Logo
Sun, Jun 14, 2026 • 03:41 PM
LIVE TV
Watch

No business videos available

No Middle East videos available

കെ.സുധാകരൻ നയിക്കുന്ന വിശ്വാസ സംരക്ഷണയാത്ര മലപ്പുറം ജില്ലയിൽ


Jaihind TV News Report
Jaihind TV News Report
Jaihind TV Web Desk
November 14, 2018
1 min read Updated: June 10, 2026
SHARE:
SAVE: Login to save

കെ.സുധാകരൻ നയിക്കുന്ന വിശ്വാസ സംരക്ഷണയാത്ര  മലപ്പുറം ജില്ലയിൽ
K-Sudhakaran-Yathra-35 കെ പി സി സി വർക്കിംഗ് പ്രസിഡന്റ് കെ.സുധാകരൻ നയിക്കുന്ന വിശ്വാസ സംരക്ഷണയാത്ര മലപ്പുറം ജില്ലയിൽ പര്യടനം ആരംഭിച്ചു.  കൊണ്ടോട്ടിയിലാണ് ആദ്യ സ്വീകരണ പൊതുയോഗം. ആയിരകണക്കിന്ളാണ് വിവിധ സ്വീകരണ പൊതുയോഗങ്ങളിൽ ജാഥനായകനെ വരവേറ്റത്. ശബരിമല വിഷയത്തിൽ ഇപ്പോഴും മുഖ്യമന്ത്രി ധിക്കാരത്തോടെയാണ് പ്രതികരിക്കുന്നതെന്നും ജീവിക്കുന്ന ഫാസിസ്റ്റാണ് പിണറായി വിജയനെന്നും കെ.സുധാകരൻ . സമീപകാല ചരിത്രത്തിൽ മലപ്പുറം ജില്ല ദർശിച്ച ഏറ്റവും ജനപങ്കാളിത്തമുള്ള പ്രചാരണ പരിപാടിക്കാണ് ജില്ല സാക്ഷ്യം വഹിക്കുന്നത്. ഐക്കരപ്പടിയിൽ വെച്ച് ഡിസിസി പ്രസിഡന്റ് വി.വി പ്രകാശിന്റെ നേതൃത്വത്തിൽ കെ പി സി .സി നേതാക്കളും ഡിസിസി ഭാരവാഹികളും ചേർന്ന് ജാഥനായകനെ സ്വീകരിച്ച് കൊണ്ടോട്ടിയിലേക്ക് ആനയിച്ചതോടെയാണ് ജില്ലയിലെ പര്യടനത്തിന് തുടക്കമായത്.. ആയിരകണക്കിന് പ്രവർത്തകരാണ് വിവിധ ഇടങ്ങളിൽ കെ.സുധാകരനെ സ്വീകരിച്ചത് കൊണ്ടോട്ടിയിൽ നടന്ന സ്വീകരണ പൊതുയോഗം യു ഡി എഫ് കൺവീനർ ബെന്നി ബെഹന്നാൻ ഉദ്ഘാടനം ചെയ്തു.മുഖ്യമന്ത്രി പിണറായി വിജയന് ആർജ്ജവം ഉണ്ടെങ്കിൽ പൊലീസ് കേസ്സെടുത്ത ശ്രീധരൻപിള്ളയെ അറസ്റ്റ് ചെയ്യണമെന്ന് ബെന്നി ബെഹന്നാൻ പറഞ്ഞു.എം എൽ എ മാരായ, എ.പി.അനിൽകുമാർ ടി.വി ഇബ്രാഹിം, കെ എൻ എ ഖാദർ തുടങ്ങിയവർ സ്വീകരണ ചടങ്ങിൽ പങ്കെടുത്തു. നിലമ്പൂരിലും ആവേശകരമായ സ്വീകരണമാണ് ജാഥ നായകന് ലഭിച്ചത്.സ്ത്രീകളും കുട്ടികളും ഉൾപ്പടെ ആയിരകണക്കിന് ജനങ്ങൾ കെ.സുധാകരന്റെ വിശ്വാസ സംരക്ഷണയാത്രയിൽ പങ്കാളികളായി..മുതിർന്ന കോൺഗ്രസ്സ് നേതാവും മുൻ മന്ത്രിയുമായ ആര്യാടൻ മുഹമ്മദ് പൊതുയോഗം ഉദ്ഘാടനം ചെയ്തു.തുടർന്ന് കോൺഗ്രസ്സിന്റെ ശക്തി കേന്ദ്രമായ വണ്ടൂരിലാണ് വിശ്വാസ സംരക്ഷണയാത്ര പര്യടനം നടത്തിയത്. വണ്ടൂരിന്റെ ജനനായകൻ എ.പി അനിൽകുമാർ എം എൽ എ യുടെ നേതൃത്വത്തിൽ കെ.സുധാകരനെ സ്വീകരിച്ചു.നൂറു കണക്കിന് യുവാക്കളുടെ മുദ്രാവാക്യം വിളിയോടെയാണ് കെ.സുധാകരനെ വേദിയിലെത്തിച്ചത്. വണ്ടുരിൽ നടന്ന പൊതുയോഗം മുസ്ലിം ലീഗ് നേതാവ് പി.കെ കുഞ്ഞാലിക്കുട്ടി എം പി ഉദ്ഘാടനം ചെയ്തു. ശബരിമല വിഷയത്തിൽബിജെപിയും സി പി എമ്മും ഒത്തുകളിക്കുന്നതായി പി.കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. ബി ജെ പിക്കും സി പി എമ്മിനുമെതിരെ രൂക്ഷ വിമർശനമാണ് വിവിധ സ്വീകരണ പൊതുയോഗങ്ങളിൽ ജാഥ നായകൻ നടത്തിയത് ശബരിമല വിഷയത്തിൽ ഇപ്പോഴും മുഖ്യമന്ത്രി ധിക്കാരത്തോടെയാണ് പ്രതികരിക്കുന്നതെന്നും ജീവിക്കുന്ന ഫാസിസ്റ്റാണ് പിണറായി വിജയനെന്നും കെ.സുധാകരൻ പറഞ്ഞു. പിണറായിയുടെ കീഴിൽ പൊലിസ് സമ്പൂർണ പരാജയമാണെന്നും കെ.സുധാകരൻ കുറ്റപ്പെടുത്തി. കെ പി സി സി വർക്കിംഗ് പ്രസിഡന്റ് കെ.സുധാകരൻ നയിക്കുന്ന വിശ്വാസ സംരക്ഷണയാത്രയുടെ മലപ്പുറം ജില്ലയിലെ പര്യടനം പുതിയ രാഷ്ട്രിയ ചരിത്രമാണ് രചിക്കുന്നത്
Jaihind TV News Report

Jaihind TV Web Desk

View all articles
RELATED NEWS
View All
LIVE
  LATEST NEWS 10
More News
  GET DAILY UPDATES
Newsletter

Get daily news updates directly to your inbox.

  IN THIS SECTION
Related Articles 15
Latest Updates 10
Editor's Picks 8
Trending Articles 10