുടക്കം മാത്രം, നീതിയിലേക്കുള്ള ആദ്യ ചുവടുവെപ്പ്’: ഡൽഹി പൊലീസിന്റെ എഫ്.ഐ.ആറിന് പിന്...

Popular News

രാഹുലിന്റെ സര്‍ജിക്കല്‍ സ്‌ട്രൈക്കില്‍ മുട്ടുമടക്കി ഡല്‍ഹി പോലീസ്; പെല്ലറ്റ് ആക്രമണത്തില്...

Save your stories

Sign in