Logo
Sat, Jun 13, 2026 • 05:18 AM
LIVE TV
Watch

No business videos available

No Middle East videos available

യുഎസ് - ഇറാന്‍ സംഘര്‍ഷം നിരീക്ഷിച്ച് ഗള്‍ഫ് രാജ്യങ്ങള്‍: ഖത്തര്‍, ബഹ്റൈന്‍ സൈനിക താവളങ്ങളില്‍ നിന്ന് സൈനികരെ പിന്‍വലിച്ച് അമേരിക്ക


Jaihind TV News Report
Jaihind TV News Report
Jaihind TV Web Desk
February 22, 2026
1 min read Updated: June 09, 2026
SHARE:
SAVE: Login to save

യുഎസ് - ഇറാന്‍ സംഘര്‍ഷം  നിരീക്ഷിച്ച് ഗള്‍ഫ് രാജ്യങ്ങള്‍: ഖത്തര്‍, ബഹ്റൈന്‍ സൈനിക  താവളങ്ങളില്‍ നിന്ന് സൈനികരെ  പിന്‍വലിച്ച് അമേരിക്ക
ദുബായ്: യുഎസ് - ഇറാന്‍ സംഘര്‍ഷ സാധ്യതകളെ , ഗള്‍ഫ് രാജ്യങ്ങള്‍ അതീവ ജാഗ്രതയോടെ നിരീക്ഷിക്കുന്നതായി റിപ്പോര്‍ട്ട്. ഖത്തറിലെയും ബഹ്റൈനിലെയും പ്രധാന സൈനിക താവളങ്ങളില്‍ നിന്ന്, അമേരിക്ക നൂറുകണക്കിന് സൈനികരെ പിന്‍വലിച്ചതായി റിപ്പോര്‍ട്ടുകള്‍ പുറത്തു വന്നതോടെയാണിത്. ഇറാനുമായുള്ള സംഘര്‍ഷ സാധ്യതകള്‍ അനുദിനം വര്‍ധിച്ച പശ്ചാത്തലത്തിലാണ് ഈ മുന്‍കരുതല്‍ നടപടിയെന്ന്, വാര്‍ത്താ എജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തു. ഖത്തറിലെ അല്‍ ഉദൈദ് എയര്‍ബേസ്, ബഹ്റൈനിലെ സൈനിക കേന്ദ്രങ്ങള്‍ എന്നിവിടങ്ങളില്‍ നിന്നാണ് സൈനികരെ മാറ്റിയത്. മേഖലയില്‍ ഇറാന്‍ പ്രത്യാക്രമണത്തിനുള്ള സാധ്യത കണക്കിലെടുത്താണ് ഈ സുപ്രധാന നീക്കം. അതേസമയം, മധ്യപൂര്‍വദേശത്തെ ഏറ്റവും വലിയ അമേരിക്കന്‍ സൈനിക താവളമായ ഖത്തറിലെ അല്‍ ഉദൈദില്‍ ഏകദേശം പതിനായിരത്തോളം യുഎസ് സൈനികരാണുള്ളത്. അമേരിക്കന്‍ നാവികസേനയുടെ അഞ്ചാം കപ്പല്‍പ്പടയുടെ ആസ്ഥാനമാണ് ബഹ്‌റൈന്‍. അതിനാല്‍ , പെട്ടെന്നുള്ള പ്രത്യാക്രമണങ്ങളില്‍ സൈനികര്‍ക്ക് അപകടം ഉണ്ടാകുന്നത് ഒഴിവാക്കാനാണ് പുതിയ നീക്കമെന്നാണ് സൂചന. എന്നാല്‍ ഇത് യുദ്ധത്തിന്റെ സൂചനയല്ലെന്നും അടിയന്തര സാഹചര്യങ്ങള്‍ നേരിടാനുള്ള തയാറെടുപ്പിന്റെ ഭാഗമാണെന്നും പറയപ്പെടുന്നു.
Jaihind TV News Report

Jaihind TV Web Desk

View all articles
RELATED NEWS
View All
LIVE
  LATEST NEWS 10
More News
  GET DAILY UPDATES
Newsletter

Get daily news updates directly to your inbox.

  IN THIS SECTION
Related Articles 15
Latest Updates 10
Editor's Picks 8
Trending Articles 10