Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

India

കനത്ത മഴയില്‍ മുംബൈയില്‍ നാല് മരണം

കനത്ത മഴയില്‍ മുംബൈയില്‍ നാല് മരണം
മുംബൈ: ഇന്നലെ വൈകിട്ട് ആരംഭിച്ച ശക്തമായ മഴയെ തുടർന്നുണ്ടായ വെള്ളപ്പൊക്കത്തിൽ മുംബൈയിൽ നാല് പേർ മരിച്ചു. മഴ ഇപ്പോഴും തുടരുകയാണ്. നഗരത്തിലെ ഗതാഗത സംവിധാനം താറുമാറായത് ഓഫീസുകളുടെ പ്രവർത്തനത്തെ സാരമായി ബാധിച്ചു. നിരവധി ട്രെയിനുകൾ വൈകിയാണ് ഓടുന്നത്. കനത്ത മഴയെ തുടര്‍ന്ന് നിരവധി ഫ്ളൈറ്റുകളും വൈകി.  ധാരാവി, ഹിന്ദ്മാതാ, മലബാർ ഹിൽ തുടങ്ങിയ സ്ഥലങ്ങളിലാണ് വെള്ളക്കെട്ട് രൂക്ഷമായത്. റോഡ് ഗതാഗതം സുഗമമാക്കുന്നതിന് മാധ്യമങ്ങൾ വഴി സന്ദേശങ്ങളും മുന്നറിയിപ്പുകളും നൽകുകയാണെന്ന് ട്രാഫിക് പൊലീസ് അധികൃതർ അറിയിച്ചു. ശക്തമായ മഴയില്‍ റോഡുകളുടെ വശങ്ങളുള്‍പ്പെടെ ഇടിഞ്ഞ് നിരവധി വാഹനങ്ങള്‍ മണ്ണിനടിയില്‍ പെട്ടു. മഴ കൂടുതല്‍ ശക്തമാകുമെന്നാണ് കാലാവസ്ഥാനിരീക്ഷണകേന്ദ്രം നല്‍കുന്ന മുന്നറിയിപ്പ്. ഇതിന്‍റെ അടിസ്ഥാനത്തില്‍ ദുരന്തനിവാരണപ്രവര്‍ത്തനങ്ങള്‍ക്കായി കൂടുതല്‍ പേരെ നിയോഗിച്ചിട്ടുണ്ട്.

Related articles

See all
Popular News

അരുണാചലിൽ പട്രോളിങ് സംഘത്തിന് നേരെ തീവ്രവാദി ആക്രമണം; അസം റൈഫിൾസ് ജവാന് വീരമൃത്യു

Popular News

'ചോദ്യം ചെയ്യുന്നവരെ അടിച്ചമർത്തുന്നു'; ദളിത് യുവാവ് ആത്മഹത്യ ചെയ്ത സംഭവത്തിൽ പഞ്ചാബ് സർക...

Popular News

‘ഇതൊരു തുടക്കം മാത്രം, നീതിയിലേക്കുള്ള ആദ്യ ചുവടുവെപ്പ്’: ഡൽഹി പൊലീസിന്റെ എഫ്.ഐ.ആറിന് പിന്...

Popular News

രാഹുലിന്റെ സര്‍ജിക്കല്‍ സ്‌ട്രൈക്കില്‍ മുട്ടുമടക്കി ഡല്‍ഹി പോലീസ്; പെല്ലറ്റ് ആക്രമണത്തില്...

Save your stories

Sign in