Logo
Sat, Jun 13, 2026 • 12:28 PM
LIVE TV
Watch

No business videos available

No Middle East videos available

ഇന്ന് തീപാറും പോരാട്ടം; ആദ്യ ഫൈനലിസ്റ്റിനെ ഇന്നറിയാം


Jaihind TV News Report
Jaihind TV News Report
Jaihind TV Web Desk
May 29, 2025
1 min read Updated: June 10, 2026
SHARE:
SAVE: Login to save

ഇന്ന് തീപാറും പോരാട്ടം;  ആദ്യ ഫൈനലിസ്റ്റിനെ ഇന്നറിയാം
ഐപിഎല്‍ പതിനെട്ടാം സീസണില്‍ ഇനി അവശേഷിക്കുന്നത് പ്ലേഓഫ് മല്‍സരങ്ങള്‍. ഐപിഎല്ലില്‍ ആദ്യ നാല് ടീമുകള്‍ മാത്രമുള്ള അങ്കക്കളിയാണ് ഇനി നടക്കുന്നത്. പോയിന്റ് പട്ടികയില്‍ ഒന്നും രണ്ടും സ്ഥാനങ്ങളിലുള്ള പഞ്ചാബ് കിംഗ്‌സും റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരും ഇന്ന് ആദ്യ പോരിനിറങ്ങും. മുള്ളന്‍പൂരില്‍ ഇന്ന് രാത്രി 7:30 യ്ക്കാണ് മല്‍സരം. ജൂണ്‍ 3 നാണ് ഫൈനല്‍ മല്‍സരം. ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് 2025 എഡിഷനില്‍ പ്ലേഓഫ് ലൈനപ്പായി കഴിഞ്ഞു. ഇനി കിരീടത്തിലേക്ക് വെറും നാല് മത്സരങ്ങളുടെ അകലം മാത്രം. പോയിന്റ് പട്ടികയില്‍ തലപ്പത്ത് തന്നെ ഫിനിഷ് ചെയ്ത പഞ്ചാബ് കിംഗ്‌സും റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവുമാണ് ആദ്യ ക്വാളിഫയറില്‍ മുഖാമുഖം നേരിടുന്നത്. ഇരു ടീമുകള്‍ക്ക് ലക്ഷ്യം കന്നിക്കിരീടമാണ്. ജൂണ്‍ 3ന് നടക്കുന്ന ഫൈനല്‍ മല്‍സരത്തിലേക്കുള്ള ആദ്യ പടി കൂടിയാണ് ഇന്നത്തെ മല്‍സരം. ഈ മത്സരത്തില്‍ ജയിക്കുന്നവര്‍ നേരിട്ട് ഫൈനലിലേക്ക് കടക്കും. തോല്‍ക്കുന്നവര്‍ക്ക് കലാശപ്പോരിന് യോഗ്യത നേടാന്‍ ഒരു അവസരം കൂടി ഉണ്ടാകും. മെയ് 30ന് നടക്കുന്ന എലിമിനേറ്ററില്‍ ഗുജറാത്ത് ടൈറ്റന്‍സ്- മുംബൈ ഇന്ത്യന്‍സ് മല്‍സരത്തിലെ വിജയികളുമായി ആദ്യ ക്വാളിഫയറില്‍ തോറ്റ ടീം ജൂണ്‍ 1ന് അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയം വേദിയാവുന്ന രണ്ടാം ക്വാളിഫയറില്‍ മാറ്റുരയ്ക്കും. നിലവിലെ പാമ്പ്യന്‍മാരും, റണ്ണേഴ്‌സ് അപ്പായ ടീമും അഞ്ച് കപ്പുകള്‍ സ്വന്തമാക്കിയ ടീമും ഉള്‍പ്പെടെ ഇത്തവണ പ്ലേ ഓഫ് പോലും കാണാതെയാണ് പുറത്തായത്. 2022ന് ശേഷം കിരീടം നേടാന്‍ ഗുജറാത്ത് ടൈറ്റന്‍സും ആറാം കപ്പ് ലക്ഷ്യമിട്ട് മുംബൈ ഇന്ത്യന്‍സും നാളെ പ്ലേഓഫിന് ഇറങ്ങും. എന്തായാലും സിനിമാ ത്രില്ലിങ് ക്ലൈമാക്‌സുകള്‍ സമ്മാനിച്ച 2025 ലെ ഐപിഎല്‍ മല്‍സരങ്ങള്‍ക്കു ജൂണ്‍ 3 ന് വിരാമമാകുകയാണ്്. ഇനി ക്രിക്കറ്റ് ആരാധകര്‍ അടുത്ത വര്‍ഷത്തേക്കുള്ള കാത്തിരിപ്പിലാകും.
Jaihind TV News Report

Jaihind TV Web Desk

View all articles
RELATED NEWS
View All
LIVE
  LATEST NEWS 10
More News
  GET DAILY UPDATES
Newsletter

Get daily news updates directly to your inbox.

  IN THIS SECTION
Related Articles 15
Latest Updates 10
Editor's Picks 8
Trending Articles 10