Logo
Sat, Jun 13, 2026 • 02:23 AM
LIVE TV
Watch

No business videos available

No Middle East videos available

Waqf Act 2025 | വഖഫ് ഭേദഗതി നിയമത്തിന്റെ നടുവൊടിക്കുന്ന സുപ്രീം കോടതി നടപടി ; സുപ്രധാന വ്യവസ്ഥകള്‍ മരവിപ്പിച്ചു


Jaihind TV News Report
Jaihind TV News Report
Jaihind TV Web Desk
September 15, 2025
1 min read Updated: June 09, 2026
SHARE:
SAVE: Login to save

Waqf Act 2025 | വഖഫ് ഭേദഗതി നിയമത്തിന്റെ നടുവൊടിക്കുന്ന സുപ്രീം കോടതി നടപടി ; സുപ്രധാന വ്യവസ്ഥകള്‍ മരവിപ്പിച്ചു
ന്യൂഡല്‍ഹി: ബിജെപി സര്‍ക്കാര്‍ കൊണ്ടുവന്ന വഖഫ് (ഭേദഗതി) നിയമം, 2025-ലെ നിര്‍ണ്ണായക വകുപ്പുകള്‍ സുപ്രീം കോടതി മരവിപ്പിച്ചു. ഇതോടെ, നിയമത്തിന്റെ ഭരണഘടനാപരമായ സാധുത ചോദ്യം ചെയ്തുള്ള ഹര്‍ജികളില്‍ വലിയ നേട്ടമാണ് ലഭിച്ചിരിക്കുന്നത് . ഒരു വഖഫ് സ്ഥാപിക്കാന്‍ ആര്‍ക്കൊക്കെ കഴിയും, കൈയേറ്റ തര്‍ക്കങ്ങള്‍ ആര് തീര്‍പ്പാക്കണം തുടങ്ങിയ സുപ്രധാന വ്യവസ്ഥകള്‍ക്കാണ് കോടതി സ്റ്റേ അനുവദിച്ചത്. കൂടാതെ, വഖഫ് ബോര്‍ഡുകളുടെ ഘടനയെക്കുറിച്ചുള്ള ശുപാര്‍ശകളും കോടതി പുറപ്പെടുവിച്ചു. വഖഫ് നിയമത്തെ പൂര്‍ണമായി സ്റ്റേ ചെയ്യേണ്ട സാഹചര്യമില്ലെന്ന് സുപ്രീം കോടതി വ്യക്തമാക്കിയെങ്കിലും നിയമത്തിന്റെ ഭരണഘടനാപരമായ സാധുതയെക്കുറിച്ചുള്ള വിശാലമായ കേസ് പരിഗണിക്കുന്നതിനിടെയാണ് ഈ ഇടക്കാല ഉത്തരവ്. നിലവില്‍ പ്രതിപക്ഷം ഉയര്‍ത്തിയ ആശങ്കള്‍ക്ക് അടിസ്ഥാനമുണ്ടെന്ന് കോടതിയും തത്വത്തില്‍ അംഗീകരിച്ചിരിക്കുകയാണ് സ്റ്റേ ചെയ്ത പ്രധാനവ്യവസ്ഥകള്‍: വഖഫ് സ്ഥാപിക്കുന്നതിനുള്ള യോഗ്യത (സെക്ഷന്‍ 3(R)): ഒരു വ്യക്തിക്ക് വഖഫ് സ്ഥാപിക്കാന്‍ അഞ്ച് വര്‍ഷം ഇസ്ലാം മതം ആചരിക്കുന്നവരായിരിക്കണം എന്ന വ്യവസ്ഥയ്ക്ക് കോടതി സ്റ്റേ അനുവദിച്ചു. ഒരാള്‍ ഇസ്ലാം മതം ആചരിക്കുന്നയാളാണോ എന്ന് നിര്‍ണ്ണയിക്കുന്നതിനുള്ള നിയമങ്ങള്‍ രൂപീകരിക്കുന്നത് വരെ ഈ വ്യവസ്ഥ തുടരും. വഖഫ് സ്വത്തിന്റെ നിര്‍വചനം (സെക്ഷന്‍ 3C(2)): കൈയേറ്റം നടന്നിട്ടുണ്ടോ എന്ന റിപ്പോര്‍ട്ട് സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ സമര്‍പ്പിക്കുന്നത് വരെ ഒരു സ്വത്ത് വഖഫ് സ്വത്തായി കണക്കാക്കില്ല എന്ന വ്യവസ്ഥയ്ക്ക് സ്റ്റേ ലഭിച്ചു. കളക്ടറുടെ അധികാരം (സെക്ഷന്‍ 