Live TV
Trending
Browse

All sections

Watch

No business videos available

No Middle East videos available

India

സ്വന്തം വീട്ടിൽ പ്രസവത്തിനു ശ്രമിച്ച യുവതി രക്തംവാർന്ന് മരിച്ചു

സ്വന്തം വീട്ടിൽ പ്രസവത്തിനു ശ്രമിച്ച യുവതി രക്തംവാർന്ന് മരിച്ചു
സാമൂഹികമാധ്യമങ്ങളുടെ സഹായത്തോടെ സ്വന്തം വീട്ടിൽ പ്രസവത്തിനു ശ്രമിച്ച യുവതി രക്തംവാർന്ന് മരിച്ചു. തമിഴ്‌നാട്ടിലെ തിരുപ്പൂരിലാണ് ദാരുണ സംഭവം അരങ്ങേറിയത്. രണ്ടാമത്തെ കുട്ടിക്ക് വേണ്ടി നടത്തിയ പ്രസവമാണ് ദുരന്തത്തിൽ കലാശിച്ചത്. യുവതിയും ഭർത്താവ് കാർത്തികേയനും രണ്ടാമത്തെ കുട്ടിയുടെ പ്രസവം വീട്ടിൽ നടത്താൻ തീരുമാനിച്ചു. ഫേസ്ബുക്കും യൂടുബും ആണ് ഇതിനായി ഇവർ ആശ്രയിച്ചത്. ഇതിലെ വീഡിയോകളുടെ സഹായത്താൽ പ്രസവം നടത്താനായിരുന്നു തീരുമാനം. പ്രസവ ദിവസം കാർത്തികേയൻ ഇയാളുടെ സുഹൃത്തിനെയും ഭാര്യയേയും കൂടി സഹായത്തിനു വിളിച്ചു. ഇവരാരും വൈദ്യശാസ്ത്രം പഠിച്ചവരോ ഈ മേഖലയിൽ പരിചയം ഉള്ളവരോ ആയിരുന്നില്ല. മൊബൈൽ ഫോണിലും കമ്പ്യൂട്ടറിലും പ്രസവത്തിൻറെ വീഡിയോ കണ്ടാണ് നിർദേശങ്ങൾ നൽകിയത്. പ്രസവത്തെ തുടർന്ന് യുവതിയും കുഞ്ഞും അബോധാവസ്ഥയിലായി. ഉടനെ അടുത്തുള്ള സർക്കാർ ആശുപത്രിയിൽ എത്തിച്ചെങ്കിലും അമിതമായി രക്തം വാർന്ന യുവതി മരിക്കുകയായിരുന്നു. കുട്ടി ആശുപത്രിയിൽ ചികിത്സയിലാണ്. അയൽവാസികൾ ചൈൽഡ് ഡവലപ്‌മെൻറ് അധികൃതരെ വിവരം അറിയിച്ചതോടെ ഇവരുടെ പരാതിയിൽ കാർത്തികേയനെ പോലീസ് അറസ്റ്റ് ചെയ്തു

Related articles

See all
Popular News

'ചോദ്യം ചെയ്യുന്നവരെ അടിച്ചമർത്തുന്നു'; ദളിത് യുവാവ് ആത്മഹത്യ ചെയ്ത സംഭവത്തിൽ പഞ്ചാബ് സർക...

Popular News

‘ഇതൊരു തുടക്കം മാത്രം, നീതിയിലേക്കുള്ള ആദ്യ ചുവടുവെപ്പ്’: ഡൽഹി പൊലീസിന്റെ എഫ്.ഐ.ആറിന് പിന്...

Popular News

രാഹുലിന്റെ സര്‍ജിക്കല്‍ സ്‌ട്രൈക്കില്‍ മുട്ടുമടക്കി ഡല്‍ഹി പോലീസ്; പെല്ലറ്റ് ആക്രമണത്തില്...

Popular News

സ്വാതന്ത്ര്യദിനത്തിൽ സിജെപിയുടെ ഇൻസ്റ്റഗ്രാം ‘അപ്രത്യക്ഷം’; അരമണിക്കൂറിനകം തിരിച്ചെത്തി

Save your stories

Sign in