Logo
Sun, Jun 14, 2026 • 06:23 PM
LIVE TV
Watch

No business videos available

No Middle East videos available

VIJAY Actor| എനിക്കു വേണ്ടി സംസാരിച്ചവര്‍ക്ക് നന്ദി!! പാര്‍ട്ടി റാലിയില്‍ ദുരന്തമുണ്ടായതില്‍ സ്വയം ന്യായീകരിച്ച് നടന്‍ വിജയ്; തനിക്കു നേരേ നടപടിയെടുക്കാന്‍ മുഖ്യമന്ത്രി സ്റ്റാലിനോട് വെല്ലുവിളി


Jaihind TV News Report
Jaihind TV News Report
Jaihind TV Web Desk
September 30, 2025
1 min read Updated: June 09, 2026
SHARE:
SAVE: Login to save

VIJAY Actor| എനിക്കു വേണ്ടി സംസാരിച്ചവര്‍ക്ക് നന്ദി!! പാര്‍ട്ടി റാലിയില്‍ ദുരന്തമുണ്ടായതില്‍ സ്വയം ന്യായീകരിച്ച് നടന്‍ വിജയ്; തനിക്കു നേരേ നടപടിയെടുക്കാന്‍ മുഖ്യമന്ത്രി സ്റ്റാലിനോട് വെല്ലുവിളി
തമിഴക വെട്രി കഴകം (TVK) കരൂരില്‍ നടത്തിയ റാലിക്കിടെയുണ്ടായ തിക്കിലും തിരക്കിലും 41 പേര്‍ മരിച്ച സംഭവത്തില്‍ സ്വയം ന്യായീകരിച്ച് പാര്‍ട്ടി നേതാവ് സിനിമാതാരം വിജയിന്റെ വീഡിയോ സന്ദേശം . ദുരന്തത്തിനു ശേഷം ആദ്യമായാണ് വിജയ് വിശദീകരണവുമായി എത്തുന്നത്. ഡിഎംകെ സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവും വിജയ് ഉയര്‍ത്തുന്നുണ്ട്. അനിഷ്ട സംഭവങ്ങള്‍ ഉണ്ടാകാതിരിക്കാനാണ് താന്‍ അവിടം വിട്ടു പോന്നതെന്ന് വിജയ് പറയുന്നു. പ്രവര്‍ത്തകരെ കേസുകളില്‍ പെടുത്താതെ വെറുതേ വിടാനും തനിക്കെതിരെ നടപടികള്‍ സ്വീകരിക്കാനും തമിഴ് നാട് മുഖ്യമന്ത്രിയോട് വിജയ് ആവശ്യപ്പെട്ടു . 'എന്റെ ജീവിതത്തില്‍ ഇത്രയും വേദനാജനകമായ ഒരു സാഹചര്യം നേരിട്ടിട്ടില്ല. എന്നെ കാണാന്‍ വന്ന ജനങ്ങളാണ്. അവരുടെ സ്‌നേഹത്തിനും വാത്സല്യത്തിനും ഞാന്‍ എപ്പോഴും കടപ്പെട്ടിരിക്കുന്നു. ജനങ്ങളുടെ സുരക്ഷയില്‍ വിട്ടുവീഴ്ച ഉണ്ടാകാതിരിക്കാന്‍ ഞാന്‍ രാഷ്ട്രീയം മാറ്റിവെച്ച് സുരക്ഷിതമായ ഒരു സ്ഥലം തിരഞ്ഞെടുക്കുകയും പോലീസ് വകുപ്പിനോട് അഭ്യര്‍ത്ഥിക്കുകയും ചെയ്തു. പക്ഷെ സംഭവിക്കാന്‍ പാടില്ലാത്തത് സംഭവിച്ചു,' വിജയ് തന്റെ ആദ്യ വീഡിയോ പ്രസ്താവനയില്‍ പറഞ്ഞു. തന്റെ പാര്‍ട്ടി നേതാക്കള്‍ക്കു നേരേയുള്ള വിമര്‍ശനങ്ങളെയും വിജയ് സൂചിപ്പിച്ചു. താനോ സംഘാടകരോ അശ്രദ്ധമായി ഒന്നും ചെയ്തിട്ടില്ലെന്ന് അദ്ദേഹം വാദിച്ചു. 