Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Kerala

സിപിഎം പ്രവര്‍ത്തകര്‍ വീട് കയറി അക്രമിച്ചു; വീട്ടമ്മക്ക് ഗുരുതര പരിക്ക്, പൊലീസ് കേസെടുക്കാതെ ഒത്തുകളിക്കുന്നതായി കുടുംബം

സിപിഎം പ്രവര്‍ത്തകര്‍ വീട് കയറി അക്രമിച്ചു; വീട്ടമ്മക്ക് ഗുരുതര പരിക്ക്, പൊലീസ് കേസെടുക്കാതെ ഒത്തുകളിക്കുന്നതായി കുടുംബം
  സിപിഎം പ്രവര്‍ത്തകരുടെ  വീട് കയറിയുള്ള ആക്രമണത്തില്‍ വീട്ടമ്മക്ക് ഗുരുതര പരിക്ക്. എറണാകുളം കളമശേരിയില്‍ വാടകക്ക് താമസിക്കുന്ന കാസര്‍കോട് സ്വദേശിനി രഹിനയ്ക്കാണ് അക്രമത്തില്‍  ഗുരുതരമായി പരിക്കേറ്റത്. വീട്ടു വാടക കുടിശ്ശിക നല്‍കാത്തതിനെച്ചൊല്ലിയായിരുന്നു ആക്രമണം. വീട്ടുടമയുടെ നേതൃത്വത്തില്‍ സിപിഎം പ്രവര്‍ത്തകരുള്‍പ്പെട്ട  ഇരുപതോളം വരുന്ന സംഘമായിരുന്നു അക്രമത്തിന് പിന്നില്‍. ലോക്ഡൗണിനെ തുടർന്ന് ഒരു മാസത്തെ വാടക കുടിശ്ശിക നൽകുന്നതിനും വാടക വീട് ഒഴിയുന്നതിനും മെയ് 20വരെ വീട്ടുടമയോട് ഇവര്‍ സമയം ആവശ്യപ്പെട്ടിരുന്നു. പരിക്കേറ്റ രഹിനയുടെ കുടുംബവും സിപിഎം അനുഭാവികളാണ്. ഇടത് കൈക്ക് പൊട്ടലുമായി രഹിനയെ എറണാകുളം ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കളമശേരി പൊലീസ് കേസെടുക്കാതെ സിപിഎമ്മുമായി ഒത്തുകളിക്കുന്നതായി പരിക്കേറ്റ വീട്ടമ്മയും ഭര്‍ത്താവും പരാതിപ്പെടുന്നു.      

Related articles

See all
Popular News

ശബരിമല സ്വര്‍ണ്ണക്കേസ്: കേന്ദ്ര ലാബിലെ പരിശോധനാ ഫലം ലഭിക്കാന്‍ പത്ത് ദിവസം കൂടി

Latest News

"വനത്തിലാണ്, വനവാസത്തിനല്ല, ഇത് ഉല്ലാസയാത്ര; മേയ് നാലിന് വിസ്മയം സംഭവിക്കും"; ട്രക്കിംഗുമാ...

Latest News

കേരളം കാത്തിരുന്ന 'വികസന വിസ്മയം'; ശബരിമലയ്ക്ക് നിയമപരിരക്ഷ നല്‍കും; യുഡിഎഫ് പത്രികയിലെ വമ...

Latest News

കേരളത്തിന് യുഡിഎഫിന്റെ 'കൈത്താങ്ങ്'; കേരളം ഉറ്റുനോക്കുന്ന യുഡിഎഫ് പ്രകടനപത്രിക ഇന്ന് പുറത്...

Save your stories

Sign in