3C(4)): വഖഫ് എന്ന് പ്രഖ്യാപിച്ച ഒരു സ്വത്ത് സര്‍ക്കാര്‍ സ്വത്താണോ എന്ന് നിര്‍ണ്ണയിക്കാനും ഉത്തരവുകള്‍ പുറപ്പെടുവിക്കാനും കളക്ടറെ അധികാരപ്പെടുത്തുന്ന വ്യവസ്ഥയ്ക്കും സുപ്രീം കോടതി സ്റ്റേ അനുവദിച്ചു. പൗരന്മാരുടെ അവകാശങ്ങള്‍ തീരുമാനിക്കാന്‍ ഒരു കളക്ടറെ അനുവദിക്കുന്നത് അധികാര വിഭജനത്തിന് എതിരാണെന്ന് കോടതി നിരീക്ഷിച്ചു. പൗരന്മാരുടെ അവകാശങ്ങള്‍ നിര്‍ണ്ണയിക്കാന്‍ ഒരു എക്‌സിക്യൂട്ടീവിനെ അനുവദിക്കാനാവില്ലെന്ന് ചീഫ് ജസ്റ്റിസ് ഗവായി ചൂണ്ടിക്കാട്ടി. വഖഫ് ബോര്‍ഡ് അംഗങ്ങളുടെ ഘടന (സെക്ഷന്‍ 9, 14): വഖഫ് ബോര്‍ഡില്‍ മൂന്നില്‍ കൂടുതല്‍ അമുസ്ലീം അംഗങ്ങള്‍ പാടില്ലെന്നും, വഖഫ് കൗണ്‍സിലുകളില്‍ ആകെ നാലില്‍ കൂടുതല്‍ അമുസ്ലീം അംഗങ്ങള്‍ പാടില്ലെന്നുമുള്ള വ്യവസ്ഥയ്ക്കും കോടതി താല്‍ക്കാലിക സ്റ്റേ നല്‍കി. എക്‌സ്-ഒഫീഷ്യോ ഓഫീസര്‍ (സെക്ഷന്‍ 23): ഒരു എക്‌സ്-ഒഫീഷ്യോ ഓഫീസര്‍ കഴിയുന്നത്ര മുസ്ലീം സമുദായത്തില്‍ നിന്നായിരിക്കണം എന്ന വ്യവസ്ഥയിലും കോടതി ഇടപെട്ടു. അതേസമയം, വഖഫ് സ്വത്ത് രജിസ്റ്റര്‍ ചെയ്യണമെന്ന വ്യവസ്ഥയില്‍ കോടതി ഇടപെട്ടില്ല. 1995 മുതല്‍ 2013 വരെയും ഇപ്പോഴും രജിസ്‌ട്രേഷന്‍ നിലവിലുണ്ടായിരുന്നു. അതിനാല്‍ രജിസ്‌ട്രേഷന്‍ പുതിയതല്ലെന്ന്  കോടതി പറഞ്ഞു. മെയ് 22-ന് മൂന്ന് ദിവസത്തെ വാദത്തിന് ശേഷം ഈ നിയമത്തിലെ ഇടക്കാല ഉത്തരവ് സംബന്ധിച്ച വിധി കോടതി മാറ്റിവച്ചിരുന്നു. ഈ വര്‍ഷം പാര്‍ലമെന്റ് പാസാക്കിയ വഖഫ് നിയമത്തിലെ ഭേദഗതികളുടെ ഭരണഘടനാപരമായ സാധുത ചോദ്യം ചെയ്തുള്ള ഹര്‍ജികളിലാണ് ഇന്നത്തെ സുപ്രധാന വിധി. ഈ സ്റ്റേ ഉത്തരവ് നിയമത്തിന്റെ ചില വകുപ്പുകള്‍ക്ക് കീഴില്‍ ഉടന്‍ നടപടിയെടുക്കാന്‍ സര്‍ക്കാരിന് തടസ്സമാകും, ഇത് വഖഫ് സ്വത്തുക്കളുടെ കാര്യത്തില്‍ കൂടുതല്‍ വ്യക്തത വരുന്നതുവരെ നിലവിലെ സ്ഥിതി തുടരാന്‍ സഹായിക്കും. വഖഫ് ബോര്‍ഡുകളുടെ ഘടനയിലും അംഗങ്ങളുടെ യോഗ്യതയിലും ഈ വിധി മാറ്റങ്ങള്‍ വരുത്തും.
Jaihind TV News Report

Jaihind TV Web Desk

View all articles
RELATED NEWS
View All
LIVE
  LATEST NEWS 10
More News
  GET DAILY UPDATES
Newsletter

Get daily news updates directly to your inbox.

  IN THIS SECTION
Related Articles 15
Latest Updates 10
Editor's Picks 8
Trending Articles 10