Logo
Sat, Jun 13, 2026 • 06:56 AM
LIVE TV
Watch

No business videos available

No Middle East videos available

സർക്കാരിന്‍റെ ആവശ്യം കഴിഞ്ഞു; നവകേരള ബസ് വീണ്ടും കട്ടപ്പുറത്ത്


Jaihind TV News Report
Jaihind TV News Report
Jaihind TV Web Desk
February 01, 2025
1 min read Updated: June 09, 2026
SHARE:
SAVE: Login to save

സർക്കാരിന്‍റെ ആവശ്യം കഴിഞ്ഞു; നവകേരള ബസ് വീണ്ടും കട്ടപ്പുറത്ത്
കോഴിക്കോട്: പുതിയ വ്യത്യസ്തതകളുമായി 2023-ൽ സഞ്ചരിച്ച KSRTC-യുടെ നവകേരള ബസ് വീണ്ടും തകരാറിന്‍റെ വക്കില്‍ എത്തി. ഇതിന് പിന്നാലെ, ഈ ബസിന്‍റെ ബംഗളൂരു-കോഴിക്കോട് റൂട്ടിലെ സർവീസ് തൽക്കാലം നിലച്ചിരിക്കുകയാണ്.  2024 ജനുവരി 1-നു ആരംഭിച്ച നവകേരള സർവീസിന്‍റെ പ്രവർത്തനമാണ് മുടങ്ങിയത്. ബസ്സിന്‍റെ ഓട്ടോമാറ്റിക് ഡോറിന്‍റെ തകരാറുകൾ, ഡിക്കി തുറക്കുന്നതിലെ ബുദ്ധിമുട്ട്, അതുപോലെ വാഷ് റൂമിൽ നിന്നുള്ള ദുർഗന്ധം എന്നിവ യാത്രാസൗകര്യത്തെ ബാധിക്കുന്ന വിഷയങ്ങളായി മാറി. ഈ പ്രശ്നങ്ങൾ പരിഹരിക്കുന്നതിനായി, സർവീസ് താൽക്കാലികമായി നിർത്തി വച്ചു. പുതിയ ബസ് 2023-ൽ നവകേരള യാത്രയുടെ ഭാഗമായി മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാരും സഞ്ചരിച്ചിരുന്നു. എന്നാൽഅതിനുശേഷം, നവകേരള ബസ് കുറേകാലം ഉപയോഗമില്ലാതിരിക്കുകയായിരുന്നു. ബംഗളൂരു വരെ സർവീസ് ആരംഭിക്കാൻ 2024-ൽ മെയ് 5 മുതല്‍ ശ്രമം നടത്തിയെങ്കിലും യാത്രക്കാരുടെ കുറവോടെ സേവനം നിർത്തി. പിന്നീട്, മൊത്തം 37 സീറ്റ് കൂട്ടിച്ചേർത്ത്, 1.05 കോടി രൂപ ചെലവാക്കി, കൂടുതല്‍ മാറ്റങ്ങള്‍ കൊണ്ടുവന്ന് 2025 ജനുവരി 1-നു സർവീസ് പുനരാരംഭിച്ചു. ഇതിന് മൊത്തം 2 കോടി രൂപയാണ് ചെലവായത്.
Jaihind TV News Report

Jaihind TV Web Desk

View all articles
RELATED NEWS
View All
LIVE
  LATEST NEWS 10
More News
  GET DAILY UPDATES
Newsletter

Get daily news updates directly to your inbox.

  IN THIS SECTION
Related Articles 15
Latest Updates 10
Editor's Picks 8
Trending Articles 10