Logo
Sat, Jun 13, 2026 • 03:35 AM
LIVE TV
Watch

No business videos available

No Middle East videos available

RAHUL GANDHI| 'വോട്ട് മോഷണം നടന്നത് രാജ്യത്തിന് ബോധ്യമായി; ഇതിന്‍റെ പ്രതിഫലനം രാജ്യത്തുടനീളമുണ്ടാകും'-രാഹുല്‍ ഗാന്ധി


Jaihind TV News Report
Jaihind TV News Report
Jaihind TV Web Desk
August 20, 2025
1 min read Updated: June 09, 2026
SHARE:
SAVE: Login to save

RAHUL GANDHI| 'വോട്ട് മോഷണം നടന്നത് രാജ്യത്തിന് ബോധ്യമായി; ഇതിന്‍റെ പ്രതിഫലനം രാജ്യത്തുടനീളമുണ്ടാകും'-രാഹുല്‍ ഗാന്ധി
തെരഞ്ഞെടുപ്പില്‍ വോട്ട് മോഷണം നടന്നതായി രാജ്യത്തിന് ബോധ്യപ്പെട്ടെന്ന് ലോക്‌സഭ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. ഇതിന്റെ പ്രതിഫലനവും പ്രതികരണവും ബിഹാറില്‍ മാത്രമല്ല രാജ്യത്തുടനീളമുണ്ടാകുമെന്നും അദ്ദേഹം ഡല്‍ഹിയില്‍ പറഞ്ഞു. വോട്ട് കൊള്ളയ്‌ക്കെതിരെ രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തിലുള്ള വോട്ടര്‍ അധികാര്‍ യാത്ര മൂന്ന് ദിവസളായി തുടരുകയാണ്. യാത്രയ്ക്ക് ഇന്ന് വിശ്രമ ദിനമാണ്. നാളെ ഷെയ്ഖ്പൂരില്‍ നി്ന്ന് വീണ്ടും യാത്ര പുനരാരംഭിക്കും. അതംസമയം, ബിഹാറിലെ എസ്‌ഐആര്‍ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് പാര്‍ലമെന്റിനകത്തും പുറത്തും പ്രതിഷേധം ശക്തമാക്കിയിരിക്കുകയാണ് പ്രതിപക്ഷം. രാഹുലിന്റെ വോട്ടര്‍ അധികാര്‍ യാത്രയ്ക്ക് യുവാക്കളക്കം വലിയ ജനപിന്തുണയാണ് ലഭിക്കുന്നത്. 16 ദിവസങ്ങള്‍, 1300 കിലോമീറ്ററുകള്‍ താണ്ടിയാണ് യാത്ര നടത്തുക. ഇനി 13 ദിനങ്ങള്‍ ബാക്കി നില്‍ക്കെ സാധാരണ ജനങ്ങള്‍ക്കിടയില്‍ വലിയ സ്വീകാര്യത നേടി കഴിഞ്ഞു. അതിനാല്‍ തന്നെ, വലിയ വിജയമായി യാത്ര മാറി കഴിഞ്ഞുവെന്നാണ് എഐസിസി വിലയിരുത്തല്‍.
Jaihind TV News Report

Jaihind TV Web Desk

View all articles
RELATED NEWS
View All
LIVE
  LATEST NEWS 10
More News
  GET DAILY UPDATES
Newsletter

Get daily news updates directly to your inbox.

  IN THIS SECTION
Related Articles 15
Latest Updates 10
Editor's Picks 8
Trending Articles 10