Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Kerala

കുട്ടിക്കാനം മരിയന്‍ കോളേജിലെ കാന്‍റീന്‍ വൃത്തിഹീനമായ സാഹചര്യത്തില്‍‌; വിദ്യാര്‍ഥികള്‍ക്ക് ഭക്ഷ്യവിഷബാധ

കുട്ടിക്കാനം മരിയന്‍ കോളേജിലെ കാന്‍റീന്‍ വൃത്തിഹീനമായ സാഹചര്യത്തില്‍‌; വിദ്യാര്‍ഥികള്‍ക്ക് ഭക്ഷ്യവിഷബാധ
ഇടുക്കിയിലെ കുട്ടിക്കാനം മരിയൻ കോളേജിൽ പഴകിയ ഭക്ഷണവും ഇറച്ചിയും കഴിച്ച വിദ്യാർഥികൾക്ക് ഭക്ഷ്യവിഷബാധ. വയറിളക്കവും ഛർദിയുമായി 14 ഓളം വിദ്യാർഥിനികളാണ് മുണ്ടക്കയത്തെ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നത്. പഴകിയ ഇറച്ചിയും ഭക്ഷണവും അധികൃതർ പിടിച്ചെടുത്തു. കുട്ടിക്കാനത്തെ മരിയൻ കോളേജിലെ മെസിൽ നിന്നും ഭക്ഷണം കഴിച്ച വിദ്യാർഥികളെയാണ് ഛർദിയും വയറിളക്കവുമായി അവശനിലയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഭക്ഷ്യവിഷബാധയേറ്റ 14 വിദ്യാർഥിനികളാണ് ചികിത്സയിൽ കഴിയുന്നത്. വിദ്യാർഥികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ച് രണ്ട് ദിവസം കഴിഞ്ഞിട്ടും കോളേജ് അധികൃതർ തിരിഞ്ഞുനോക്കിയിട്ടില്ല. അസുഖബാധിതരായി ആശുപത്രിയിൽ പ്രവേശിപ്പിച്ച വിദ്യാർഥികൾക്ക് ആശുപത്രി രജിസേ്ട്രഷൻ നൽകിയിട്ടില്ല. https://www.youtube.com/watch?v=wOOEtEb9XsU
ഹോസ്റ്റല്‍ അടുക്കളയും പരിസരവും രാത്രി നായ്ക്കളുടെ താവളം
സംഭവം അറിഞ്ഞ് പരിശോധനയ്ക്ക് ഭക്ഷ്യ സുരക്ഷാ വിഭാഗം എത്തും മുമ്പ് കാന്റീൻ വൃത്തിയാക്കുന്നതും പഴകിയ ഇറച്ചി കടത്തുകയും ചെയ്തു. മാത്രമല്ല രാത്രി കാലങ്ങളിൽ നായ്ക്കൾ കാന്റീനുള്ളിൽ കിടക്കുന്ന വൃത്തിഹീനമായ ദൃശ്യങ്ങളും ലഭിച്ചു. വിദ്യാർഥികൾക്ക് വേണ്ടുന്ന കുടിവെള്ളം നൽകുന്ന ടാങ്കിൽ വാൽ മാക്രികളും. കൂത്താടികളും നിറഞ്ഞുകിടക്കുന്നതായി വിദ്യാർഥികൾ പറയുന്നു. സംഭവം പുറംലോകമറിയാതിരിക്കാൻ കോളേജിന്റെ ഹോസ്റ്റൽ ഗേറ്റ് പൂട്ടിയിരിക്കുകയാണ്. ഇതിനോടകം വിദ്യാർത്ഥികൾ മാതാപിതാക്കളെ വിവരമറിയിച്ചിട്ടുണ്ട്. ആഹാരത്തെക്കുറിച്ച് നിരവധി തവണ പരാതി പറഞ്ഞെങ്കിലും അധികൃതർ മൗനം പാലിക്കുകയാണെന്നും വിദ്യാര്‍ഥികള്‍ പറഞ്ഞു.

Related articles

See all
Kerala

ഭിന്നശേഷിക്കാരിയായ യുവതിയെ പീഡിപ്പിച്ചു; ഡിവൈഎഫ്ഐ പ്രവര്‍ത്തകർ ഉള്‍പ്പെടെ 4 പേർ അറസ്റ്റില്...

Latest News

'സ്ത്രീധനം കൊടുക്കില്ലെന്നും വാങ്ങില്ലെന്നും ഉറച്ച തീരുമാനമെടുക്കണം'; 'മകള്‍ക്കൊപ്പം' ക്യാ...

Kerala

മുല്ലപ്പെരിയാറില്‍ മുന്നറിയിപ്പില്ലാതെ ഷട്ടർ തുറന്നതില്‍ പ്രതിഷേധം; ദേശീയപാത ഉപരോധിച്ച് കോ...

Latest News

ഇടുക്കി ഡാം 11 മണിക്ക് തുറക്കും; പെരിയാറിന്‍റെ തീരങ്ങളില്‍ ജാഗ്രതാ നിർദേശം

Save your stories

Sign in