Logo
Fri, Jun 12, 2026 • 10:10 PM
LIVE TV
Watch

No business videos available

No Middle East videos available

ഐപിഎല്ലില്‍ 9,000 റണ്‍സ് തികയ്ക്കുന്ന ആദ്യ താരം; റെക്കോര്‍ഡ് നേട്ടവുമായി കോഹ്‌ലി, ഡല്‍ഹിക്ക് നാണംകെട്ട തോല്‍വി


Jaihind TV News Report
Jaihind TV News Report
Jaihind TV Web Desk
April 27, 2026
1 min read Updated: June 09, 2026
SHARE:
SAVE: Login to save

ഐപിഎല്ലില്‍ 9,000 റണ്‍സ് തികയ്ക്കുന്ന ആദ്യ താരം; റെക്കോര്‍ഡ് നേട്ടവുമായി കോഹ്‌ലി, ഡല്‍ഹിക്ക് നാണംകെട്ട തോല്‍വി
ന്യൂഡല്‍ഹി: ഐപിഎല്‍ 2026-ല്‍ ഡല്‍ഹി ക്യാപ്പിറ്റല്‍സിനെതിരെ റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവിന് ഏകപക്ഷീയമായ വിജയം. ഡല്‍ഹി ഉയര്‍ത്തിയ 76 റണ്‍സ് വിജയലക്ഷ്യം വെറും 6.3 ഓവറില്‍ ഒരു വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി ആര്‍സിബി മറികടന്നു. ടി. നടരാജനെ സിക്സറിന് പറത്തി വിരാട് കോഹ്‌ലിയാണ് ആര്‍സിബിയുടെ വിജയറണ്‍ കുറിച്ചത്. 81 പന്തുകള്‍ ബാക്കി നില്‍ക്കെയാണ് നിലവിലെ ചാമ്പ്യന്മാരായ ആര്‍സിബിയുടെ വിജയം. തന്റെ കരിയര്‍ തുടങ്ങിയ ഡല്‍ഹിയിലെ അരുണ്‍ ജെയ്റ്റ്ലി സ്റ്റേഡിയത്തില്‍ വിരാട് കോഹ്‌ലി മറ്റൊരു നാഴികക്കല്ല് കൂടി പിന്നിട്ടു. ഐപിഎല്‍ ചരിത്രത്തില്‍ 9,000 റണ്‍സ് തികയ്ക്കുന്ന ആദ്യ താരമെന്ന ചരിത്രനേട്ടം മത്സരത്തിനിടെ കോഹ്‌ലി സ്വന്തമാക്കി. 15 പന്തില്‍ പുറത്താകാതെ 23 റണ്‍സാണ് താരം നേടിയത്. അക്ഷര്‍ പട്ടേലിനെതിരെ സിംഗിള്‍ എടുത്താണ് കോലി ഒന്‍പതിനായിരം എന്ന മാന്ത്രിക സംഖ്യ തൊട്ടത്. ആര്‍സിബിക്ക് വേണ്ടി ഓപ്പണര്‍ ദേവ്ദത്ത് പടിക്കല്‍ തകര്‍പ്പന്‍ ബാറ്റിംഗാണ് കാഴ്ചവെച്ചത്. കൈല്‍ ജാമിസണ്‍ എറിഞ്ഞ ഒരോവറില്‍ മാത്രം 21 റണ്‍സാണ് പടിക്കല്‍ അടിച്ചുകൂട്ടിയത്. വെറും 13 പന്തില്‍ 34 റണ്‍സുമായി പടിക്കല്‍ പുറത്താകാതെ നിന്നു. ആര്‍സിബിയുടെ സ്‌കോര്‍ 5-ാം ഓവറില്‍ തന്നെ 50 കടന്നിരുന്നു. ജാക്കോബ് ബെഥേലിന്റെ (1) വിക്കറ്റ് മാത്രമാണ് ആര്‍സിബിക്ക് നഷ്ടമായത്. ബാറ്റിംഗിലും ബൗളിംഗിലും ഒരുപോലെ പരാജയപ്പെട്ട ഡല്‍ഹി ക്യാപ്പിറ്റല്‍സിന് ഇത് തുടര്‍ച്ചയായ മൂന്നാം തോല്‍വിയാണ്. പവര്‍പ്ലേയില്‍ ഡല്‍ഹി 13 റണ്‍സിന് 6 വിക്കറ്റ് എന്ന നിലയില്‍ തകര്‍ന്നപ്പോള്‍, ആര്‍സിബി അതേ സമയം 65 റണ്‍സാണ് അടിച്ചെടുത്തത്. കഴിഞ്ഞ അഞ്ച് മത്സരങ്ങളില്‍ നാലിലും പരാജയപ്പെട്ട ഡല്‍ഹിയുടെ പ്ലേ ഓഫ് പ്രതീക്ഷകള്‍ക്ക് ഈ തോല്‍വി കനത്ത പ്രഹരമായി.
Jaihind TV News Report

Jaihind TV Web Desk

View all articles
RELATED NEWS
View All
LIVE
  LATEST NEWS 10
More News
  GET DAILY UPDATES
Newsletter

Get daily news updates directly to your inbox.

  IN THIS SECTION
Related Articles 15
Latest Updates 10
Editor's Picks 8
Trending Articles 10