Logo
Sun, Jun 14, 2026 • 03:25 PM
LIVE TV
Watch

No business videos available

No Middle East videos available

പോലീസുകാര്‍ ഇങ്ങനെ ചിരിപ്പിക്കരുത്; നിങ്ങളുടെ ഗൗരവം പോകും, സാധാരണക്കാര്‍ക്ക് വേണ്ടിയാണ് ഞങ്ങളുടെ സമരം, അടിച്ചമര്‍ത്താന്‍ നോക്കേണ്ടെന്ന് വി.ഡി.സതീശന്‍


Jaihind TV News Report
Jaihind TV News Report
Jaihind TV Web Desk
March 06, 2024
1 min read Updated: June 10, 2026
SHARE:
SAVE: Login to save

പോലീസുകാര്‍ ഇങ്ങനെ ചിരിപ്പിക്കരുത്; നിങ്ങളുടെ ഗൗരവം പോകും, സാധാരണക്കാര്‍ക്ക് വേണ്ടിയാണ് ഞങ്ങളുടെ സമരം, അടിച്ചമര്‍ത്താന്‍ നോക്കേണ്ടെന്ന് വി.ഡി.സതീശന്‍
കൊച്ചി: വന്യജീവി ആക്രമണങ്ങള്‍ തുടരുമ്പോഴും സര്‍ക്കാര്‍ ഒന്നും ചെയ്യുന്നില്ലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍. മരപ്പട്ടി ശല്യത്തില്‍ അസ്വസ്ഥനാകുന്ന മുഖ്യമന്ത്രിക്ക് വന്യജീവി ആക്രമണത്തില്‍ ജീവന്‍ നഷ്ടപ്പെട്ടവരുടെ കുടുംബത്തെ കുറിച്ച് എന്തെങ്കിലും ചിന്തയുണ്ടോയെന്ന് അദ്ദേഹം ചോദിച്ചു. ഹ്രസ്വ കാലത്തേക്കോ ദീര്‍ഘകാലത്തേക്കോ എന്തെങ്കിലും പദ്ധതികളുണ്ടോ? മര്യാദയ്ക്ക് ഒരു യോഗം പോലും വിളിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. മരപ്പട്ടിയുടെ കാര്യത്തിലുള്ള ഗൗരവമെങ്കിലും വന്യജീവികള്‍ കൊലപ്പെടുത്തുന്ന മനുഷ്യരെക്കുറിച്ചും അവരുടെ കുടുംബത്തെ കുറിച്ചും മുഖ്യമന്ത്രിക്ക് വേണമെന്നതാണ് ഞങ്ങളുടെ അഭ്യര്‍ത്ഥനയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കൊലപ്പുള്ളിയെ പോലെ പോലീസ് അറസ്റ്റു ചെയ്ത ഡി.സി.സി അധ്യക്ഷന്‍ മുഹമ്മദ് ഷിയാസിനും മാത്യു കുഴല്‍നാടന്‍ എം.എല്‍.എയ്ക്കും കോടതി ജാമ്യം അനുവദിച്ചു. പോലീസ് ജാമ്യമില്ലാത്ത കേസ് മനപൂര്‍വം ഉണ്ടാക്കി കൊലപ്പുള്ളിയെ പോലെയാണ് പിടിച്ചുകൊണ്ടു പോയത്. കോടതി ജാമ്യം നല്‍കിയതിനു പിന്നാലെ മറ്റൊരു കേസുണ്ടാക്കി അറസ്റ്റു ചെയ്യാനാണ് പോലീസ് പുറത്തു നിന്നത്. ഡി.സി.സി അധ്യക്ഷനെ പിടിച്ചു കൊണ്ടു പോയതിനെ തുടര്‍ന്നുണ്ടായ പ്രതിഷേധത്തിലാണ് ഡി.സി.സി അധ്യക്ഷനെ ഒന്നാം പ്രതിയാക്കി കേസെടുത്തിരിക്കുന്നത്. പോലീസുകാര്‍ ഇങ്ങനെ ചിരിപ്പിക്കരുത്. നിങ്ങളുടെ ഗൗരവം പോകും. ഷിയാസിനെ വീണ്ടും ജയിലില്‍ അടയ്ക്കണമെന്ന വാശിയാണ്. ഇങ്ങനെയൊന്നും സമരത്തെ അടിച്ചമര്‍ത്താമെന്ന് കരുതേണ്ട. സാധാരണക്കാര്‍ക്ക് വേണ്ടിയാണ് ഞങ്ങള്‍ സമരം ചെയ്യുന്നതെന്നും അദ്ദേഹം പറഞ്ഞു.
Jaihind TV News Report

Jaihind TV Web Desk

View all articles
RELATED NEWS
View All
LIVE
  LATEST NEWS 10
More News
  GET DAILY UPDATES
Newsletter

Get daily news updates directly to your inbox.

  IN THIS SECTION
Related Articles 15
Latest Updates 10
Editor's Picks 8
Trending Articles 10