'ഞങ്ങള്‍ തെറ്റൊന്നും ചെയ്തിട്ടില്ല. പക്ഷെ പാര്‍ട്ടി നേതാക്കള്‍ക്കും സുഹൃത്തുക്കള്‍ക്കും സോഷ്യല്‍ മീഡിയ ഉപയോക്താക്കള്‍ക്കുമെതിരെ എഫ്ഐആര്‍ ഫയല്‍ ചെയ്യുകയാണ്. മുഖ്യമന്ത്രി സര്‍, നിങ്ങള്‍ക്ക് പ്രതികാരം ചെയ്യാനുദ്ദേശമുണ്ടെങ്കില്‍ എന്നോട് എന്തും ചെയ്‌തോളൂ. അവരെ ഉപദ്രവിക്കരുത്. ഞാന്‍ വീട്ടിലോ ഓഫീസിലോ ഉണ്ടാകും. എന്നോട് എന്തുവേണമെങ്കിലും ചെയ്‌തോളൂ,' അദ്ദേഹം പറഞ്ഞു. രാഷ്ട്രീയ ഗൂഢാലോചന സൂചിപ്പിച്ചുകൊണ്ട് വിജയ് പറഞ്ഞു, 'ഞങ്ങള്‍ അഞ്ച് ജില്ലകളില്‍ പ്രചാരണം നടത്തി, എന്നിട്ടും എന്തുകൊണ്ട് ഇത് കരൂരില്‍ സംഭവിച്ചു? ഇത് എങ്ങനെ സംഭവിച്ചു? സത്യം ജനങ്ങള്‍ക്കറിയാം, അവര്‍ എല്ലാം നിരീക്ഷിക്കുന്നുണ്ട്. ഞങ്ങള്‍ക്ക് അനുവാദം നല്‍കിയ സ്ഥലത്തുനിന്നാണ് ഞങ്ങള്‍ സംസാരിച്ചത്. കരൂരിലെ ജനങ്ങള്‍ സത്യം വിളിച്ചുപറയുന്നത് കണ്ടപ്പോള്‍ സത്യം പറയാന്‍ സര്‍വ്വശക്തന്‍ ഭൂമിയിലേക്ക് ഇറങ്ങിവന്നതുപോലെ എനിക്ക് തോന്നി. സത്യം ഉടന്‍ പുറത്തുവരുമെന്ന് എനിക്ക് ഉറപ്പുണ്ട്,' അദ്ദേഹം കൂട്ടിച്ചേര്‍ത്തു. തിക്കിലും തിരക്കിലും ദുരിതമനുഭവിക്കുന്ന കുടുംബങ്ങളോടുള്ള സഹാനുഭൂതിയും നടന്‍ പ്രകടിപ്പിച്ചു. 'ഈ സമയത്ത് നാമെല്ലാവരും ദുരിതത്തിലാണ്. പല കുടുംബങ്ങളും കഷ്ടപ്പെടുന്നുണ്ടെന്ന് എനിക്കറിയാം. എല്ലാവര്‍ക്കും ഉടന്‍ സുഖം പ്രാപിക്കട്ടെ എന്ന് ഞാന്‍ ആശംസിക്കുന്നു. എത്രയും പെട്ടെന്ന് ഞാന്‍ നിങ്ങളെല്ലാവരെയും കാണും' അദ്ദേഹം പറഞ്ഞു. കൂടുതല്‍ ശക്തിയോടും നിര്‍ഭയത്വത്തോടും കൂടി രാഷ്ട്രീയ യാത്ര തുടരുമെന്ന് പറഞ്ഞുകൊണ്ടാണ് വിജയ് തന്റെ പ്രസ്താവന അവസാനിപ്പിക്കുന്നത്. ഈ സമയത്ത്, എനിക്ക് വേണ്ടി സംസാരിച്ച രാഷ്ട്രീയക്കാര്‍ക്കും പാര്‍ട്ടി അംഗങ്ങള്‍ക്കും നേതാക്കള്‍ക്കും എല്ലാവര്‍ക്കും ഞാന്‍ നന്ദി പറയുന്നു,' അദ്ദേഹം പറഞ്ഞു.  
Jaihind TV News Report

Jaihind TV Web Desk

View all articles
RELATED NEWS
View All
LIVE
  LATEST NEWS 10
More News
  GET DAILY UPDATES
Newsletter

Get daily news updates directly to your inbox.

  IN THIS SECTION
Related Articles 15
Latest Updates 10
Editor's Picks 8
Trending Articles 10