Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

India

യു.പിയിലെ മുസഫര്‍ നഗറിലുണ്ടായ സ്ഫോടനത്തില്‍ 4 മരണം

യു.പിയിലെ മുസഫര്‍ നഗറിലുണ്ടായ സ്ഫോടനത്തില്‍ 4 മരണം
ഉത്തർപ്രദേശിലെ മുസഫർ നഗറിൽ ബോംബ് സ്‌ഫോടനത്തെ തുടർന്ന് 4 മരണം. 3 പേരുടെ നില അതീവഗുരുതരമായി തുടരുന്നു. മുസഫർ നഗറിലെ ഒരു ആക്രിക്കടയിൽ രാവിലെ 9:40 ഓടു കൂടിയായിരുന്നു സ്‌ഫോടനമുണ്ടായത്. മുസഫർ നഗറിലെ ജനസാന്ദ്രതയുള്ള പ്രദേശമായിരുന്നു ഇത്. സമീപത്തുകൂടി നടന്നുപോവുകയായിരുന്ന 2 പേരും സ്ഫോടനത്തില്‍ മരിച്ചു. മരിച്ച 2 പേരെ പോലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്. തസീം, ഷസാദ് എന്നീ തൊഴിലാളികളാണ് സ്ഫോടനത്തില്‍ മരിച്ചത്. ഇവർ ആക്രി സാമഗ്രികൾ തല്ലിപ്പൊളിക്കുന്നതിനിടയിലാണ് സ്ഫോടനമുണ്ടായത്. സ്ഫോടനത്തെ തുടര്‍ന്ന് പോലീസും ഫയര്‍ഫോഴ്സും സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനം നടത്തി. സ്ഫോടനത്തിന് കാരണമെന്തെന്ന് കണ്ടെത്താനായിട്ടില്ല. സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുകയാണെന്ന് പോലീസ് അറിയിച്ചു.

Related articles

See all
Popular News

അരുണാചലിൽ പട്രോളിങ് സംഘത്തിന് നേരെ തീവ്രവാദി ആക്രമണം; അസം റൈഫിൾസ് ജവാന് വീരമൃത്യു

Popular News

'ചോദ്യം ചെയ്യുന്നവരെ അടിച്ചമർത്തുന്നു'; ദളിത് യുവാവ് ആത്മഹത്യ ചെയ്ത സംഭവത്തിൽ പഞ്ചാബ് സർക...

Popular News

‘ഇതൊരു തുടക്കം മാത്രം, നീതിയിലേക്കുള്ള ആദ്യ ചുവടുവെപ്പ്’: ഡൽഹി പൊലീസിന്റെ എഫ്.ഐ.ആറിന് പിന്...

Popular News

രാഹുലിന്റെ സര്‍ജിക്കല്‍ സ്‌ട്രൈക്കില്‍ മുട്ടുമടക്കി ഡല്‍ഹി പോലീസ്; പെല്ലറ്റ് ആക്രമണത്തില്...

Save your stories

Sign in