Logo
Fri, Jun 12, 2026 • 08:41 PM
LIVE TV
Watch

No business videos available

No Middle East videos available

ജനസാഗരമാകാൻ വടക്കൻ മലബാർ: രാഹുൽ ഗാന്ധിയുടെ പര്യടനം ഇന്ന് കണ്ണൂരിലും കോഴിക്കോട്ടും


Jaihind TV News Report
Jaihind TV News Report
Jaihind TV Web Desk
March 31, 2026
1 min read Updated: June 12, 2026
SHARE:
SAVE: Login to save

ജനസാഗരമാകാൻ വടക്കൻ മലബാർ: രാഹുൽ ഗാന്ധിയുടെ പര്യടനം ഇന്ന് കണ്ണൂരിലും കോഴിക്കോട്ടും

ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി ഇന്ന് കണ്ണൂർ, കോഴിക്കോട് ജില്ലകളിൽ വിപുലമായ പര്യടനം നടത്തും. തിരഞ്ഞെടുപ്പ് ആവേശത്തിലാഴ്ന്ന വടക്കൻ കേരളത്തിലെ യു.ഡി.എഫ് ക്യാമ്പുകൾക്ക് ഊർജ്ജം പകരാനാണ് അദ്ദേഹം എത്തുന്നത്. രാവിലെ 10:30-ന് കണ്ണൂരിലെ വമ്പിച്ച പൊതുസമ്മേളനത്തോടെയാണ് ഇന്നത്തെ പരിപാടികൾക്ക് തുടക്കമാകുന്നത്. വൻ ജനപങ്കാളിത്തമാണ് കണ്ണൂരിലെ വേദിയിൽ പ്രതീക്ഷിക്കുന്നത്.

 കണ്ണൂരിലെ പരിപാടിക്ക് ശേഷം രാഹുൽ ഗാന്ധി കോഴിക്കോട് ജില്ലയിലെ വിവിധ മണ്ഡലങ്ങളിലേക്ക് പ്രവേശിക്കും. നാദാപുരം നിയോജക മണ്ഡലത്തിലെ കല്ലാച്ചിയിലാണ് ഉച്ചയ്ക്ക് മുൻപുള്ള പ്രധാന പരിപാടി നിശ്ചയിച്ചിരിക്കുന്നത്. തുടർന്ന് 1:30-ഓടെ പേരാമ്പ്രയിൽ നടക്കുന്ന കോർണർ മീറ്റിംഗിലും അദ്ദേഹം പങ്കെടുക്കും. പ്രാദേശിക പ്രവർത്തകരുമായും വോട്ടർമാരുമായും സംവദിക്കുന്ന രീതിയിലാണ് ഈ കൂടിക്കാഴ്ചകൾ ക്രമീകരിച്ചിരിക്കുന്നത്.

ഉച്ചയ്ക്ക് ശേഷം രാഹുൽ ഗാന്ധിയുടെ പര്യടനം കൂടുതൽ ജനകീയമാകും. 2:40-ന് ബാലുശ്ശേരി മുതൽ നന്മണ്ട വരെ അദ്ദേഹം 'ഗ്യാരണ്ടി ബസ്സിൽ' യാത്ര ചെയ്യും. പൊതുജനങ്ങളുമായി നേരിട്ട് ആശയവിനിമയം നടത്താൻ ഈ യാത്ര അവസരമൊരുക്കും. വൈകുന്നേരം 3:50-ന് കൊയിലാണ്ടിയിൽ നടക്കുന്ന റോഡ് ഷോയും പൊതുസമ്മേളനവുമാണ് ഇന്നത്തെ പര്യടനത്തിലെ അവസാന ഇനം. ആയിരക്കണക്കിന് പ്രവർത്തകർ കൊയിലാണ്ടിയിലെ റോഡ് ഷോയിൽ അണിനിരക്കുമെന്നാണ് കരുതുന്നത്.

Jaihind TV News Report

Jaihind TV Web Desk

View all articles
RELATED NEWS
View All
LIVE
  LATEST NEWS 10
More News
  GET DAILY UPDATES
Newsletter

Get daily news updates directly to your inbox.

  IN THIS SECTION
Related Articles 15
Latest Updates 10
Editor's Picks 8
Trending Articles 10