Logo
Sun, Jun 14, 2026 • 11:55 PM
LIVE TV
Watch

No business videos available

No Middle East videos available

VICE-PRESIDENT ELECTION| ഇന്ന് ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പ്; രാവിലെ 10 മുതല്‍ വൈകുന്നേരം 5 വരെ വോട്ടെടുപ്പ് നടക്കും


Jaihind TV News Report
Jaihind TV News Report
Jaihind TV Web Desk
September 09, 2025
1 min read Updated: June 09, 2026
SHARE:
SAVE: Login to save

VICE-PRESIDENT ELECTION| ഇന്ന് ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പ്; രാവിലെ 10 മുതല്‍ വൈകുന്നേരം 5 വരെ വോട്ടെടുപ്പ് നടക്കും
ഇന്ന് ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പ്. പാര്‍ലമെന്റ് മന്ദിരത്തില്‍ രാവിലെ 10 മുതല്‍ വൈകുന്നേരം അഞ്ചുവരെയാണ് വോട്ടെടുപ്പ് നടക്കുന്നത്. രാജ്യസഭാ സെക്രട്ടറി ജനറല്‍ പി.സി. മോദിയാണ് തിരഞ്ഞെടുപ്പിന്റെ റിട്ടേണിങ് ഓഫീസര്‍. വൈകിട്ട് ആറിന് വോട്ടെണ്ണല്‍ ആരംഭിക്കും. പ്രതിപക്ഷ സ്ഥാനാര്‍ഥി സുപ്രീംകോടതി മുന്‍ ജഡ്ജി ജസ്റ്റിസ് ബി. സുദര്‍ശന്‍ റെഡ്ഡിയും, എന്‍ഡിഎ സ്ഥാനാര്‍ഥി മഹാരാഷ്ട്രാ ഗവര്‍ണര്‍ സി.പി. രാധാകൃഷ്ണനുമാണ് സ്ഥാനാര്‍ത്ഥികളായി നില്‍ക്കുന്നത്. ഇന്ത്യയുടെ 15-ാമത് ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പാണ് ഇന്ന് നടക്കുന്നത്. 87-ന് ശേഷമുള്ള ആദ്യത്തെ അടിയന്തര തിരഞ്ഞടുപ്പ് എന്ന പ്രത്യേകതകൂടി ഈ തിരഞ്ഞെടുപ്പിന് ഉണ്ട്. നിലവില്‍ ഉപരാഷ്ടപതിയായിരുന്ന ജഗദീപ് ധന്‍കര്‍ ജൂലായ് 21-ന് ആരോഗ്യപ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടി രാജിവച്ചതിനെ തുടര്‍ന്നാണ് വീണ്ടും തിരഞ്ഞെടുപ്പ് നടക്കുന്നത്. ലോക്സഭയിലെയും രാജ്യസഭയിലെയും അംഗങ്ങള്‍ ചേരുന്ന ഇലക്ടറല്‍ കോളേജ് അംഗങ്ങളാണ് ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പിലെ വോട്ടര്‍മാരാകുക. 788 പേരാണ് ഇലക്ടറല്‍ കോളേജില്‍ വോട്ടര്‍മാരായുള്ളത്. നിലവില്‍ 239 രാജ്യസഭാ എംപിമാരും 542 ലോക്‌സഭാ എംപിമാരും ഉള്‍പ്പെടെ 781 എംപിമാരാണ് ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യാന്‍ യോഗ്യരായവരായി ഉള്ളത്. പാര്‍ലമെന്റ് മന്ദിരത്തിലായിരിക്കും വോട്ടെടുപ്പ് നടക്കുന്നത്. രഹസ്യ ബാലറ്റിലൂടെയാണ് ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പുള്ളത്. ഭൂരിപക്ഷത്തിന് 391 വോട്ടുകളാണ് വേണ്ടത്.
Jaihind TV News Report

Jaihind TV Web Desk

View all articles
RELATED NEWS
View All
LIVE
  LATEST NEWS 10
More News
  GET DAILY UPDATES
Newsletter

Get daily news updates directly to your inbox.

  IN THIS SECTION
Related Articles 15
Latest Updates 10
Editor's Picks 8
Trending Articles 10