Live TV
Trending
Browse

All sections

Watch

No business videos available

No Middle East videos available

India

കര്‍ണാടകത്തിലും മഴ ശക്തമാകുന്നു

കര്‍ണാടകത്തിലും മഴ ശക്തമാകുന്നു
കേരളത്തിൽ മഴക്കെടുതി തുടരുമ്പോൾ അയാൾ സംസ്ഥാനമായ കർണാടകയിലും കനത്ത മഴ തുടരുന്നു. മഴയെതുടർന്ന് രണ്ട് മരണം റിപ്പോർട്ട് ചെയ്തു. കർണാടകയിൽ വിവിധ ഭാഗങ്ങളിൽ പെയ്ത മഴയിൽ രണ്ട് പേർ മരിച്ചു. ഒരാളെ കാണാതായിട്ടുണ്ട്. വെള്ളം പൊങ്ങിയതോടെ പല ട്രെയിനുകളും റദ്ദാക്കി. അഞ്ചു ജില്ലകൾക്ക് സുരക്ഷാ മുന്നറിയിപ്പ് നൽകാൻ മുഖ്യമന്ത്രി കുമാരസ്വാമി ഉത്തരവിട്ടു. ദക്ഷിണ കന്നഡ, ഹസൻ, ചിക്മംഗളുരു, കൊടക്, ശിവമോഗ എന്നിവിടങ്ങളാണ് നിരീക്ഷണത്തിലുള്ളത്. 18 ദുരിതാശ്വാസ ക്യാമ്പുകളാണ് ഇപ്പോൾ തുറന്നിരിക്കുന്നത്. താഴ്ന്ന പ്രദേശങ്ങളിൽ നിന്ന് 666 പേരെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റി പാർപ്പിച്ചിട്ടുണ്ട്. തീരപ്രദേശങ്ങളിലേക്കും ഓൾഡ് മൈസൂറിലേക്കുമുള്ള ഗതാഗതവും നിരോധിച്ചിട്ടുണ്ട്. ബംഗളുരുവിൽ നിന്ന് മംഗളുരു, കുന്ദാപുര, ധർമസ്ഥല തുടങ്ങിയ സ്ഥലങ്ങളിലേക്കുള്ള ബസുകൾ കർണാടക എസ്.ആർ.ടി.സി റദ്ദാക്കിയിട്ടുണ്ട്. കൂടാതെ, കേരളത്തിലേക്കുള്ള ബസുകളും നിർത്തിവച്ചിരിക്കുകയാണ്. അടുത്ത മൂന്നോ നാലോ ദിവസങ്ങളിൽ മഴ കനക്കുമെന്ന മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

Related articles

See all
India

'കോണ്‍ഗ്രസ് പ്രവര്‍ത്തിച്ചത് സത്യത്തിന് വേണ്ടി, സത്യം ജയിക്കും; നിരാശരാകരുത്, ജാഗ്രതയോടെ ന...

India

യു.പി.എ ഭരണം പിടിക്കും; എന്‍.ഡി.എക്ക് പകുതിയോളം സീറ്റുകള്‍ നഷ്ടമാകും : സര്‍വെ

India

"മോദിക്ക് ക്ലീൻ ചിറ്റ് നൽകിയ ഉത്തരവിൽ തന്‍റെ വിയോജന കുറിപ്പ് രേഖപ്പെടുത്തണം" : നിലപാടിൽ ഉ...

India

"അധ്വാനം ഫലം കാണും"; പാർട്ടി പ്രവർത്തകർക്ക് ആത്മവിശ്വാസവും ധൈര്യവും പകർന്ന് പ്രിയങ്ക

Save your stories

Sign in